സ്വതന്ത്ര്യാധികാരമുള്ള റിസർവ് ബാങ്കിൽ മുെമ്പങ്ങുമില്ലാത്ത വിധത്തിലുള്ള പ്രതിസന്ധിയാണ് ഉണ്ടായിട്ടുള്ളത്. നിലവിലെ ആർ.ബി.െഎ ഗവർണർ ഉൗർജിത് പേട്ടൽ രാജിക്കൊരുങ്ങുന്നതായാണ് വാർത്തകൾ. ആർ.ബി.െഎയുടെ സ്വതന്ത്ര്യാധികാരത്തിന് മേൽ കേന്ദ്രസർക്കാർ നടത്തുന്ന കടന്നു കയറ്റത്തിനെതിരെ ഡെപ്യുട്ടി ഗവർണർ നേരത്തെ തന്നെ രംഗത്തെത്തിയിരിന്നു. എന്നാൽ, ബാങ്കുകളുടെ കിട്ടാക്കടം പെരുകുന്നതിൽ റിസർവ് ബാങ്കിനു പങ്കുണ്ടെന്ന ആരോപണം ഉയർത്തിയാണ് ഡെപ്യൂട്ടി ഗവർണറുടെ പ്രസ്താവന ധനമന്ത്രി ജെയ്റ്റ്ലി നേരിട്ടത്. ആർ.ബി.െഎയുടെ അധികാരത്തിന് മേൽ കടന്നുകയറ്റം നടത്താനായി ആർ.ബി.െഎ ആക്ടിലെ സെക്ഷൻ 7നെ ഉപയോഗപ്പെടുത്താനാണ് കേന്ദ്രസർക്കാറിെൻറ ശ്രമം.
സെക്ഷൻ 7
ആർ.ബി.െഎയുടെ തീരുമാനങ്ങളിൽ കേന്ദ്രസർക്കാറിന് ഇടപെടാൻ സഹായിക്കുന്നതാണ് ആർ.ബി.െഎ ആക്ടിലെ സെക്ഷൻ 7. പൊതുജനതാൽപര്യ മുൻനിർത്തിയുള്ള കാര്യങ്ങളിൽ സർക്കാറിെൻറ അഭിപ്രായങ്ങൾ കൂടി പരിഗണിച്ച് തീരുമാനമെടുക്കാൻ ആർ.ബി.െഎയെ നിർബന്ധിതമാക്കുന്ന വകുപ്പാണിത്.
സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ ഇതുവരെ ആർ.ബി.െഎ ആക്ടിലെ സെക്ഷൻ ഏഴ് മുൻ സർക്കാറുകൾ ഉപയോഗിച്ചിട്ടില്ല. 1991ൽ നിർണായകമായ സാമ്പത്തിക മാറ്റങ്ങൾ രാജ്യത്ത് നടപ്പിലാക്കിയപ്പോഴും 2008ൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായപ്പോഴും സെക്ഷൻ ഏഴ് ഉപയോഗിച്ച് ആർ.ബി.െഎയുടെ പ്രവർത്തനങ്ങളെ നിയന്ത്രിക്കാൻ അന്ന് ഭരിച്ചവരൊന്നും തയറായിട്ടില്ലെന്നത് ശ്രദ്ധേയമാണ്.
പുതിയ നീക്കത്തിന് പിന്നിൽ
ബാങ്കുകൾക്ക് വായ്പ നൽകാൻ കൂടുതൽ സ്വതന്ത്ര്യം അനുവദിക്കണമെന്നാണ് കേന്ദ്രസർക്കാർ ആവശ്യം. അത് ചെറുകിട വ്യവസായ സ്ഥാപനങ്ങൾക്ക് ഗുണകരമാവുമെന്നാണ് വിലയിരുത്തൽ. പ്രതിസന്ധിയെ അഭിമുഖീകരിക്കുന്ന ചെറുകിട വ്യവസായ സ്ഥാപനങ്ങൾക്ക് തീരുമാനം ആശ്വാസം പകരുമെന്നാണ് സർക്കാർ കരുതുന്നത്. അതേസമയം, കിട്ടാകടം മൂലം പ്രതിസന്ധിയിലായ ബാങ്കുകളെ രക്ഷിക്കാൻ കടുത്ത നടപടികളുമായി മുന്നോട്ട് പോവുകയാണ് ആർ.ബി.െഎ. വായ്പ നൽകുന്നതിൽ ബാങ്കുകൾക്ക് കൂടുതൽ സ്വാതന്ത്ര്യം അനുവദിച്ചാൽ അത് ആർ.ബി.െഎ നടപടികളെ ദുർബലമാക്കുമെന്നാണ് കേന്ദ്രബാങ്കിെൻറ വാദം.
ലിക്വുഡിറ്റി കൂട്ടാൻ ബാങ്കിങ് ഇതര ധനകാര്യസ്ഥാപനങ്ങൾ കേന്ദ്രസർക്കാറിന് മേൽ ശക്തമായ സമ്മർദം ചെലുത്തുന്നുണ്ട്. ഇതിന് ആർ.ബി.െഎ അനുകൂലമല്ലെന്നാണ് സൂചന. ഇതും ആർ.ബി.െഎയും കേന്ദ്രസർക്കാറും തമ്മിലുള്ള പ്രശ്നങ്ങൾക്ക് കാരണമാവു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.