ബംഗളൂരു: ചിക്കമഗളൂരുവിലെ കാപ്പിത്തോട്ടങ്ങളിൽനിന്നുള്ള ആദായത്തിലൂടെ രാജ്യംക ണ്ട ഏറ്റവും മികച്ച സംരംഭകരിലൊരാളായി മാറിയ സിദ്ധാർഥയുടെ വളർച്ച ആരെയും അതിശയിപ ്പിക്കുന്നതാണ്. കർണാടകയിലെ ചിക്കമഗളൂരുവിലെ മാലേനാടിൽ 130 വർഷത്തിലധികമായി കോ ഫി പ്ലാേൻറഷൻ മേഖലയിൽ തുടരുന്ന കുടുംബത്തിലാണ് ഇദ്ദേഹത്തിെൻറ ജനനം. മാംഗ്ലൂർ സർവ കലാശാലയിൽനിന്ന് ഇക്കണോമിക്സിൽ ബിരുദാനന്തര ബിരുദം നേടിയ സിദ്ധാർഥ 24ാം വയസ്സിലാണ് ബിസിനസ് രംഗത്തേക്ക് എത്തുന്നത്.
1984ൽ മുംബൈയിലെ ജെ.എം. ഫിനാൻഷ്യൽ ലിമിറ്റഡിൽ മാനേജ്മെൻറ് ്ട്രെയിനിയായി ചേർന്നു. രണ്ടുവർഷത്തിനുശേഷം ബംഗളൂരുവിലെത്തിയ സിദ്ധാർഥിന് ബിസിനസ് ആരംഭിക്കാൻ പിതാവ് 30,000 രൂപ നൽകി. ഒാഹരി വിപണിയിലേക്കിറങ്ങിയ സിദ്ധാർഥ ശിവൻ സെക്യൂരിറ്റീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം തുടങ്ങി. 2000ത്തിൽ വേ ടു വെൽത്ത് സെക്യൂരിറ്റീസ് ലിമിറ്റഡ് എന്ന് പേരുമാറ്റി. 1985ൽ ഒാഹരി വിപണിയിൽനിന്ന് നിക്ഷേപം ഉയർത്തിയ സിദ്ധാർഥക്ക് കുടുംബ ഒാഹരിയിൽനിന്നും 10,000 ഏക്കർ കാപ്പിത്തോട്ടത്തിെൻറ ഉടമസ്ഥാവകാശം ലഭിച്ചു. തുടർന്ന് ചിക്കമഗളൂരുവിൽ കാപ്പി കൃഷിചെയ്ത് പ്രതിവർഷം 2,800 ടൺ കാപ്പിക്കുരു കയറ്റുമതി ചെയ്തു. ഒപ്പം പ്രാദേശികമായി 2,000 ടൺ കാപ്പിക്കുരു വിൽപനക്കെത്തിച്ച് കോടികളുടെ വരുമാനവുമുണ്ടാക്കി. 10,000 ഏക്കർ കാപ്പിത്തോട്ടം 12,000 ഏക്കറിലധികമായി. 1992ലാണ് ഇപ്പോൾ കോഫി ഡേ ഗ്ലോബൽ എന്ന പേരിൽ അറിയപ്പെടുന്ന അമൽഗമേറ്റഡ് ബീൻ കമ്പനി (എ.ബി.സി) സിദ്ധാർഥ തുടങ്ങുന്നത്.
പിന്നീട് ഏഷ്യയിലെതന്നെ ഏറ്റവും വലിയ കാപ്പിത്തോട്ടത്തിെൻറ ഉടമയായി മാറി. ഗ്രീൻ കോഫി കയറ്റുമതി ചെയ്യുന്ന ഇന്ത്യയിലെ ഏറ്റവും വലിയ കമ്പനിയായി എ.ബി.സി മാറി. 1996ലാണ് ബംഗളൂരുവിലെ ബ്രിേഗഡ് റോഡിൽ ‘കഫെ കോഫി ഡേ’ എന്ന സ്ഥാപനം തുടങ്ങിയത്. 100 രൂപക്ക് ഒരു മണിക്കൂർ ഇൻറർനെറ്റും കോഫിയും എന്നതായിരുന്നു ഒാഫർ. പിന്നീട് ‘കോഫി ഡേ’ രാജ്യമെമ്പാടും പടർന്നു പന്തലിച്ചു. ഇന്ന് രാജ്യത്തെ 250ലധികം നഗരങ്ങളിലായി 1750ലധികം കഫെ കോഫി ഡേ ഒൗട്ട്ലറ്റുകളാണുള്ളത്.
വിയന, േനപ്പാൾ, മലേഷ്യ, ചെക് റിപ്പബ്ലിക് തുടങ്ങിയ രാജ്യങ്ങളിലും ‘കഫെ കോഫി ഡേ’യുണ്ട്. 4,264 കോടിയുടെ വാർഷിക വിറ്റുവരവാണ് ഈ ശൃംഖലക്കുള്ളത്. 1999ൽ മൈൻഡ് ട്രീ എന്ന ഐ.ടി കമ്പനിയുടെ ഒാഹരി വാങ്ങി. ഇക്കഴിഞ്ഞ മാർച്ചിൽ സിദ്ധാർഥയുടെ മൈൻഡ് ട്രീയിലെ ഒാഹരിയിൽ 20.4 ശതമാനം 3,300 േകാടിക്ക് എൽ ആൻഡ് ടി കമ്പനിക്ക് വിറ്റു. ഇതോടെ മൈൻഡ് ട്രീ പൂർണമായും ഏറ്റെടുക്കാനുള്ള നീക്കം എൽ ആൻ ടി നടത്തി. 2900 കോടിയുടെ കടബാധ്യത തീർക്കാനാണ് മൈൻഡ് ട്രീയിലെ ഒാഹരി സിദ്ധാർഥ വിറ്റതെന്നായിരുന്നു റിപ്പോർട്ട്. ഒാഹരികൾ വിറ്റതിനെതിരെ മൈൻഡ് ട്രീ സ്ഥാപകരും സിദ്ധാർഥക്കെതിരെ രംഗത്തുവന്നു.
2017 സെപ്റ്റംബറിൽ കോഫി ഡേ സ്ഥാപനങ്ങളിൽ ആദായനികുതി റെയ്ഡ് നടത്തിയിരുന്നു. കണക്കിൽപെടാത്ത 650 കോടി സിദ്ധാർഥ കൈവശം വെച്ചിരുന്നുവെന്നായിരുന്നു വെളിപ്പെടുത്തൽ. കഫെ കോഫി ഡേയെ രാജ്യാന്തര ശീതളപാനീയ ബ്രാൻഡായ കൊക്കകോളക്ക് വിൽക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുന്നതിനിടെയാണ് സിദ്ധാർഥയെ കാണാതാവുന്നത്. കോഫി ബിസിനസിന് പുറമെ കോഫി ഡേ ഗ്രൂപ്പ്, സികാൽ ലോജിസ്റ്റിക്സിനെയും ടാംഗ്ലിൻ ഡെവലപ്മെൻറിനെയും കോഫി ഡേ ഹോട്ടൽസ് ആൻഡ് റിസോർട്സിനെയും വാങ്ങിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.