കൊച്ചി: ജി.എസ്.ടി സാധാരണക്കാർക്ക് എത്രമാത്രം കുരുക്കായിരിക്കുന്നു എന്ന് വിവരിക്കുന്ന വീട്ടമ്മയുടെ ഒാഡിയോ സാമൂഹമാധ്യമത്തിൽ വൈറലാകുന്നു. രണ്ട് സാധാരണ നാരങ്ങവെള്ളത്തിന് 94 രൂപ നൽകേണ്ടിവന്ന വീട്ടമ്മയുടെ സങ്കടമാണ് ബില്ല് സഹിതം സാമൂഹമാധ്യമത്തിൽ പ്രചരിക്കുന്നത്. ജി.എസ്.ടിയുടെ മറവിൽ നടക്കുന്ന കൊള്ളക്കെതിരെ എല്ലാവരും പ്രതികരിക്കണമെന്നും അവർ ആവശ്യപ്പെടുന്നു.
മകളോടൊപ്പം നഗരത്തിലെത്തിയ വീട്ടമ്മ പെൻറ മേനകയിലെ കടയിലാണ് നാരങ്ങവെള്ളം കുടിക്കാൻ കയറിയത്. സമീപത്തെ കടകളിലെല്ലാം നല്ല തിരക്കായിരുന്നു. രണ്ട് നാരങ്ങവെള്ളത്തിന് ഒാർഡർ ചെയ്തു. ബില്ല് കിട്ടിയപ്പോൾ ആകെ 94 രൂപ. ഒന്നിന് 40 രൂപ വീതം രണ്ട് നാരങ്ങവെള്ളത്തിെൻറ വിലയായി 80 രൂപയും സംസ്ഥാന, കേന്ദ്ര ജി.എസ്.ടി ഇനങ്ങളിൽ 7.20 രൂപ വീതവുമാണ് ബില്ലിൽ രേഖപ്പെടുത്തിയിട്ടുള്ളത്.
സമീപത്തെ കടകളിൽ 20 രൂപക്ക് നാരങ്ങവെള്ളം വിൽക്കുേമ്പാഴാണേത്ര ഇൗ കൊള്ള. വീട്ടിൽനിന്ന് പുറത്തിറങ്ങുന്നവർ ഭക്ഷണം കൈയിൽ കരുതേണ്ട അവസ്ഥയാണെന്നും ഇക്കാര്യം ഭരണാധികാരികളുടെ ശ്രദ്ധയിൽപെടുത്തണമെന്നുമാണ് വീട്ടമ്മയുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.