കൊൽക്കത്ത: റിസർവ് ബാങ്ക് ജീവനക്കാർ ഒന്നടങ്കം രണ്ടുദിവസം ആർജിത അവധിയെടുത്ത് പ്രതിഷേധിക്കാനുള്ള തീരുമാനം ബാങ്ക് മാനേജ്മെൻറുമായുള്ള ചർച്ചയെ തുടർന്ന് മാറ്റിവെച്ചു. ഇൗ മാസം നാല്, അഞ്ച് തീയതികളിലെ പ്രതിഷേധമാണ് ഒഴിവാക്കിയതെന്ന് റിസർവ് ബാങ്ക് ഒാഫിസർമാരുടെയും ജീവനക്കാരുടെയും സംയുക്ത സമിതി ഭാരവാഹികൾ അറിയിച്ചു.
റിസർവ് ബാങ്കിലെ ഉന്നതരുമായുള്ള മാരത്തോൺ ചർച്ചയെ തുടർന്ന്, ജീവനക്കാരുടെ ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ടു. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ 2019 ജനുവരി ആദ്യവാരം ആർജിത അവധിയെടുത്ത് പ്രതിഷേധിക്കുമെന്ന് യൂനിയൻ നേതാക്കൾ വാർത്തക്കുറിപ്പിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.