മുംബൈ: ഇന്ത്യൻ ഓഹരി വിപണികൾ നേട്ടത്തോടെ വ്യാപാരം ആരംഭിച്ചു. ബോംബെ സൂചിക സെൻസെക്സ് 269.11 പോയിൻറ് ഉയർന്ന് 41, 868.83ൽ വ്യാപരം തുടങ്ങി. ദേശീയ സൂചിക നിഫ്റ്റി 76.65 പോയിൻറ് ഉയർന്ന് റെക്കോർഡ് നേട്ടത്തിൽ വ്യാപാരം ആരംഭിച്ചു. ഐ.ട ി, മെറ്റൽ, ഫാർമ ഓഹരികളാണ് വിപണിക്ക് കരുത്തായത്. ഏഷ്യൻ സൂചികകൾ നേട്ടമുണ്ടാക്കിയത് ഇന്ത്യൻ വിപണിക്കും ഗുണകരമായ.
നിഫ്റ്റിയിൽ ടാറ്റ സ്റ്റീൽ, വിപ്രോ, ഐ.സി.ഐ.സി.ഐ ബാങ്ക്, ഇൻഡസ്ലാൻഡ് ബാങ്ക്, ബജാജ് ഫിനാൻസ്, സൺഫാർമ, അവന്യു സൂപ്പർമാർക്കറ്റ് എന്നിവയാണ് നേട്ടമുണ്ടാക്കിയ ഓഹരികൾ. യെസ് ബാങ്ക്, ടാറ്റമോട്ടോഴ്സ്, ഡോ.റെഡ്ഡി ലാബ് എന്നിവ നഷ്ടത്തിലാണ്.
ഉപഭോക്തൃ പണപ്പെരുപ്പത്തെ സംബന്ധിച്ച റിപ്പോർട്ട് പുറത്ത് വരാനിരിക്കെയാണ് വിപണികൾ നേട്ടത്തോടെ വ്യാപാരം തുടങ്ങിയത്. പണപ്പെരുപ്പ റിപ്പോർട്ടിനനുസരിച്ചായിരിക്കും ഭാവിയിലെ സാമ്പത്തിക നയം സംബന്ധിച്ച് തീരുമാനമുണ്ടാവുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.