ന്യൂഡൽഹി: പി.എൻ.ബി തട്ടിപ്പിൽ ഉൾപ്പെട്ട വജ്രവ്യാപാരി നീരവ് മോദിയുടെ ചീഫ് ഫിനാൻഷ്യൽ ഒാഫീസറോട് ചോദ്യം െചയ്യലിന് ഹാജരാകണമെന്ന് സി.ബി.െഎ. ഫിനാൻഷ്യൽ ഒാഫീസർ രവി ഗുപ്തക്കാണ് സി.ബി.െഎയുെട സമൻസ് ലഭിച്ചത്.
നീരവ് മോദിയുടെ സ്ഥാപനമായ ഫയർ സ്റ്റാർ ഇൻറർ നാഷണലിെൻറ മുതിർന്ന ഉദ്യോഗസ്ഥൻ വിപുൽ അംബാനിയെയും മറ്റു ഉദ്യോഗസ്ഥരെയും കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. കൂടാതെ നീരവ് മോദിക്ക് അനധികൃതമായി ജാമ്യപത്രം നൽകിയ കേസിൽ 11 പി.എൻ.ബി ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്തിരുന്നു.
തട്ടിപ്പ് നടന്ന പി.എൻ.ബിയുടെ മുംബൈ ബ്രാഡി ഹൗസ് ശാഖ സി.ബി.െഎ അടച്ചു പൂട്ടിയിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.