കോഴിക്കോട്: കോവിഡ് പശ്ചാത്തലത്തിൽ ഇന്ത്യയിൽ നിന്ന് യു.എ.ഇയിലേക്കുള്ള എല്ലാ വിമാനങ്ങളും ഏപ്രിൽ 24 മുതൽ താൽക്കാലികമായി നിർത്തലാക്കിയ സാഹചര്യത്തിൽ അക്ബർ ട്രാവൽസ് കൊച്ചി, കോഴിക്കോട്, കണ്ണൂർ, തിരുവനന്തപുരം, മംഗലാപുരം എന്നിവിടങ്ങളിൽ നിന്നും ഷാർജ, റാസൽഖൈമ എന്നിവിടങ്ങളിലേക്ക് ചാർട്ടു ചെയ്ത സ്പൈസ് ജെറ്റ് ഐർവേസ്, ഗോ എയർ എന്നീ വിമാനങ്ങളിലായി ആയിരത്തിലധികം യാത്രക്കാരെ എത്തിച്ചു.
അവധിക്ക് നാട്ടിലെത്തി ജോലിയിൽ തിരിച്ചു കയറേണ്ടവരും അടിയന്തരമായി യു.എ.ഇയിൽ എത്തേണ്ടവരുമാണ് യാത്രക്കാരിൽ അധികവും. ആർ.ടി.പി.സി.ആർ ടെസ്റ്റിൽ നെഗറ്റീവായവർക്കാണ് യാത്രക്ക് അനുമതി കിട്ടിയത്.യാത്ര വിലക്ക് പ്രഖ്യാപിച്ചതിനെ തുടർന്ന് അക്ബർ ട്രാവൽസ് മാനേജ്മെൻറും ജീവനക്കാരും 24 മണിക്കൂറും കർമനിരതരായാണ് യാത്രക്കാർക്ക് സേവനം നൽകിയതെന്ന് മാനേജ്മെൻറ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.