ദമ്മാം: സൗദി അരാംകോയുടെ ഒാഹരി വിപണിയിൽ ലഭ്യമായിത്തുടങ്ങി. ഒരു ഒാഹരിക്ക് 30 മുതൽ 32 റി യാല്‍ വരെയാണ് വില.
അന്തിമ ഓഹരി വില ഡിസംബർ അഞ്ചിനു മാത്രമേ പ്രഖ്യാപിക്കു. 0.5 ശതമാനം ഓഹരി മാത്രമാണ് ആദ്യത്തെ ആറു മാസത്തേക്ക് വിൽക്കുന്നത്. ഒരാൾ കുറഞ്ഞത് 10 ഓഹരികളെങ്കി ലും എടുക്കണം എന്നാണ് വ്യവസ്ഥ. ലോകത്തെ എണ്ണഭീമനായ സൗദി അരാംകോ ഓഹരി വിപണിയില്‍ പ്ര വേശിച്ചത് ഞായറാഴ്ച മുതലാണ്.
ഡിസംബർ നാലു വരെയാണ് ഓഹരി വാങ്ങാനുള്ള അവസരം. നവംബർ മൂന്നിനാണ് ദേശീയ എണ്ണക്കമ്പനിയായ സൗദി അരാംകോക്ക് ഓഹരി വിപണിയില്‍ പ്രവേശിക്കാന്‍ അനുമതി ലഭിച്ചത്. ഞായറാഴ്ച മുതല്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഓഹരി ലഭ്യമാണ്. വ്യക്തികള്‍ക്ക് നവംബർ 28 വരെയാണ് ഓഹരി വാങ്ങാനാവുക.
സ്ഥാപനങ്ങള്‍ക്ക് അടുത്ത മാസം നാലു വരെ അവസരമുണ്ട്. അരാംകോയുടെ രണ്ടു ശതമാനം ഓഹരിയാണ് ഞായറാഴ്ച ആഭ്യന്തര വിപണിയില്‍ ലിസ്റ്റ് ചെയ്തത്. 24 ബില്യണ്‍ ഡോളര്‍ വരെയാണ് പ്രതീക്ഷിക്കുന്ന ഓഹരിമൂല്യം. സർക്കാർ-പൊതുമേഖല സ്ഥാപനങ്ങൾ, സ്വദേശികൾ എന്നിവർക്കെല്ലാം ഓഹരി സ്വന്തമാക്കാം. വിദേശനിക്ഷേപകർക്ക് ഓഹരി സ്വന്തമാക്കാൻ സൗദി സെൻട്രൽ സെക്യൂരിറ്റീസ് ഡെപ്പോസിറ്ററിൽ പോർട്ട് ഫോളിയോ അക്കൗണ്ടോ സ്റ്റോക് എക്സ്ചേഞ്ചിൽ സ്വന്തം പേരിൽ അക്കൗണ്ടോ വേണം. രാജ്യത്തെ ബാങ്കുകള്‍ ഓഹരി വിപണിയുടെ ഭാഗമായി ഞായറാഴ്ച മുതല്‍ കൂടുതല്‍ സമയം സേവനത്തിലാണ്.
ഒാഹരി വിപണിയിൽ ഉണർവ്
റിയാദ്: സൗദി ദേശീയ എണ്ണക്കമ്പനിയായ അരാംകോയുടെ ഓഹരികൾ വിറ്റഴിക്കാനുള്ള തീരുമാനത്തിനു പിന്നാലെ രാജ്യത്തെ ഓഹരി വിപണിയില്‍ വന്‍ ഉണര്‍വ്. ലോകത്തെ എണ്ണഭീമെൻറ ഓഹരി വിപണി പ്രവേശനത്തോടെ സ്റ്റോക് മാര്‍ക്കറ്റില്‍ കുതിപ്പ് തുടരുകയാണ്. ചരിത്രത്തിലെ ഏറ്റവും ഉയർന്ന സൂചകത്തിലേക്ക് ഓഹരി വില്പന ഉയരുന്നതായാണ് സൂചന.
ഇൻഡക്സ് പോയൻറ് 7590.33 എന്ന ഉയരത്തിലായിരുന്നു ഈ മാസം മൂന്നിന് ഓഹരി വിപണി. ഓഹരി വിപണിയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സൂചകമായിരുന്നു ഇത്. ഓഹരി വില്പന തുടങ്ങിയതോടെ ഈ തരംഗം തുടരുമെന്ന് രാജ്യത്തെ സാമ്പത്തിക വിദഗ്ധർ പറയുന്നു. സൗദി സ്റ്റോക് മാർക്കറ്റായ ‘തദാവുൽ’ മുഖേന ആഭ്യന്തര വിപണിയിലാണ് അരാംകോ ഇപ്പോള്‍ ലിസ്റ്റ് ചെയ്യപ്പെട്ടത്. അടുത്ത വര്‍ഷത്തോടെ ലോക ഓഹരി വിപണിയിലേക്കും അരാംകോ പ്രവേശിക്കുമെന്നാണ് സൂചന. കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാെൻറ ‘വിഷൻ 2030’ എന്ന ദേശീയ പരിവര്‍ത്തന പദ്ധതിയുടെ ഭാഗമായാണ് ഓഹരി വിറ്റഴിക്കൽ. .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.