ജനീവ: ലോക സാമ്പത്തിക ഫോറം തയാറാക്കിയ സമ്പദ് വ്യവസ്ഥകളുടെ മത്സരക്ഷമത സംബന്ധിച്ച പട്ടികയിൽ ഇന്ത്യ കഴിഞ്ഞ തവണയെ അപേക്ഷിച്ച് 10 സ്ഥാനം പിറകോട്ട് പോയി. കഴിഞ്ഞതവണത്തെ 58ാം സ്ഥാനത്തുനിന്ന് 68ാം സ്ഥാനത്തേക്കാണ് ഇത്തവണ ഇന്ത്യ പിറകോട്ട് പോയത്. ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന എന്നി ബ്രിക്സ് രാഷ്ട്രങ്ങളിൽ ഏറ്റവും പിറകിലാണ് ഇന്ത്യ. ഇക്കൂട്ടത്തിൽ ചൈനയാണ് മുന്നിൽ. 28ാം സ്ഥാനത്ത്.
വിയറ്റ്നാം പോലുള്ള പിന്നാക്ക രാജ്യങ്ങൾ നില മെച്ചപ്പെടുത്തിയപ്പോഴാണ് ഇന്ത്യ പിറകിലായത്. ഒരു രാജ്യത്തിെൻറ സാമ്പത്തികമായ സ്ഥിരത, വിപണിയുടെ വലുപ്പം, ബദൽ ഉൗർജമാർഗങ്ങളുടെ വിനിയോഗം, വിവരസാങ്കേതിക രംഗത്തെ വളർച്ച, ആരോഗ്യരംഗത്തെ മികവ്, അവകാശ സംരക്ഷണം, സ്ത്രീ പങ്കാളിത്തം, തൊഴിൽരംഗം തുടങ്ങിയ മേഖലകളിലെ നിലവാരം വിശകലനം ചെയ്താണ് മത്സരക്ഷമത പട്ടിക തയാറാക്കുന്നത്.
ഇതിൽ ആരോഗ്യം, തൊഴിൽ തുടങ്ങിയ ചില മേഖലകളിൽ നിലവാരം കുറഞ്ഞതാണ് ഇന്ത്യക്ക് തിരിച്ചടിയായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.