ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ എസ്.ബി.ഐ, എ.ടി.എം ഇടപാടുകൾക്കുള്ള സേവന നിരക്കുകൾ പരിഷ്കരി ച്ചു. പുതിയ നിർദേശ പ്രകാരം പ്രതിമാസം എ.ടി.എമ്മിലൂടെയുള്ള എട്ട് ഇടപാടുകൾക്ക് വരെ എസ്.ബി.ഐ സേവനനിരക്ക് ചുമത്തില്ല.
ഇതിൽ അഞ്ചെണ്ണം എസ്.ബി.ഐ എ.ടി.എമ്മുകളിലൂടെയും മൂന്നെണ്ണം മറ്റ് എ.ടി.എമ്മുകളിലൂടെയും നടത്താവുന്നതാണ്. ഗ്രാമീണ മേഖലയിലെ അക്കൗണ്ട് ഉടമകൾക്ക് 10 എ.ടി.എം ഇടപാടുകൾ സൗജന്യമാണ്. അഞ്ചെണ്ണം എസ്.ബി.ഐ എ.ടി.എമ്മുകളിലും അഞ്ചെണ്ണം മറ്റ് എ.ടി.എമ്മുകളിലുമാണ് സൗജന്യം.
അഞ്ച് രൂപ മുതൽ 20 രൂപ വരെയാണ് എ.ടി.എം ഇടപാടുകൾക്ക് എസ്.ബി.ഐ ചുമത്തുന്ന സേവന നിരക്ക്. അക്കൗണ്ടിൽ പണമില്ലാതെ എ.ടി.എമ്മിലൂടെ പണം പിൻവലിക്കാൻ ശ്രമിച്ചാൽ 20 രൂപയും ജി.എസ്.ടിയും നൽകണം. കാർഡില്ലാത്ത എ.ടി.എം ഇടപാടുകൾക്ക് 22 രൂപയാണ് നിരക്ക്. സാലറി അക്കൗണ്ട് ഉടമകളുടെ എ.ടി.എം ഇടപാടുകൾക്ക് പരിധിയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.