എ.ടി.എമ്മിൽ നിന്ന്​ പണം പിൻവലിക്കാൻ പുതിയ സംവിധാനവുമായി എസ്​.ബി.ഐ

മുംബൈ: ജനുവരി ഒന്ന്​ മുതൽ എ.ടി.എമ്മിൽ നിന്ന്​ പണം പിൻവലിക്കാൻ പുതിയ സംവിധാനവുമായി എസ്​.ബി.ഐ. തട്ടിപ്പുകൾ തടയാൻ ഒ.ടി.പി ഉപയോഗിച്ച്​ പണം പിൻവലിക്കാനാവുന്ന സംവിധാനമാണ്​ എസ്​.ബി.ഐ ഒരുക്കുന്നത്.

10,000 രൂപക്ക്​ മുകളിലുള്ള ഇടപാടുകൾക്കാണ്​ പുതിയ സംവിധാനം ബാധകമാവുക. രാത്രി എട്ട്​ മുതൽ രാവിലെ എട്ട്​ വരെയാണ്​ സേവനം ലഭ്യമാകുക. പുതിയ രീതിയനുസരിച്ച്​ എ.ടി.എം കൗണ്ടറുകളിൽ നിന്ന്​ പണം പിൻവലിക്കു​േമ്പാൾ രജിസ്​റ്റർ ചെയ്​തിരിക്കുന്ന മൊബൈൽ നമ്പറിലേക്ക്​ വരുന്ന ഒ.ടി.പി കൂടി നൽകണം. ഇതല്ലാതെ പണം പിൻവലിക്കുന്നതിന്​ മറ്റ്​ മാറ്റങ്ങളില്ലെന്ന്​​ എസ്​.ബി.ഐ അറിയിച്ചു.

മറ്റ്​ എ.ടി.എം കൗണ്ടറുകളിൽ പുതിയ സംവിധാന പ്രകാരം പണം പിൻവലിക്കാൻ സാധിക്കില്ലെന്നും ബാങ്ക്​ അധികൃതർ വ്യക്​തമാക്കി.

Tags:    
News Summary - SBI To Launch OTP-Based Cash Withdrawal-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.