മുംബൈ: കേന്ദ്രബാങ്കിെൻറ സ്വതന്ത്ര പരമാധികാരത്തിന് വേണ്ടി ശക്തമായി വാദിച്ച വ്യക ്തിയായിരുന്നു രാജിവെച്ച ആർ.ബി.ഐ ഡെപ്യൂട്ടി ഗവർണർ വിരാൽ. വി. ആചാര്യ. പണപ്പെരുപ്പക ്കണക്കുകളിൽ അതിവിദഗ്ധനായ അദ്ദേഹം ധനനയ അവലോകന സമിതികളിലെ വിമത ശബ്ദമായു ം അറിയപ്പെട്ടു. ‘പാവങ്ങളുടെ രഘുറാം രാജനാണ് താൻ’ എന്നാണ് ആചാര്യ ഒരിക്കൽ സ്വയം വിശേഷിപ്പിച്ചത്. കേന്ദ്രസർക്കാർ, ഗവർണർ കാലാവധി നീട്ടി നൽകാതിരുന്ന പ്രശസ്ത സാമ്പത്തിക വിദഗ്ധൻ രഘുറാം രാജൻ, ഉർജിത് പട്ടേൽ എന്നിവരെപ്പോലെ യാഥാസ്ഥിതിക സാമ്പത്തിക നയങ്ങളിൽ ഉറച്ചു നിൽക്കുകയും ചെയ്തു അദ്ദേഹം.
2018ൽ മുംബൈയിൽ ആചാര്യ നടത്തിയ പ്രഭാഷണമാണ് ആർ.ബി.ഐയും ഒന്നാം മോദി സർക്കാറും തമ്മിലെ അഭിപ്രായഭിന്നത പുറത്തുകൊണ്ടുവന്നത്. അന്ന് ഗവർണറായിരുന്ന ഉർജിത് പട്ടേലിനെക്കൂടി കേൾവിക്കാരനാക്കിയായിരുന്നു സർക്കാറിനെതിരെ ആചാര്യ ആഞ്ഞടിച്ചത്. ഈ രീതിയിൽ മുന്നോട്ടു േപായാൽ രാജ്യം വലിയ പ്രതിസന്ധിയിൽ അകപ്പെടുമെന്ന്, സാമ്പത്തികമായി തകർന്ന അർജൻറീനയെ ഉദാഹരണമാക്കി അദ്ദേഹം പ്രസ്താവിച്ചത് വലിയ വിവാദമായി.
ആർ.ബി.ഐയിൽ 2020 ജനുവരി 20 വരെ കാലാവധിയുള്ള അദ്ദേഹം വീണ്ടും ന്യൂയോർക്ക് സർവകലാശാല സാമ്പത്തിക ശാസ്ത്ര പ്രഫസർ പദവിയിലേക്ക് മടങ്ങുമെന്നാണ് കരുതുന്നത്. അമേരിക്കയിൽ സർവകലാശാല അധ്യയനം തുടങ്ങുന്ന സമയം കണക്കാക്കിയാണ് അദ്ദേഹത്തിെൻറ രാജിയെന്ന് ബാങ്ക് മേഖല വൃത്തങ്ങൾ പറയുന്നു. രാജിവാർത്ത സ്ഥിരീകരിച്ച ആർ.ബി.ഐ അടുത്ത മാസം 23 വരെ ആചാര്യ പദവിയിൽ തുടരുമെന്ന് അറിയിച്ചിട്ടുണ്ട്. ധനമന്ത്രാലയത്തിലെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് സഞ്ജീവ് സന്യാൽ പകരം നിയമിതനാകുമെന്നാണ് അഭ്യൂഹം.
ആചാര്യ അടക്കം നാല് ഡെപ്യൂട്ടി ഗവർണർമാരാണ് ആർ.ബി.ഐയിൽ ഉള്ളത്. സംഗീതജ്ഞൻ കൂടിയായ ആചാര്യ സ്വന്തമായി സംഗീതസംവിധാനം നിർവഹിച്ച ഗാനങ്ങളുടെ സി.ഡിയും പുറത്തിറക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.