ന്യൂഡൽഹി: സമ്പദ്രംഗത്ത് ജനങ്ങൾക്ക് വലിയ പൊല്ലാപ്പുകൾ സൃഷ്ടിച്ച േമാദിസർക് കാറിന് റിസർവ്ബാങ്ക് ഗവർണർ ഉർജിത് പേട്ടലിെൻറ രാജി കടുത്ത ആഘാതമായി. ഒപ്പം പ്രതിപക്ഷത്തിന് വലിയ ആയുധവുമായി. പ്രധാനമന്ത്രി നരേന്ദ്ര മോദി, ധനമന്ത്രി അരുൺ ജെയ ്റ്റ്ലി എന്നിവരെ നേരിട്ട് പ്രതിക്കൂട്ടിൽ നിർത്തുന്നതാണ് രാജി. ഇവരോട് ഉടക്കി നിർ ണായക പദവി കൈയൊഴിഞ്ഞവർ പലരായി.
മുൻ ഗവർണർ രഘുറാം രാജന് കേന്ദ്രസർക്കാർ കാലാ വധി നീട്ടിക്കൊടുത്തിരുന്നില്ല. പതിവിനു വിപരീതമായി രണ്ടാമൂഴത്തിനു നിൽക്കാതെ രഘ ുറാം രാജൻ സ്ഥലം വിടുകയായിരുന്നു. മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ് മണ്യൻ മോദി-ജെയ്റ്റ്ലിമാരോട് ഏറ്റുമുട്ടലിനു നിൽക്കാതെ കളം കാലിയാക്കിയത് അടു ത്തിടെയാണ്.
ആസൂത്രണ കമീഷൻ ഉടച്ചുവാർത്ത് ഉണ്ടാക്കിയ നിതി ആയോഗിെൻറ ഉപാധ്യ ക്ഷൻ അരവിന്ദ് പനഗരിയയും പാതിവഴിയിൽ സേവനം അവസാനിപ്പിച്ചു. പ്രധാനമന്ത്രി നരേന് ദ്ര മോദിയുടെ വിശ്വസ്തനായി നിന്ന് നോട്ട് നിരോധനത്തിന് ചുക്കാൻ പിടിച്ച റവന്യൂ സെക്രട്ടറി ഹസ്മുഖ് അധിയയും സർക്കാറുമായി ഉരസിയാണ് പിരിഞ്ഞത്.
മോദി സ്വേച്ഛാപരമായി നടപ്പാക്കിയ നോട്ടു നിരോധനം, ജി.എസ്.ടി തുടങ്ങി സുപ്രധാന സാമ്പത്തിക തീരുമാനങ്ങൾ സമ്പദ്രംഗത്ത് സൃഷ്ടിച്ച കെടുതികൾ മുതിർന്ന ഉദ്യോഗസ്ഥ, ഉപദേശക വൃന്ദത്തിൽ വലിയ അസ്വസ്ഥത ഉണ്ടാക്കിയതിെൻറ തെളിവുകളാണ് ഒന്നൊന്നായി പുറത്തുവരുന്നത്.
നോട്ട് അസാധുവാക്കൽ പ്രഖ്യാപനത്തിനു പിന്നിൽ റിസർവ് ബാങ്കും മന്ത്രിസഭയുമായി വേണ്ടത്ര കൂടിയാലോചനകൾ നടന്നിരുന്നില്ല. ഇൗ തീരുമാനങ്ങൾക്കും അതിെൻറ കെടുതികൾക്കും പഴി കേൾക്കേണ്ടി വന്നയാളാണ് സ്ഥാനമൊഴിഞ്ഞ റിസർവ് ബാങ്ക് ഗവർണർ ഉർജിത് പേട്ടൽ.
