രൂപയുടെ മൂല്യത്തിൽ വൻ ഇടിവ്​

ന്യൂഡൽഹി: കോവിഡ്​ 19 വൈറസ്​ ബാധ സംബന്ധിച്ച ആശങ്കകൾ തുടരുന്നതിനിടെ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു. ചരിത്രത്തി ​െല ഏറ്റവും വലിയ നഷ്​ടമാണ്​ രൂപ നേരിടുന്നത്​. ഡോളറിനെതിരെ 74.5075 രൂപ വ്യാപാരം ആരംഭിച്ചത്​.

കോവിഡ്​ -19 ലോകത്ത്​ അതിവേഗം പടർന്നു പിടിക്കുന്നതിനിടെ ഡോളറിൽ നിക്ഷേപം നടത്താനാണ്​ നിക്ഷേപകർ കൂടുതൽ താൽപര്യം കാണിക്കുന്നത്​. ഇത്​ രൂപയു​ടെ മൂല്യം ഇടിയുന്നതിനുള്ള പ്രധാന കാരണങ്ങളിലൊന്നാണ്​. ​

ഡോളറിനെതിരെ രൂപയുടെ വിനിമയ മൂല്യം വ്യാഴാഴ്​ച 70 പൈസ ഇടിഞ്ഞ്​ 74.34 രൂപയായിരുന്നു. 17 മാസത്തിനിടയിലെ കുറഞ്ഞ നിരക്കിലേക്ക്​ രൂപയുടെ വിനിമയ മൂല്യം എത്തിയിരുന്നു.

Tags:    
News Summary - Rupee down-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.