2000 രൂപ വരെയുള്ള കാര്‍ഡ് ഇടപാടുകള്‍ക്ക് സേവന നികുതി ഒഴിവാക്കി

ന്യൂഡല്‍ഹി: ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകൾ ഉപയോഗിച്ചുള്ള ഇടപാടുകള്‍ക്ക് ചുമത്തിയിരുന്ന സേവന നികുതി കേന്ദ്രസര്‍ക്കാര്‍ ഒഴിവാക്കി. 2000 രൂപ വരെയുള്ള ഇടപാടുകള്‍ക്ക് ചുമത്തിയ നികുതിയാണ് ഒഴിവാക്കിയത്. പണരഹിത സാമ്പത്തിക ഇടപാടുകൾ  പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് കേന്ദ്രസർക്കാർ നടപടി.

ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകൾ ഉപയോഗിച്ചുള്ള ഇടപാടുകൾക്ക് നിലവിൽ 15 ശതമാനം സേവന നികുതിയാണ് കേന്ദ്രസർക്കാർ ചുമത്തിയിരുന്നത്. നികുതി നിലനിൽക്കുന്ന സാഹചര്യത്തിൽ കാർഡുകൾ ഉപയോഗിച്ചുള്ള ഇടപാടുകൾക്ക് ഉപഭോക്താക്കൾ വലിയ താൽപര്യം കാണിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് സേവന നികുതി ഒഴിവാക്കി കൊണ്ടുള്ള പ്രഖ്യാപനം കേന്ദ്രസർക്കാർ നടത്തിയത്.

Tags:    
News Summary - For Upto Rs. 2,000, No Service Tax If You Use A Card To Pay

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.