പോക്കറ്റിലും പഴ്സിലുമിരിക്കുന്ന ബാങ്ക് കാർഡുകൾ ഒന്ന് പരിശോധിക്കുക. ക്രെഡിറ്റ് കാർഡ് ആയാലും ഡെബിറ്റ് കാർഡ് ആ യാലും ചിപ്​ അടിസ്ഥാനത്തിലുള്ളതല്ലെങ്കിൽ പുതുവർഷം മുതൽ ഇടപാടുകൾ സാധ്യമായെന്നു വരില്ല. റിസർവ്​ ബാങ്ക് പുറപ്പെ ടുവിച്ച നിർദേശമനുസരിച്ച് ചിപ് അടിസ്ഥാനത്തിലുള്ള കാർഡുകൾ ഉപയോഗിച്ചു വേണം 2019 മുതൽ ബാങ്ക് ഇടപാടുകൾ നടത്താൻ. ഇതു സ ംബന്ധിച്ച സർക്കുലർ പൊതുമേഖല ബാങ്കുകൾക്ക് അയച്ചിട്ടുണ്ട്.

മാഗ്​നറ്റിക് സ്ട്രിപ്​ അടിസ്ഥാനമാക്കിയുള്ള ബാ ങ്ക് കാർഡുകൾ ഉപയോഗിച്ചുള്ള ഇടപാടുകൾ 2018 ഡിസംബർ 31 വരെ മാത്രമേ നടത്താൻ കഴിയൂ എന്നാണ് നിർദേശം. ഡെബിറ്റ് കാർഡുകളിലെയ ും ക്രെഡിറ്റ് കാർഡുകളിലെയും വിവരങ്ങൾ ചോർത്തിയെടുത്ത്​ പണം തട്ടുന്ന സംഭവങ്ങൾ വ്യാപകമായതോടെയാണ് മാഗ്​നറ്റിക് സ്ട്രിപ്​ അടിസ്ഥാനമാക്കിയുള്ള കാർഡുകളുടെ ഉപയോഗത്തിന് 2015 മുതൽ റിസർവ്ബാങ്ക് നിയന്ത്രണം ഏർപ്പെടുത്തി തുടങ്ങിയത്.

2015 സെപ്റ്റംബർ ഒന്നു മുതൽ വിതരണം ചെയ്യുന്ന ബാങ്ക് കാർഡുകൾ ചിപ്​ അടിസ്ഥാനത്തിലുള്ളത്​ ആയിരിക്കണമെന്ന് റിസർവ്​ ബാങ്ക് മൂന്നു വർഷം മുമ്പാണ് നിർദേശം പുറപ്പെടുവിച്ചത്. അതിനുമുമ്പ് വിതരണം ചെയ്ത മാഗ്​നറ്റിക് സ്ട്രിപ്​ അടിസ്ഥാനത്തിലുള്ള കാർഡുകൾ ഘട്ടംഘട്ടമായി പിൻവലിച്ച്​ അവയും ചിപ് അടിസ്ഥാനത്തിലുള്ളതാക്കി മാറ്റണമെന്നും ബാങ്കുകൾക്ക് നിർദേശം നൽകിയിരുന്നു. എന്നാൽ, കഴിഞ്ഞ മൂന്നു വർഷത്തിനിടെ 70 ശതമാനം പഴയ കാർഡുകൾ മാത്രമാണ് ഇത്തരത്തിൽ പുതുക്കി നൽകിയത് എന്നാണ് ബാങ്കുകൾ വിശദീകരിക്കുന്നത്.മാഗ്​നറ്റിക് സ്ട്രിപ്​ അടിസ്ഥാനത്തിലുള്ള കാർഡുകൾ കടകളിലും മറ്റും പി.ഒ.എസ് മെഷീനുകളിൽ ഉപയോഗിക്കുമ്പോൾ പ്രത്യേക തിരിച്ചറിയൽ നമ്പർ നിർബന്ധമല്ല.

