ന്യൂയോർക്: സൗദി അറേബ്യൻ എണ്ണ ഉൽപാദനകേന്ദ്രമായ അരാംകോക്കു നേരെയുണ്ടായ ആക്രമ ണത്തെ തുടർന്ന് അന്താരാഷ്ട്ര എണ്ണ വിലയിലുണ്ടായ വർധന വൻ പ്രത്യാഘാതം ഉണ്ടാക്കുന്ന തെന്ന് വിദഗ്ധർ. തിങ്കളാഴ്ച 20 ശതമാനം വരെ ഉയർന്ന വില പിന്നീട് 15 ശതമാനം വർധനയെന ്ന നിലയിലേക്ക് താഴ്ന്നെങ്കിലും 1991ലെ ഗൾഫ് യുദ്ധ കാലത്തേതിനു സമാനമായ വർധനയാണിത്. മേഖലയിൽ സംഘർഷം വർധിക്കാനിടയുള്ള സാഹചര്യത്തിൽ കാര്യങ്ങൾ പിടിവിട്ടു പോകാൻ സാധ്യതയുണ്ടെന്ന് അന്താരാഷ്ട്ര വിപണി വിദഗ്ധർ മുന്നറിയിപ്പു നൽകുന്നു. ചൊവ്വാഴ്ച ക്രൂഡ് ഓയിലിന് ബാരലിന് എട്ടു ഡോളർ വർധിച്ച് 63ൽ എത്തിയിട്ടുണ്ട്. അരാംകോ പ്ലാൻറിലെ ആക്രമണം കാരണം പ്രതിദിന കയറ്റുമതിയുെട പകുതിയിലേറെ കുറഞ്ഞു. ഇത് ആഗോള അസംസ്കൃത എണ്ണ വിപണിയിൽ അഞ്ചു ശതമാനത്തിെൻറ കുറവാണ് വരുത്തിയത്.
സൗദി എണ്ണയുടെ മുഖ്യ ഉപഭോക്താക്കളായ ചൈന, ജപ്പാൻ, ഉത്തര കൊറിയ, ഇന്ത്യ എന്നീ ഏഷ്യൻ രാജ്യങ്ങളെ പുതിയ സാഹചര്യം ആശങ്കപ്പെടുത്തുന്നുണ്ട്. ‘‘ഏറെ ഗൗരവതരമായ കാര്യമാണ് സംഭവിച്ചിരിക്കുന്നത്. ഒന്നോ രണ്ടോ ദിവസംകൊണ്ട് എല്ലാം ശരിയാക്കാം എന്നു പറയാവുന്ന സാഹചര്യമല്ല ഇത്.’’ -കൗൺസിൽ ഓഫ് ഫോറിൻ റിലേഷൻസ് ഫെലോ ആമി മെയേർസ് ചൂണ്ടിക്കാട്ടി.
അമേരിക്കയിൽ എണ്ണയുൽപാദനം വർധിക്കുകയാണെങ്കിലും സൗദി പ്രതിസന്ധി തുടരുകയാണെങ്കിൽ അവിടെയും പ്രശ്നങ്ങൾ സൃഷ്ടിക്കും. യു.എസിൽ ഉൽപാദിപ്പിക്കുന്ന എണ്ണക്ക് ഗാഢത കുറവായതിനാൽ അമേരിക്കയടക്കം ഒട്ടു മിക്ക ശുദ്ധീകരണശാലകളും പശ്ചിമേഷ്യയിൽനിന്നുള്ള എണ്ണയാണ് ഉപയോഗിക്കുന്നത്. തങ്ങൾക്കാവശ്യമുള്ളതിെൻറ 11 ശതമാനം എണ്ണയും അമേരിക്ക ഇപ്പോഴും ഇറക്കുമതി ചെയ്യുകയാണ്. ചൈനയുമായുള്ള വ്യാപാര യുദ്ധം ഉണ്ടാക്കിയ ക്ഷീണത്തിൽ ഉലയുന്ന യു.എസ് സമ്പദ്വ്യവസ്ഥ എണ്ണ വില വർധനയോടെ കൂടുതൽ തളരുമെന്ന് ആശങ്കയുണ്ട്. അതേസമയം, ലോകത്തെ ഏറ്റവും വലിയ എണ്ണ ഉൽപാദന രാഷ്ട്രമായ അമേരിക്കക്ക് വില വർധന ദീർഘകാലാടിസ്ഥാനത്തിൽ ഗുണകരമാകുമെന്നും വിലയിരുത്തലുണ്ട്.
വ്യോമയാന മേഖലയെയും വില വർധന ദോഷകരമായി ബാധിച്ചു. എയർലൈനുകളുടെ ഓഹരിമൂല്യം തിങ്കളാഴ്ച താഴേക്ക് പോയി. പ്രതിസന്ധി രൂക്ഷമാവുകയാണെങ്കിൽ മുൻ കാലങ്ങളിലേതുപോലെ രാജ്യങ്ങൾ അവരുടെ കരുതൽ എണ്ണ ശേഖരം വിപണിയിലെത്തിച്ച് പ്രശ്നം നേരിടേണ്ടി വരും. 1991ലെ ഗൾഫ് യുദ്ധ വേളയിലും അമേരിക്കയിൽ കത്രീന ചുഴലി കൊടുങ്കാറ്റ് മൂലം എണ്ണഉൽപാദന ശാലകൾക്ക് നാശനഷ്ടമുണ്ടായപ്പോഴും 2011ൽ ലിബിയയിലെ പ്രതിസന്ധി സമയത്തുമെല്ലാം ഇങ്ങനെ കരുതൽ േശഖരം വിപണിയിൽ എത്തിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.