മുംബൈ: റിലയൻസ് ഓഹരി ഉടമകളുടെ വാർഷിക പൊതുയോഗം കഴിഞ്ഞതിന് പിന്നാലെ കമ്പനി ഓഹരികളിൽ വൻ വർധന. 12 ശതമാനം ഉയർച്ചയ ാണ് റിലയൻസ് ഓഹരികൾക്ക് രേഖപ്പെടുത്തിയത്. ഒരു ദിവസം റിലയൻസ് ഓഹരികൾ ഇത്രയും നേട്ടം രേഖപ്പെടുത്തുന്നത് പതിറ്റാണ്ടിന് ശേഷമാണ്.
ഇതിന് മുമ്പ് 2009 ജനുവരി 14ലിനാണ് റിലയൻസ് ഒാഹരികൾ 12 ശതമാനം നേട്ടം രേഖപ്പെടുത്തിയത്. 18 മാസത്തിനുള്ളിൽ കടമില്ലാത്ത അവസ്ഥയിലേക്ക് റിലയൻസിനെ എത്തിക്കുമെന്ന് മുകേഷ് അംബാനി പ്രഖ്യാപിച്ചിരുന്നു. ഇതാണ് ഓഹരി വിപണിയിൽ റിലയൻസിന് തുണയായത്. ഫൈബർ ഇൻറർനെറ്റ് സേവനവും കമ്പനി കഴിഞ്ഞ ദിവസം അവതരിപ്പിച്ചിരുന്നു.
മൾട്ടിപ്ലെക്സ് ശൃംഖലയായ പി.വി.ആർ, ഇനോക്സ് തുടങ്ങിയ കമ്പനികളുടെ ഓഹരി വില എട്ട് ശതമാനവും 10 ശതമാനവും കുറഞ്ഞു. സിനിമകൾ റിലീസ് ചെയ്യുന്ന ദിവസം തന്നെ റിലയൻസ് ഫൈബർ ഇൻറർനെറ്റ് ഉപഭോക്താകൾക്ക് ലഭ്യമാക്കുമെന്ന് മുകേഷ് അംബാനി പ്രഖ്യാപിച്ചിരുന്നു. ഇതാണ് വൻകിട മൾട്ടിപ്ലെക്സ് ശൃഖലയുടെ ഓഹരികളിൽ പ്രതിഫലിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.