ന്യൂഡൽഹി: ആർ.ബി.െഎയും കേന്ദ്രസർക്കാറും തമ്മിലുള്ള പ്രശ്നം രൂക്ഷമാകുന്നതിനിടെ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു. 43 പൈസ നഷ്ടത്തിൽ 74.11ലാണ് രൂപ ഡോളറിനെതിരെ ബുധനാഴ്ച വ്യാപാരം ആരംഭിച്ചത്. ഇറക്കുമതിക്കാർക്കിടയിൽ ഡോളറിെൻറ ആവശ്യകത വർധിച്ചത് രൂപയുടെ മൂല്യം ഇടിയാൻ കാരണമായതായി വിലയിരുത്തലുണ്ട്.
ആഗോളതലത്തിൽ മറ്റ് കറൻസികൾക്കെതിരെ ഡോളർ കരുത്താർജിക്കുകയാണ്. സർക്കാറും ആർ.ബി.െഎയും തമ്മിലുള്ള പ്രശ്നങ്ങളും രൂപക്ക് തിരിച്ചടിയാവുന്നുണ്ട്. അമേരിക്കൻ സമ്പദ്വ്യവസ്ഥ കരുത്താർജിക്കുന്നത് മൂലം വിദേശനിക്ഷേപകർ ഇന്ത്യൻ വിപണിയിൽ നിന്ന് പണം പിൻവലിക്കുകയാണ്. രൂപയുടെ മൂല്യം ഇടിയാൻ ഇതും ഒരു കാരണമാണ്.
ചൊവ്വാഴ്ച 23 പൈസ നഷ്ടത്തോടെ 73.68ലാണ് വ്യാപാരം അവസാനിപ്പിച്ചത്. 1.5 ശതമാനം നഷ്ടമാണ് ഒരു മാസം രൂപക്കുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.