ന്യൂഡൽഹി: ഒത്തുതീർപ്പിെൻറ സന്ദേശം നൽകിയെങ്കിലും റിസർവ് ബാങ്കും കേന്ദ്രസർക്കാറും വീണ്ടും ഉരസലിലേക്ക്. സ്വതന്ത്രമായി പ്രവർത്തിക്കാൻ അവകാശമുള്ള റിസർവ് ബാങ്കിനുമേൽ പിടിമുറുക്കാനുള്ള നീക്കങ്ങളിൽ തന്നെയാണ് സർക്കാർ എന്നാണ് ധനമന്ത്രാലയ വൃത്തങ്ങളിൽ നിന്നുള്ള വിവരം. അടുത്ത മാസം 14ന് നടക്കാനിരിക്കുന്ന റിസർവ് ബാങ്ക് ബോർഡ് യോഗത്തിലേക്ക് ഇതിനുള്ള കാര്യപരിപാടിയുമായാണ് സർക്കാർ നീങ്ങുന്നത്.
18 അംഗ ബോർഡിെൻറ കഴിഞ്ഞ യോഗം, തങ്ങളുടെ നിർദേശങ്ങൾ ബാങ്ക് നടപ്പാക്കുന്നുവെന്ന് ഉറപ്പുവരുത്താനാണ് ശ്രമിച്ചത്. സർക്കാറിെൻറ നോമിനികൾക്കും വ്യവസായ പ്രതിനിധികൾക്കും ഇപ്പോൾ ബോർഡിൽ റിസർവ് ബാങ്ക് പ്രതിനിധികെളക്കാൾ മേധാവിത്തമുണ്ട്. പല ബാങ്കുകളും മൂലധന ദൗർബല്യം നേരിടുകയാണെങ്കിലും വായ്പ നൽകുന്നതിൽ ഉദാരത അനുവദിക്കണമെന്ന് റിസർവ് ബാങ്കിനെ നിർബന്ധിക്കുകയാണ് സർക്കാർ.
റിസർവ് ബാങ്കിെൻറ പക്കലുള്ള കരുതൽ ശേഖരത്തിൽ മൂന്നിലൊന്ന് സാമ്പത്തിക ഉണർവ് നൽകാനുള്ള പദ്ധതികൾക്കായി വിട്ടു കിട്ടണമെന്നും കേന്ദ്രം ആഗ്രഹിക്കുന്നു. ഉപസമിതിയെ പഠനത്തിന് വെച്ചിട്ടുണ്ട്. അടുത്ത യോഗത്തിലും ഇതിനായി സർക്കാർ സമ്മർദം മുറുക്കും. കാർഷിക വരുമാനവും തൊഴിലവസരവും കുറയുകയും ചെറുകിട-ഇടത്തരം സംരംഭങ്ങൾ പ്രതിസന്ധി നേരിടുകയും ചെയ്യുന്നത് അടുത്ത പൊതുതെരഞ്ഞെടുപ്പിൽ സർക്കാറിന് തിരിച്ചടിയാകുമെന്ന കടുത്ത ആശങ്ക സർക്കാറിനുണ്ട്. ഇതു മറികടക്കാനുള്ള ഉപായങ്ങളിൽ റിസർവ് ബാങ്ക് സഹകരിക്കുന്നില്ലെന്നാണ് സർക്കാറിലെ കാഴ്ചപ്പാട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.