ന്യൂഡൽഹി: ചരക്കു സേവന നികുതി (ജി.എസ്.ടി) നടപ്പാക്കി ആദ്യ മാസം ലഭിച്ച 95,000 കോടി രൂപയിൽ 65,000 കോടിയും തിരികെ നൽകേണ്ട ജി.എസ്.ടി ക്രെഡിറ്റ് ആണെന്ന് വന്നതോടെ കേന്ദ്രം അന്വേഷണത്തിന്. ഒരു കോടിക്കുമേൽ ക്രെഡിറ്റ് അവകാശപ്പെട്ട കമ്പനികളെക്കുറിച്ച് അന്വേഷണം നടത്താൻ കേന്ദ്ര കസ്റ്റംസ്, എക്സൈസ് ബോർഡ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. നിലവിലെ നിയമപ്രകാരം ജി.എസ്.ടി നിലവിൽവരുന്നതിനുമുമ്പ് വാങ്ങിയ വസ്തുക്കൾക്ക് ടാക്സ് ക്രെഡിറ്റ് ലഭിക്കും. ജൂലൈ ഒന്നു മുതൽ ആറു മാസം വരെ ഇൗ സൗകര്യം നിലനിൽക്കും. ഇത് ഉപയോഗപ്പെടുത്തിയാണ് ജി.എസ്.ടിയിലെ ആദ്യ റിേട്ടണിൽ ‘ട്രാൻ-ഒന്ന് ഫോം’ വഴി വ്യാപാരികൾ സർക്കാറിനെ ഞെട്ടിച്ച തുക ക്രെഡിറ്റ് അവകാശപ്പെട്ടത്. ട്രാൻസിഷനൽ ക്രെഡിറ്റ് ആയി വ്യാപാരികൾ തിരികെ അവകാശപ്പെട്ട 65,000 കോടിയും ന്യായമാണെന്നു തെളിഞ്ഞാൽ ജി.എസ്.ടി സർക്കാറുകളുടെ നികുതി വിഹിതം വൻതോതിൽ വർധിപ്പിക്കുമെന്ന കേന്ദ്ര സർക്കാറിെൻറ അവകാശവാദം പൊളിയും. ഇൻപുട് ടാക്സ് ക്രെഡിറ്റ് കണക്കുകൾകൂടി വരുന്നതോടെ വ്യാപാരികൾക്ക് തിരിച്ചുനൽകേണ്ട തുക പിന്നെയും ഉയരും. ഇതിെൻറ കണക്കുകൾ ഇനിയും പുറത്തുവന്നിട്ടില്ല.
ജൂലൈയിൽ 95,000 കോടിയാണ് ജി.എസ്.ടിയായി പിരിച്ചെടുത്തതെന്ന് നേരത്തെ കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്ലി വ്യക്തമാക്കിയിരുന്നു. ജി.എസ്.ടി ക്രെഡിറ്റ് ആയി 60 ശതമാനത്തിലേറെ തുക അവകാശപ്പെട്ടത് ആശയക്കുഴപ്പം മൂലമോ അബദ്ധവശാലോ ആകാമെന്ന് കേന്ദ്ര എക്സൈസ്, കസ്റ്റംസ് വിഭാഗം സ്പെഷൽ സെക്രട്ടറി മഹേന്ദർ സിങ് പറഞ്ഞു. അതിനാൽ ഒരു കോടിക്കു മേലുള്ള തുക അന്വേഷണവിധേയമാക്കും. ക്രെഡിറ്റായി അവകാശപ്പെട്ട തുക ജി.എസ്.ടി നിയമപ്രകാരം അനുവദനീയമാണെങ്കിലേ തിരികെ നൽകൂവെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര ജി.എസ്.ടിയിൽനിന്നാണ് 65,000 കോടി ക്രെഡിറ്റായി വ്യാപാരികൾ തിരികെ അവകാശപ്പെട്ടത്. സംസ്ഥാനങ്ങൾക്കു ലഭിച്ച നികുതിയിൽനിന്നും സമാനമായി ക്രെഡിറ്റ് അവകാശപ്പെടാൻ വകുപ്പുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.