മുംബൈ: ബോളിവുഡ് സൂപ്പർതാരം സൽമാൻ ഖാൻ സ്മാർട്ട്ഫോൺ നിർമാണ കമ്പനി ആരംഭിക്കുന്നു. സൽമാെൻറ തന്നെ സിനിമകൾ നിർമിച്ച നിർമാതാക്കളുടെ സഹകരണത്തോട് കൂടിയാണ്കമ്പനി ആരംഭിക്കുക. എങ്കിലും കമ്പനിയിലെ ഭൂരിപക്ഷം ഒാഹരികളും സൽമാെൻറ കൈവശമായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ.
ബീയിങ് ഹ്യൂമൻ എന്ന പേരിൽ നിലവിൽ വസ്ത്രനിർമാണ കമ്പനി സൽമാൻ ഖാൻ നടത്തുന്നുണ്ട്. ബീയിങ്സ്മാർട്ട്എന്ന പേരിലാവും സൽമാൻ പുതിയ മൊബൈൽ ഫോൺ കമ്പനി ആരംഭിക്കുക. ഇതിനുള്ള ആദ്യ പടിയായി സാംസങ്ങ്, മൈക്രോമാക്സ് തുടങ്ങിയ കമ്പനികളിൽ പ്രവർത്തിച്ച് പരിചയമുള്ള ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ കമ്പനിയുടെ ഒാപ്പറേഷൻ മാനേജ്മെൻറ് ടീം ഉണ്ടാക്കാനുള്ള ശ്രമത്തിലാണ് സൽമാൻ.
ഒപ്പോ, വിവോ, ഷവോമി തുടങ്ങിയ മൊബൈൽഫോൺ നിർമാതാക്കൾക്ക് വെല്ലുവിളി ഉയർത്താൻ ലക്ഷ്യമിട്ടാണ് പുതിയ കമ്പനി ആരംഭിക്കുന്നത്. ഇതിലൂടെ ലഭിക്കുന്ന ലാഭം സൽമാൻഖാൻ നടത്തുന്ന സന്നദ്ധസേവന പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാനാണ് തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.