ന്യൂഡൽഹി: ജി.എസ്.ടി പ്രാബല്യത്തിൽ വന്നതോടെ പ്രീപെയ്ഡ്, പോസ്റ്റ് പെയ്ഡ് മൊബൈൽ വരിക്കാർക്ക് ചെലവേറും. ടെലികോം സേവനങ്ങൾക്കുള്ള നികുതി 15ൽ നിന്ന് 18 ശതമാനമായി വർധിപ്പിച്ചതുവഴിയാണിത്. ടോക് ടൈം കുറക്കാൻ കമ്പനികളെ ഇത് നിർബന്ധിതമാക്കും. 100 രൂപക്ക് റീചാർജ് ചെയ്താൽ 83 രൂപയുടെ ടോക് ടൈം ഇപ്പോൾ ശരാശരി കിട്ടുന്നുണ്ട്. എന്നാൽ ഇനിയത് 80 രൂപ മാത്രമായി ചുരുങ്ങും.
പോസ്റ്റ് പെയ്ഡ് ബില്ലിലും മൂന്നുശതമാനം വർധനയുണ്ട്. 1000 രൂപയുടെ ബില്ലിന്മേൽ 1150 രൂപയാണ് നികുതിയടക്കം ഇപ്പോൾ ഇൗടാക്കുന്നതെങ്കിൽ, അത് ഇനി 1180 രൂപയാകും. മൊബൈൽ കമ്പനികൾ തമ്മിൽ ശക്തമായ മത്സരമാണ് നടക്കുന്നതെന്നിരിെക്ക, വരിക്കാരെ പിടിച്ചുനിർത്താൻപാകത്തിൽ പുതിയ ആനുകൂല്യങ്ങൾ കമ്പനികൾ പ്രഖ്യാപിക്കുമോ എന്ന് അറിയാനിരിക്കുന്നതേയുള്ളൂ. ബാങ്ക്, ഇൻഷുറൻസ്, െക്രഡിറ്റ് കാർഡ് ഇടപാടുകളുടെ സർവിസ് ചാർജും 15ൽ നിന്ന് 18 ശതമാനമായി വർധിപ്പിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച അറിയിപ്പ് വിവിധ ബാങ്കുകളും എൽ.െഎ.സിയും എസ്.എം.എസ് വഴിയും ഇ-മെയിലായും ഇടപാടുകാരെ അറിയിച്ചു. െഡബിറ്റ് കാർഡ്, എ.ടി.എമ്മിൽ നിന്ന് പണം പിൻവലിക്കൽ, ഭവനവായ്പ അപേക്ഷ പരിശോധനചാർജ്, ലോക്കർ വാടക, ചെക്ക് ബുക്ക്, എസ്.എം.എസ് അലർട്ട് എന്നിവക്കെല്ലാം സർവിസ് ചാർജ് കൂടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.