ന്യൂഡൽഹി: കേന്ദ്രബജറ്റിൽ സേവന നികുതി 18 ശതമാനമായി വർധിപ്പിക്കുമെന്ന് സൂചന. കേന്ദ്ര സർക്കാറിനെ ഉദ്ധരിച്ച് ഹിന്ദുസ്ഥാൻ ടൈംസാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. ഉൽപ്പന്ന സേവന നികുതി നിലവിൽ വരുന്നതിന് മുന്നോടിയായി സേവന നികുതിയിൽ ഒരു ശതമാനത്തിെൻറ വർധനയെങ്കിലും വരുത്താനാണ് കേന്ദ്രസർക്കാർ നീക്കം.
ഉൽപ്പന്ന സേവന നികുതി ജൂലൈ ഒന്നിന് നടപ്പിലാക്കാൻ സംസ്ഥാനങ്ങളുമായി കേന്ദ്രസർക്കാർ ധാരണയായിട്ടുണ്ട്. ഉൽപ്പന്ന സേവന നികുതി നടപ്പിലായാൽ നികുതിയിൽ നിന്ന് ലഭിക്കുന്ന വരുമാനം കേന്ദ്രസർക്കാറിന് സംസ്ഥാനങ്ങളുമായി പങ്കുവെക്കേണ്ടി വരും. ബജറ്റിൽ സേവനനികുതിയിൽ വർധന വരുത്തിയാൽ ലഭിക്കുന്ന അധിക പണം മുഴുവൻ കേന്ദ്രസർക്കാറിന് ലഭിക്കും.
2.31 ലക്ഷം കോടി രൂപ സേവന നികുതി ഇനത്തിൽ പിരിച്ചെടുക്കാനാണ് കേന്ദ്രസർക്കാർ കണക്ക് കൂട്ടന്നത്. 2015-–16 ബജറ്റിലും കേന്ദ്രസർക്കാർ സേവന നികുതി വർധിപ്പിച്ചിരുന്നു. സേവന നികുതി വർധിക്കുന്നതോടെ ഹോട്ടലിലെ ഭക്ഷണം് സിനിമ ടിക്കറ്റ് എന്നിവക്കുള്ള ചിലവ് വർധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.