തൃശൂർ: അക്കൗണ്ടിൽ മിനിമം ബാലൻസ് സൂക്ഷിക്കുന്ന ഇടപാടുകാർക്ക് സമീപ ഭാവിയിൽ പ്രഹരമാവുന്ന വിധത്തിൽ, ബാങ്കുകൾ അനുവദിക്കുന്ന സൗജന്യ സേവനത്തിന് കേന്ദ്ര സർക്കാർ നികുതി ചുമത്തി. സ്റ്റേറ്റ് ബാങ്ക് ഒാഫ് ഇന്ത്യ ഉൾപ്പെടെ അഞ്ച് ബാങ്കുകൾക്ക് ഇതു സംബന്ധിച്ച് ഡയറക്ടറേറ്റ് ജനറൽ ഒാഫ് ഗുഡ്സ് ആൻഡ് സർവിസ് ടാക്സസ് ഇൻറലിജൻസ് (ഡി.ജി.ജി.എസ്.ടി.െഎ) നോട്ടീസയച്ചു. ഇൗ നീക്കത്തിനെതിരെ ബാങ്ക് മാനേജ്മെൻറുകളുെട കൂട്ടായ്മയായ ഇന്ത്യൻ ബാങ്ക് അസോസിയേഷൻ രംഗത്തു വന്നു. നികുതി അടക്കേണ്ട സാഹചര്യം വന്നാൽ വൈകാതെ മിനിമം ബാലൻസ് സൂക്ഷിക്കുന്നവർക്കുള്ള എല്ലാ സൗജന്യ സേവനങ്ങളും ബാങ്കുകൾ അവസാനിപ്പിച്ചേക്കും.
ഇൗമാസം ആദ്യമാണ് എസ്.ബി.െഎക്കു പുറമെ എച്ച്.ഡി.എഫ്.സി, ആക്സിസ്, െഎ.സി.െഎ.സി.െഎ, കൊട്ടക് മഹീന്ദ്ര എന്നീ ബാങ്കുകൾക്ക് നോട്ടീസ് ലഭിച്ചത്. 2012 മുതൽ മുൻകാല പ്രാബല്യത്തോടെ 12 ശതമാനം സേവന നികുതിയും അതിന് 18 ശതമാനം പലിശയും 100 ശതമാനം പിഴയും അടക്കണമെന്നാണ് ആവശ്യം. ഇൗ തുക 6,000 കോടി രൂപ വരുമെന്ന് ഡി.ജി.ജി.എസ്.ടി.െഎ പറയുേമ്പാൾ അഞ്ചു വർഷത്തെ പ്രാബല്യം കണക്കാക്കുേമ്പാൾ 40,000 കോടി വരുമെന്നാണ് ഇന്ത്യൻ ബാങ്ക്സ് അസോസിയേഷെൻറ കണക്ക്. നിമം ബാലൻസ് നിലനിർത്തുന്നവർക്ക് എ.ടി.എം ഇടപാട്, ചെക്ക് ബുക്ക്, ഡെബിറ്റ്-ക്രെഡിറ്റ് കാർഡ് എന്നിവയിൽ ചില സൗജന്യങ്ങൾ നൽകുന്നുണ്ട്.
ഇൗ സൗജന്യം പ്രസ്തുത ഉപഭാക്താക്കൾക്ക് നൽകുന്ന ഇൻസെൻറീവായി കണക്കാക്കണമെന്നും അത് സേവന നികുതിയുടെ പരിധിയിൽ വരുമെന്നുമാണ് ഡയറക്ടറേറ്റ് ജനറലിെൻറ ഒാഫിസ് പറയുന്നത്. എന്നാൽ, ഇത് വെറും ഉൗഹക്കണക്കാണെന്ന് ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻ പറയുന്നു. മാത്രമല്ല, ഒാരോ സേവനത്തിനും വിലയിടുേമ്പാൾ ഇൗടാക്കാത്ത ഫീസിനാണ് ബാങ്കുകൾക്ക് നികുതി ചുമത്തുന്നതെന്നും അസോസിയേഷൻ വാദിക്കുന്നു.
നാലു വർഷത്തോളം നിരീക്ഷിച്ചാണ് ഇൗ നികുതി അടിച്ചേൽപിച്ചതെന്നും മോദി സർക്കാർ അധികാരമേറ്റതു മുതൽ ഇത്തരം കണക്കെടുപ്പ് തുടങ്ങിയെന്ന് കരുതണമെന്നും ബാങ്കിങ്സംഘടന രംഗത്തുള്ളവർ പറയുന്നു. ഇടപാടുകാർക്കുള്ള സേവനങ്ങൾ പരമാവധി സൗജന്യമായി നൽകണമെന്ന് പരസ്യമായി ആവശ്യപ്പെടുന്ന കേന്ദ്ര സർക്കാർ മറുവശത്ത് അതിനെല്ലാം നികുതി ചുമത്തുകയാണെന്ന ഇരട്ടത്താപ്പുമുണ്ട്.
ഇടപാടുകാരെ ബാധിക്കുന്നതെങ്ങനെ
മുൻകാല പ്രാബല്യത്തോടെ നികുതി അടക്കേണ്ടി വന്നാൽ അത് ഇടപാടുകാരിൽനിന്ന് ഇൗടാക്കാൻ ബാങ്കുകൾക്ക് കഴിയില്ല. എന്നാൽ, ഇത്തരം സൗജന്യ സേവനങ്ങൾ നിർത്തലാക്കാൻ നിർബന്ധിതമാവും. മിനിമം ബാലൻസ് സൂക്ഷിക്കാത്തത് പിഴ ചുമത്താനും സൂക്ഷിക്കുന്നത് നികുതിയൊടുക്കാനുമുള്ള കാരണമായാൽ ബാങ്കുകളും ഇടപാടുകാരും ഒരുപോലെ പ്രതിസന്ധിയിലാവും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.