തൃശൂർ: അക്കൗണ്ടിലെ നിക്ഷേപം ചോർത്തുന്ന പുതിയ ഡിജിറ്റൽ ബാങ്ക് തട്ടിപ്പിനെക്കുറിച്ച് ജാഗ്രത നിർദേശവുമായി റിസർവ് ബാങ്ക്. രാജ്യത്തെ എല്ലാ ബാങ്കുകൾക്കും നൽകിയ ജാഗ്രത നിർ ദേശത്തിൽ, ഈ തട്ടിപ്പിനെക്കുറിച്ച് അക്കൗണ്ട് ഉടമകൾ കരുതിയിരിക്കണമെന്ന് ആവശ്യപ ്പെട്ടു.
'എനി ഡെസ്ക്' എന്ന ആപ് അക്കൗണ്ട് ഉടമകളുടെ മൊബൈൽ നമ്പറിലേക്ക് ഡൗൺലോഡ് ചെയ്യുന്നതോടെയാണ് തട്ടിപ്പ് തുടങ്ങുന്നത്. ഈ ആപ് ഡൗൺലോഡ് ചെയ്യപ്പെട്ട മൊബൈലിൽ ഒമ്പതക്ക കോഡ് ജനറേറ്റ് ചെയ്യപ്പെടും. അതോടെ ഇരയുടെ ഫോണുമായി തട്ടിപ്പുകാർക്ക് ബന്ധം സ്ഥാപിക്കാനാവും. കോഡ് ജനറേറ്റ് ചെയ്താൽ പിന്നീട് അക്കൗണ്ട് ഉടമക്ക് തട്ടിപ്പുകാരിൽനിന്ന് ചില നിർദേശങ്ങൾ ലഭിക്കും. അക്കൗണ്ടുമായി ബന്ധപ്പെട്ട രഹസ്യങ്ങളൊന്നും വെളിപ്പെടുത്താൻ ആവശ്യപ്പെടാത്തതുകൊണ്ട് ഉടമ അതിനെല്ലാം അനുമതി നൽകുന്നതോടെ തട്ടിപ്പിന് കളമൊരുങ്ങുകയായി. ഇതോടെ അക്കൗണ്ട് ഉടമയുടെ മൊബൈലിലൂടെത്തന്നെ തട്ടിപ്പുകാർക്ക് ഇടപാട് നിയന്ത്രിക്കാൻ സാധിക്കും.
മൊബൈൽ ബാങ്കിങ്ങിെൻറയോ പേമെൻറിെൻറയോ ആപ്പും വാലറ്റുകളും ഉപയോഗിക്കുന്നവരെ തട്ടിപ്പിന് ഇരയാക്കാം. യൂനിഫൈഡ് പേമെൻറ് ഇൻറർഫേസ് (യു.പി.ഐ) മുഖേന നടക്കുന്ന എല്ലാ ഇടപാടിലും നുഴഞ്ഞ് കയറാൻ പര്യാപ്തമാണ് തട്ടിപ്പുകാരുടെ ‘എനി ഡെസ്ക്’ആപ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.