ന്യൂഡൽഹി: തൊഴിലവസരങ്ങൾ സൃഷ്ടിക്കാത്തതാണ് ഇന്ത്യൻ സമ്പദ്വ്യവസ്ഥ മുങ്ങുന്ന കപ്പലിന് സമാനമായതെന്ന് സർവേ. റിസർവ് ബാങ്ക് നടത്തിയ സർവേ കൺസ്യൂമർ റെസ്പോൺസ് സർവേയിലാണ് ഇക്കാര്യമുള്ളത്. സർവേയിൽ പെങ്കടുത്ത 43.7 ശതമാനം ആളുകളും രാജ്യത്തെ തൊഴിൽ സാഹചര്യം മോശമാണെന്ന് അഭിപ്രായപ്പെട്ടു. സർവേഫലം നരേന്ദ്ര മോദി സർക്കാറിന് തലവേദനയാകും.
2010-2011 സാമ്പത്തിക വർഷത്തിൽ ഇന്ത്യൻ സമ്പദ്വ്യവസ്ഥയിൽ സൃഷ്ടിക്കപ്പെട്ടത് 9,00,000 തൊഴിലുകളാണ്. എന്നാൽ പിന്നീടുള്ള വർഷങ്ങളിൽ തൊഴിൽ വിപണിയിൽ കാര്യമായ വളർച്ചയുണ്ടായിട്ടില്ല. 2014ൽ അധികാരത്തിലെത്തിയ മോദി സർക്കാർ ഇൗ പ്രശ്നത്തിൽ ശ്രദ്ധ കേന്ദ്രീക്കാത്തത് പ്രശ്നം ഗുരുതരമാക്കി. തൊഴിലുകൾ സൃഷ്ടിക്കപ്പെടുന്നത് ഇന്ത്യൻ സമ്പദ്വ്യവസ്ഥയിലെ വളർച്ച നിരക്കിനും അത്യാവശ്യമാണ്.
ഇന്ത്യയിലെ വ്യവസായ വളർച്ച പൂർണമായും മൂലധന തീവ്രമാണ്. ഇതിൽ തൊഴിലാളികളുടെ സാന്നിധ്യം കുറവായിരിക്കും. ഇതിനൊപ്പം പുതിയ സാഹചര്യത്തിൽ സാേങ്കതികമായി പരീശിലനം ലഭിച്ചവർക്ക് മാത്രമേ ഇന്ത്യയിൽ തൊഴിൽവിപണിയിൽ സാധ്യതയുള്ളു. വലിയൊരു വിഭാഗം ജനങ്ങൾക്ക് തൊഴിൽ നൽകുന്ന ചെറുകിട വ്യവസായ മേഖല ജി.എസ്.ടിക്കും നോട്ട് നിരോധനത്തിനും ശേഷം പൂർണമായും തകർന്ന അവസ്ഥയിലാണ്. ഇതും തിരിച്ചടിയാണ്.
കള്ളപണം തിരിച്ചെത്തിച്ച് ഒാരോരുത്തരുടേയും അക്കൗണ്ടുകളിലും 15 ലക്ഷം വീതം നിക്ഷേപിക്കുമെന്ന ഉട്യോപ്യൻ സ്വപ്നവുമായാണ് മോദി അധികാരത്തിലെത്തിയത്. 15 ലക്ഷം വീതം അക്കൗണ്ടുകളിലിട്ടില്ലെങ്കിലും നിലവിൽ സമ്പദ്വ്യവസ്ഥയെ ബാധിച്ചിരിക്കുന്ന പ്രശ്നങ്ങൾക്ക് മോദി പരിഹാരം കാണേണ്ടത് അത്യാവശ്യമാണെന്ന് വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.