ന്യൂഡൽഹി: ഇന്ത്യയിൽ സാമ്പത്തിക മാന്ദ്യമില്ലെന്ന് എസ്.ബി.ഐ മേധാവി രജനീഷ് കുമാർ. വായ്പ നൽകാനായി എസ്.ബി.ഐയു ടെ കൈവശം ആവശ്യത്തിന് മൂലധനമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതാദ്യമായാണ് സാമ്പത്തിക പ്രതിസന്ധി സംബന്ധിച്ച് രജന ീഷ് കുമാറിൻെറ പ്രതികരണം പുറത്ത് വരുന്നത്.
ഇന്ത്യ ആഗോളസമ്പദ്വ്യവസ്ഥയുടെ ഭാഗമാണ്. അതുകൊണ്ട് ആഗോളപരമായ പ്രശ്നങ്ങൾ രാജ്യമാണ് സമ്പദ്വ്യവസ്ഥയേയും ബാധിക്കും. ഇതാണ് ഇപ്പോഴുള്ള സ്ഥിതിക്ക് കാരണമെന്നും രജനീഷ് കുമാർ വ്യക്തമാക്കി. വായ്പ വളർച്ചയിൽ എസ്.ബി.ഐയുടെ സ്ഥിതി മെച്ചമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജനങ്ങൾ ഇപ്പോൾ ഒല, ഉബർ പോലുള്ള ടാക്സി സർവീസുകൾക്കാണ് പ്രാധാന്യം നൽകുന്നത്. ആഗോളതലത്തിൽ തന്നെ വാഹനം വാങ്ങാൻ ജനങ്ങൾക്ക് വൈമുഖ്യമുണ്ട്. വിൽപനയും കുറയുകാണ്. ഈ സ്ഥിതി തന്നെയാണ് നിലവിൽ ഇന്ത്യയിൽ ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.