നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ സർക്കാർ അധികാരത്തിലെത്തിയ ശേഷം ഉയർന്നുകേട്ട രണ്ട് പേരുകൾ മുകേഷ് അംബാനി, ഗൗതം അദാനി എന്നിവയായിരുന്നു. ബി.ജെ.പി സർക്കാർ ഇരു വ്യവസായികൾക്ക് ആവശ്യത്തിലേറെ സഹായം ചെയ്ത് കൊടുക്കുന്നുവെന്ന ആരോപണം പലതവണ ഉയർന്നിരുന്നു. മറ്റ് വ്യവസായികൾക്കൊന്നും ഉണ്ടാക്കാനാവാത്ത നേട്ടമാണ് ഇരുവരും മോദി ഭരണകാലത്ത് നേടിയത്. ടെലികോം, റീടെയിൽ, െപട്രോളിയം തുടങ്ങിയ മേഖലകളിൽ അംബാനിയുടെ അധീശത്വം പ്രകടമാണ്. അംബാനിക്ക് പിന്നാലെ ഇന്ത്യൻ വ്യവസായ ലോകത്ത് അദാനിയുടെ സ്വാധീനത്തിെൻറ തെളിവുകളാണ് പുറത്ത് വരുന്നത്. ആറ് വിമാനത്താവളങ്ങളുടെ നടത്തിപ്പവകാശം സ്വന്തമാക്കിയതോടെ വ്യോമയാന മേഖലയിലെ കിങ് മേക്കറായി അദാനി ഉയരുകയാണ്. ഇതിന് പുറമേ തുറമുഖങ്ങളിലും അദാനിക്ക് സ്വാധീനമുണ്ട്.
ആറ് വിമാനത്താവളങ്ങളാണ് ഗൗതം അദാനിക്ക് ലേലത്തിലൂടെ കേന്ദ്രസർക്കാർ നൽകിയത്. നിലവിൽ സ്വകാര്യമേഖലയിലുള്ള മുംബൈ വിമാനത്താവളത്തിലും അദാനി പണമിറക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ. ആറിൽ കൂടുതൽ വിമാനത്താവളങ്ങൾ ഒരു കമ്പനി സ്വന്തമാക്കുന്നതോടെ വ്യോമയാന മേഖലയിൽ നേടുന്ന മേധാവിത്വം വിമാന കമ്പനികൾക്കും ഗുണത്തേക്കാളേറെ ദോഷമാണുണ്ടാക്കുകയെന്ന ആക്ഷേപം ശക്തമാണ്. ടെലികോം മേഖലയിൽ അംബാനി നേടിയ മേധാവിത്വത്തിന് സമാനമായിരിക്കും അദാനിയുടെ വ്യോമയാന മേഖലയിലെ സ്വാധീനം.
2016ലാണ് 4ജി ഇൻറർനെറ്റ് സേവനവുമായി റിലയൻസ് ജിയോ ഇന്ത്യൻ വിപണിയിലേക്ക് എത്തിയത്. കുറഞ്ഞ നിരക്കിൽ ഡാറ്റ നൽകി പെട്ടെന്ന് തന്നെ ജിയോ ഇന്ത്യക്കാർക്കിടയിൽ തരംഗമായി. പക്ഷേ ജിയോ എത്തിയതോടെ പൊതുമേഖല കമ്പനിയായ ബി.എസ്.എൻ.എൽ ഉൾപ്പടെയുള്ളവർക്ക് കാലിടറി. ഇന്ത്യൻ ടെലികോം സെക്ടറിൽ രണ്ട് കമ്പനികൾ മാത്രമായി ചുരുങ്ങുമെന്നാണ് നിലവിലെ പ്രവചനം. ജിയോയായിരിക്കും ആധിപത്യമുള്ള കമ്പനികളിലൊന്ന്.
ഇതേ അവസ്ഥ തന്നെയായിരിക്കും വ്യോമയാനമേഖലയിലുമുണ്ടാവുക. വിമാനത്താവളങ്ങളുടെ നിയന്ത്രണത്തിലുടെ അദാനി ആധിപത്യം നേടും. കോവിഡ് യാത്രാമേഖലയിൽ വലിയ പ്രതിസന്ധിയുണ്ടാക്കിയിട്ടുണ്ട്. ഈ നഷ്ടം നികത്താൻ അദാനി എന്ത് നടപടി സ്വീകരിക്കുമെന്നത് എല്ലാവരും കൗതുകത്തോടെ ഉറ്റുനോക്കുന്നുണ്ട്. നഷ്ടം സഹിച്ച് മുന്നോട്ട് പോകാൻ പണംമുടക്കി വിമാനത്താവളം ഏറ്റെടുത്ത അദാനി ഒരുങ്ങില്ലെന്ന് ഉറപ്പാണ്. അത് വ്യോമയാന മേഖലയിൽ സൃഷ്ടിക്കുന്ന പ്രതിസന്ധി ചില്ലറയാവില്ല. ഇത് ദീർഘകാല അടിസ്ഥാനത്തിൽ യാത്രക്കാർക്ക് ദോഷകരമായി ബാധിക്കുമെന്നാണ് വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.