ആഭ്യന്തര വിമാന നിരക്കുകൾ ഉയരും

മുംബൈ: ഇന്ത്യയിൽ ഇനി വിമാന യാത്ര കൂടുതൽ ചിലവുള്ളതായി മാറും.  ആഭ്യന്തര റൂട്ടുകളിൽ വിമാനങ്ങൾക്ക്​ അധിക നികുതി ഇൗടാക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനമാണ്​ നിരക്ക്​ ഉയരുന്നതിന്​ കാരണം.

മൂന്ന്​ കാറ്റഗറിയിലായാണ്​ പുതിയ നികുതി സർക്കാർ ചുമത്തുക. 1000  കിലോമീറ്റർ വരെയുളള റൂട്ടുകളിൽ 7500 രൂപയും, 1500  കിലോ മീറ്ററിന്​  8000 രൂപയും അതിനു മുകളിൽ 8500 രൂപയും വിമാന കമ്പനികൾ അധിക നികുതി  നൽകേണ്ടി വരും.

വിമാനത്താവളങ്ങളിലെ അടിസ്​ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനായാണ്​ ഇൗ തുക വിനിയോഗിക്കുക. ഡിസംബർ ഒന്ന്​  മുതൽ പുതിയ നികുതി​ ഇൗടാക്കി തുടങ്ങുമെന്ന്​ എവിയേഷൻ സെക്രട്ടറി അറിയിച്ചു.  കേന്ദ്രസർക്കാർ തീരുമാനം പുറത്തു വന്നതോടു കൂടി എയർലൈൻ ഒാഹരികളുടെ വിലയിടിഞ്ഞു.

Tags:    
News Summary - Regional Connectivity Scheme: To Fund Flights To Smaller Cities, Plane Tickets To Cost (A Little) More

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.