വാഷിങ്ടൺ: യു.എസ്-ചൈന വ്യാപാര യുദ്ധം സഹായിക്കുക സാംസങ്ങിനെയാണെന്ന ആപ്പിൾ മേധാവി ടിം കുക്കിൻെറ വാദത്തോട് യ ോജിച്ച് അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ്. ടിം കുക്കുമായി നടന്ന കൂടിക്കാഴ്ചക്ക് ശേഷമായിരുന്നു ട്രംപിൻെറ പ്രതികരണം.
താരിഫുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ടിം കുക്കുമായി ചർച്ച ചെയ്തു. വ്യാപാര യുദ്ധം സാംസങ്ങിന് ഗുണമാകുമെന്ന അദ്ദേഹത്തിൻെറ വാദത്തിൽ കഴമ്പുണ്ട്. ദക്ഷിണകൊറിയ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സാംസങ്ങിന് താരിഫിൻെറ പ്രശ്നങ്ങൾ വരില്ലെന്നും ട്രംപ് പ്രതികരിച്ചു.
ആപ്പിളിൻെറ ഉൽപന്നങ്ങെളല്ലാം അസംബിൾ ചെയ്യുന്നത് ചൈനയിലാണ്. ചൈന അധിക തീരുവ ചുമത്തിയതോടെ 10 ശതമാനം നികുതി ആപ്പിൾ അധികമായി നൽകണം. ഇതോടെ ഉൽപന്ന വില മൂന്ന് ശതമാനം വർധിപ്പിക്കാൻ ആപ്പിൾ നിർബന്ധിതരായിരുന്നു. വില വർധന നിലവിൽ വന്നതോടെ ആപ്പിൾ ഉൽപന്നങ്ങളുടേയും വില 100 ഡോളർ കൂടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.