ന്യൂഡൽഹി: 200 രൂപയുടെ നോട്ടുകൾ കൂടുതൽ അച്ചടിച്ചതാണ് നിലവിലെ നോട്ട് പ്രതിസന്ധിയുടെ കാരണമെന്ന് എസ്.ബി.െഎയുടെ റിപ്പോർട്ട്. 200 രൂപയുടെ കറൻസി അച്ചടി കൂട്ടിയതോടെ മറ്റ് നോട്ടുകൾക്ക് വിപണിയിൽ ക്ഷാമമനുഭവപ്പെട്ടു. ഉയർന്ന മൂല്യമുള്ള കറൻസിക്കാണ് ക്ഷാമം അനുഭവപ്പെടുന്നത്. 200 രൂപയുടെ നോട്ടുകൾ നിറക്കാനായി പല എ.ടി.എമ്മുകളും സജ്ജമായിരുന്നില്ല ഇതും പ്രതിസന്ധിക്ക് കാരണമായെന്ന് എസ്.ബി.െഎ വ്യക്തമാക്കുന്നു.
ഏകദേശം 70,000 കോടി രൂപയുടെ കറൻസി ക്ഷാമം വിപണിയിൽ ഉണ്ടെന്നാണ് എസ്.ബി.െഎ വ്യക്തമാക്കുന്നത്. 2018ൽ 15,29,100 കോടി രൂപ ഡെബിറ്റ് കാർഡുകളുപയോഗിച്ച് എ.ടി.എമ്മുകളിലുടെ പിൻവലിക്കപ്പെെട്ടന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്. 2017മായി താരത്മ്യം ചെയ്യുേമ്പാൾ 12.2 ശതമാനം വർധനയാണ് എ.ടി.എം ഉപയോഗത്തിൽ ഉണ്ടായതെന്നും എസ്.ബി.െഎ വ്യക്തമാക്കുന്നു.
രാജ്യത്ത് നോട്ട് നിരോധനത്തിന് സമാനമായി പണക്ഷാമം ഉണ്ടെന്ന വാർത്തകൾ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. കറൻസി അച്ചടിയിൽ ഉൾപ്പടെ കുറവുണ്ടായതാണ് പ്രതിസന്ധിക്ക് കാരണമെന്നായിരുന്നു റിപ്പോർട്ടുകൾ. ഇക്കാര്യത്തിൽ വ്യക്തത വരുത്തിയാണ് എസ്.ബി.െഎ ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.