അതേസമയം, ചിപ്​ അടിസ്ഥാനത്തിലുള്ള കാർഡുകൾ ആണെങ്കിൽ വ്യക്തിഗത തിരിച്ചറിയൽ നമ്പർകൂടി ടൈപ്​ ചെയ്താലേ ഇടപാടുകൾ സാധ്യമാവൂ.
അതിനാൽതന്നെ കാർഡ് നഷ്​ടപ്പെട്ടാൽ അത്​ ഉപയോഗിച്ച് ഇടപാടുകൾ നടത്തി പണം തട്ടാനാവില്ല. മാത്രമല്ല, മാഗ്​നറ്റിക് സ്ട്രിപ്​അടിസ്ഥാനത്തിലുള്ള കാർഡുകളിൽനിന്ന് വിശദാംശങ്ങൾ ചോർത്തിയെടുക്കാൻ എളുപ്പവുമാണ്.

മാഗ്​നറ്റിക് സ്ട്രിപ്​ കാർഡുകൾക്ക് 2018 ഡിസംബർ 31 വരെ മാത്രമേ കാലാവധിയുള്ളൂ എന്ന് റിസർവ്ബാങ്ക് പ്രഖ്യാപിച്ചതോടെ ബാങ്കുകൾ നെട്ടോട്ടത്തിലാണ്​. ഒരു വർഷത്തിനിടെ സ്ട്രിപ്​ കാർഡുകൾ ഉപയോഗിച്ച് ഒരു പ്രാവശ്യമെങ്കിലും ഇടപാട് നടത്തിയവർക്കെല്ലാം തങ്ങൾ പുതിയ കാർഡുകൾ അയച്ചുകൊടുത്തിട്ടുണ്ട് എന്നാണ് പ്രമുഖ ദേശസാത്​കൃത ബാങ്ക് വിശദീകരിക്കുന്നത്.

എന്നാൽ, ഇത്തരം കാർഡ് ഉപയോഗിച്ച് കഴിഞ്ഞ ഒരു വർഷത്തിനിടെ എല്ലാ മാസവും ഇടപാട് നടത്തിയിട്ടും ചിപ് കാർഡായി പുതുക്കി ലഭിച്ചിട്ടില്ലെന്ന് ഇടപാടുകാരും പറയുന്നു. റിസർവ് ബാങ്ക് നിശ്ചയിച്ച തീയതിക്ക് ഒരാഴ്ച മാത്രം അവശേഷിക്കെ ബാക്കിയുള്ള മുഴുവൻ ഇടപാടുകാർക്കും കാർഡ് പുതുക്കിനൽകുക സാധ്യമല്ല. അതുകൊണ്ടുതന്നെ തീയതി നീട്ടണമെന്ന ആവശ്യം പൊതുമേഖല ബാങ്കുകൾ റിസർവ് ബാങ്കിൽ മുന്നിൽ വെച്ചിട്ടുണ്ട്.
എന്നാൽ, വിവിധ മുൻകരുതലുകൾ എടുത്തിട്ടും ബാങ്ക് കാർഡ് ഉപയോഗിച്ചുള്ള പണം തട്ടിപ്പ് വർധിക്കുന്ന സാഹചര്യത്തിൽ ഇനിയും കാലപരിധി നീട്ടുന്നത് യുക്തിസഹമല്ല എന്ന നിലപാടിലാണ് റിസർവ്ബാങ്ക്. ഏതായാലും സ്വന്തം കാർഡ് ഒന്ന് പരിശോധിച്ച് ആവശ്യമെങ്കിൽ നേരിട്ട്​ ബാങ്കിലെത്തിയോ ഒാൺലൈനായോ പുതുക്കുന്നതിന് അപേക്ഷ നൽകാം.

Tags:    
News Summary - SBI Card change-Business

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.