സാംസങ് പരസ്യമായി
മാപ്പുപറഞ്ഞു
സോൾ: തൊഴിലാളി യൂനിയനെ അട്ടിമറിക്കാൻ ശ്രമിച്ച കേസിൽ ലോകത്തിലെ ഏറ്റവും വലിയ മൊബൈൽ ഫോൺ കമ്പനിയായ സാംസങ്ങിെൻറ ചെയർമാന് തടവ് ശിക്ഷ. സാംസങ് ഇലക്ട്രോണിക്സ് ചെയർമാൻ ലീ സങ്ഹൂൻ, എക്സിക്യൂട്ടിവ് വൈസ് പ്രസിഡൻറ് കങ് ക്യുങ് ഹൂൻ എന്നിവരെ 18 മാസം തടവിന് സോൾ സെൻട്രൽ ജില്ല കോടതിയാണ് ശിക്ഷിച്ചത്. ഇവർക്ക് പുറമെ, 25 എക്സിക്യൂട്ടിവുകളെയും കോടതി ശിക്ഷിച്ചു.
തൊഴിലാളി യൂനിയൻ അനുവദിക്കാതിരിക്കാൻ കമ്പനി നടത്തിയ ശ്രമങ്ങളെ തള്ളി സാംസങ് ആസ്ഥാനം സ്ഥിതിചെയ്യുന്ന സുവൊനിലെ പ്രദേശിക അധികൃതർ നവംബറിൽ നാഷനൽ സാംസങ് ഇലക്ട്രോണിക്സ് യൂനിയന് അംഗീകാരം നൽകിയിരുന്നു. ലീയും ക്യുങ്ങും തൊഴിൽ നിയമങ്ങൾ ലംഘിച്ചതായി ചൊവ്വാഴ്ച കോടതി കണ്ടെത്തിയിരുന്നു. സാംസങ്ങിെൻറ ഭാവി പദ്ധതികൾ ആസൂത്രണം ചെയ്യാനുള്ള ഓഫിസിെൻറ ഭാഗമായിരിക്കെ, യൂനിയനിൽ ചേരുന്ന ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറക്കാൻ കീഴുേദ്യാഗസ്ഥർക്ക് നിർദേശം നൽകിയിരുന്നു. ഇതിനു പുറമെ ജീവനക്കാരുടെ സ്വകാര്യ വിവരങ്ങളുൾപ്പെടെ ശേഖരിക്കുകയും ചെയ്തിരുന്നു. സാംസങ് ജീവനക്കാരിൽ വലിയൊരു ശതമാനം വരുന്ന യുവതികളുടെ ഗർഭധാരണമടക്കമുള്ള വിവരങ്ങളാണ് ഇവർ ശേഖരിക്കാൻ നിർദേശം നൽകിയത്.
ഇരുവരും ശിക്ഷിക്കപ്പെട്ടതോടെ സംഭവത്തിൽ സാംസങ് കമ്പനി പരസ്യമായി മാപ്പുപറഞ്ഞു. ബുധനാഴ്ച പുറത്തിറക്കിയ കുറിപ്പിൽ തൊഴിലാളികളെ മാനിക്കുന്ന തരത്തിൽ ഫലപ്രദമായ തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധമാണെന്ന് കമ്പനി അറിയിച്ചു. സാംസങ് സ്ഥാപകനായിരുന്ന ലീ ബ്യുങ് ചുലും തൊഴിലാളി യൂനിയൻ വിരുദ്ധനിലപാടായിരുന്നു സ്വീകരിച്ചിരുന്നത്. തെൻറ ശവത്തിൽ ചവിട്ടിയല്ലാതെ യൂനിയന് പ്രവർത്തിക്കാനാവില്ലെന്നായിരുന്നു അദ്ദേഹത്തിെൻറ നിലപാട്.
സാംസങ്ങിൽ ഇതുവരെയായി 240 പേർക്കാണ് ഫാക്ടറിയിലെ ഗുരുതര മലിനീകരണം കാരണമായി അർബുദം ബാധിച്ചത്. ഇതിൽ 80 ശതമാനം പേരും മരണത്തോട് മല്ലിടുകയാണ്. രോഗത്തിെൻറ പിടിയിലമർന്നവരിലധികവും യുവതികളാണ്. ‘സാംസങ്ങിൽ ഒരു യൂനിയനുമില്ലാത്തതിനാലാണ് തെൻറ മകൾ മരണപ്പെട്ട’തെന്ന് ഇരയുടെ പിതാവ് ഹ്വാങ് സങ് കി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.