പദ്ധതി പാളിയപ്പോൾ നോട്ട് എണ്ണിത്തീരുന്നില്ലെന്ന വിശദീകരണവുമായി ഏറെ നാൾ റിസർവ് ബാങ്കിനു മുന്നോട്ടു പോകേണ്ടി വന്നു. പൊതുമേഖലാ ബാങ്കുകളുടെ മൂലധന അടിത്തറ തകർന്നത്, കിട്ടാക്കടം പെരുകിയത്, പൊതുമേഖലാ ബാങ്കുകളിലെ വായ്പ തട്ടിപ്പുകൾ എന്നിങ്ങനെ ബാങ്കിങ് മേഖല പ്രതിസന്ധിയിലായതിനും സർക്കാർ റിസർവ് ബാങ്കിനെയാണ് പ്രതിക്കൂട്ടിൽ നിർത്തിയത്.
ഏറ്റവുമൊടുവിൽ മാന്ദ്യം മറികടന്ന് സമ്പദ്രംഗം മെച്ചപ്പെടുന്നുവെന്ന കൃത്രിമ പ്രതീതി സൃഷ്ടിക്കാർ സർക്കാർ റിസർവ് ബാങ്കിെൻറ കരുതൽ ശേഖരത്തിൽ നല്ലൊരു പങ്ക് ൈകയടക്കാൻ നീങ്ങിയതോടെയാണ് ഉർജിത് പേട്ടലും െഡപ്യൂട്ടി ഗവർണർമാരും ഉടക്കിയത്. ആദ്യമായി പരസ്യ പ്രസ്താവന നടത്തിയ െഡപ്യൂട്ടി ഗവർണർ വിരാൾ ആചാര്യയും ഉർജിത് പേട്ടലിനു പിന്നാലെ രാജിവെക്കുമെന്നാണ് സൂചന. 10 ലക്ഷം കോടി രൂപയോളം വരുന്ന റിസർവ് ബാങ്ക് കരുതലിൽ മൂന്നിലൊന്ന് മാന്ദ്യപാക്കേജുകൾ പ്രഖ്യാപിക്കാൻ പാകത്തിൽ വിട്ടുകിട്ടണമെന്ന ലക്ഷ്യത്തോടെയാണ് സർക്കാർ കരുനീക്കം നടത്തിയത്.
ഉർജിതിനെ വാനോളം വാഴ്ത്തി മോദി
ന്യൂഡൽഹി: റിസർവ് ബാങ്ക് ഗവർണർ ഉർജിത് പേട്ടൽ രാജിവെച്ചയുടൻ അദ്ദേഹത്തെ വാനോളം പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. മഹത്തായ വ്യക്തിത്വത്തിെൻറ ഉടമയായ ഉർജിത്, കുഴഞ്ഞുമറിഞ്ഞു കിടന്ന ആർ.ബി.െഎയെ ക്രമപ്പെടുത്തി അച്ചടക്കം ഉറപ്പാക്കിയെന്നും മോദി പറഞ്ഞു.
‘സ്ഥൂല സാമ്പത്തിക വിഷയങ്ങളിൽ അകക്കാഴ്ചയുള്ള മിടുക്കനായ സാമ്പത്തിക വിദഗ്ധനാണ് അദ്ദേഹം. അദ്ദേഹത്തിെൻറ മടക്കം വലിയ നഷ്ടമാണ് -മോദി പറഞ്ഞു.
രാജി ആശങ്കജനകം –രഘുറാം രാജൻ
ന്യൂഡൽഹി: കേന്ദ്ര ബാങ്കിെൻറ പരമാധികാരം ദുർബലപ്പെടുത്തരുതെന്ന് റിസർവ് ബാങ്ക് മുൻ ഗവർണർ രഘുറാം രാജൻ. ഉൗർജിത് പേട്ടലിെൻറ രാജിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പേട്ടലിെൻറ രാജി ആശങ്കജനകമാണ്. തങ്ങൾ അഭിമുഖീകരിക്കുന്ന സാഹചര്യം കൈകാര്യം ചെയ്യാൻ കഴിയാതിരിക്കുേമ്പാഴാണ് സർക്കാർ സേവകൻ രാജിവെക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.