ആർ.ബി.ഐ പ്രവചനവും മറികടന്ന്​ പണപ്പെരുപ്പം; 18 മാസത്തെ ഉയർന്ന നിലയിൽ

ന്യൂഡൽഹി: ഉപഭോക്​തൃ വില സൂചികയെ അടിസ്ഥാനമാക്കിയുള്ള റീടെയിൽ പണപ്പെരുപ്പ നിരക്ക്​ 18 മാസത്തെ ഉയർന്ന നിലയിൽ. ഒ ക്​ടോബറിൽ 4.62 ശതമാനമാണ്​ പണപ്പെരുപ്പ നിരക്ക്​. സെപ്​റ്റംബറിൽ 3.99 ശതമാനമുണ്ടായിരുന്ന പണപ്പെരുപ്പ നിരക്കാണ്​ ഉയർന്നത്​. കഴിഞ്ഞ വർഷം ഒക്​ടോബറിൽ 3.38 ശതമാനമുണ്ടായിരുന്നു പണപ്പെരുപ്പം​.

പച്ചക്കറി വിലയിലുണ്ടായ വർധനവാണ്​ പണപ്പെരുപ്പ നിരക്കിനെ​ സ്വാധീനിച്ചത്​. ഭക്ഷ്യസാധനങ്ങളുടെ വില കാര്യമായി ഉയരില്ലെന്നും അതിനാൽ പണപ്പെരുപ്പ നിരക്ക്​ 4 ശതമാനത്തിൽ നിൽക്കുമെന്നുമായിരുന്നു ആർ.ബി.ഐ പ്രവചനം.

കനത്തമഴയെ തുടർന്ന്​ വിള​െവടുപ്പ്​ വൈകിയതിനാലാണ്​ പച്ചക്കറി വില ഉയർന്നത്​. വില ക്രമാതീതമായി ഉയർന്നതിനെ തുടർന്ന്​ രാജ്യത്തെ ഉള്ളി കയറ്റുമതിക്ക്​ കേന്ദ്രസർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.

Tags:    
News Summary - Retail inflation breaches RBI target in October, now at a 15-month high of 4.62%-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.