മുംബൈ: ബോംബെ ഓഹരി സൂചിക സെൻസെക്സ് റെക്കോർഡ് ഉയരത്തിൽ. 293.12 പോയിൻറ് നേട്ടത്തോടെ സെൻസെക്സ് 40,344.99 പോയിൻറ ിലെത്തി. ദേശീയ സൂചിക നിഫ്റ്റി 175.2 പോയിൻറ് നേട്ടത്തോടെ 11,927ലെത്തി.
സമ്പദ്വ്യവസ്ഥയെ പുനഃരുദ്ധരിക്കാനുള്ള നീക്കങ്ങൾക്ക് സർക്കാർ തുടക്കമിട്ടതോടെയാണ് ഓഹരി വിപണി വീണ്ടും കുതിക്കാൻ തുടങ്ങിയത്. ദീപാവലിക്ക് തരക്കേടില്ലാത്ത വാഹന വിൽപനയുണ്ടായത് ഓട്ടോ സ്റ്റോക്കുകളെ സ്വാധീനിച്ചു. ഫെഡ്റിസർവ് പലിശ നിരക്കുകൾ കുറക്കാൻ തീരുമാനിച്ചതും വിപണിയിൽ ചലനമുണ്ടാക്കി.
എസ്.ബി.ഐ, ഇൻഫോസിസ്, ടാറ്റ മോട്ടോഴ്സ്, യെസ് ബാങ്ക് എന്നിവയാണ് സെൻസെക്സിൽ നേട്ടമുണ്ടാക്കിയ ഓഹരികൾ. വിദേശനിക്ഷേപകർ കൂടുതലായി പണമിറക്കുന്നതും വിപണിക്ക് ഗുണകരമാവുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.