നിശ്ചയദാർഢ്യവും കഠിനാധ്വാനവും കൈമുതലാക്കിയവർക്ക് അവകാശപ്പെട്ടതാണ് വിജയം. ലക്ഷ്യത്തിനു പിന്നാലെ പായുന്നത് ഒരു കൂട്ടായ്മയാണെങ്കിൽ നേട്ടം ഇരട്ടി മധുരമുള്ളതുമാകും. ഉപഭോക്താക്കളുടെ അടുക്കളയിൽ ആരംഭിച്ച്് വീടകവും മനവും കീഴടക്കിയ ഈ ബ്രാൻഡിെൻറ വിജയകഥ അങ്ങനെയുള്ളതാണ്. ഗുണമേന്മയിലൂടെ സ്വന്തം ഇരിപ്പിടം കീഴടക്കിയ ആ ബ്രാൻഡിെൻറ പേരാണ് നോൾട്ട. ടാഗ്ലൈനൊപ്പം ചേർത്ത 'കൊട്ടാരം' എന്ന വീട്ടുപേരുപോലെ വിശാലമാണ് അവർ കരസ്ഥമാക്കിയ വിശ്വാസ്യതയുടെ ഉറപ്പും. അഞ്ചു സഹോദരന്മാർ ചേർന്ന് പടുത്തുയർത്തിയ വിജയസ്തംഭം.
1986ൽ ഒരുമയോടെ അവരെടുത്ത തീരുമാനങ്ങൾ ചരിത്രമാവുകയായിരുന്നു. വിതരണ മേഖലയിൽ തുടങ്ങിയ ബിസിനസ് ഇന്ന് വിദേശ രാജ്യങ്ങളിലടക്കം വിപണി കീഴടക്കിയപ്പോൾ ചങ്ങനാശ്ശേരി കൊട്ടാരം വീട്ടിലെ സഹോദരങ്ങൾ മലയാളികൾക്കാകെ അഭിമാനമാകുകയായിരുന്നു. തോമസ്, സിബി, ആൻറണി, മാത്യു, ബാബു എന്നീ അഞ്ചു സഹോദരന്മാരുടെ നേതൃത്വത്തിലാണ് നോൾട്ടയുടെ കുതിപ്പ്. നോൺസ്റ്റിക് കലക്ഷനുകൾ, ഗ്യാസ് സ്റ്റൗവ്, ഓപൽവെയർ, പ്രഷർ കുക്കറുകൾ, സെറാമിക് കലക്ഷനുകൾ, കിച്ചൻവെയർ കലക്ഷനുകൾ, സ്റ്റെയ്ൻലെസ് സ്റ്റീൽ കലക്ഷനുകൾ എന്നിങ്ങനെ വിപുലമായ ഉൽപന്നശേഖരവുമായി നോൾട്ട മുന്നേറ്റം തുടരുകയാണ്.
വാണിജ്യപാരമ്പര്യമുള്ള കുടുംബത്തിലെ കർഷകനായ പിതാവ് കാണിച്ച വഴിയായിരുന്നു മക്കൾ തിരഞ്ഞെടുത്തത്. അദ്ദേഹവും സഹോദരൻ മാത്യുവും ചേർന്നാണ് അക്കാലത്ത് കാർഷികവൃത്തിയിൽ ഏർപ്പെട്ടിരുന്നത്. സഹോദരന്മാരുടെ ഒരുമയോടെയുള്ള പ്രവർത്തനശൈലി തുടർന്നുവന്ന തലമുറയും സ്വീകരിച്ചു. അവർ ഒരുമിച്ചുചേർന്ന് വിപണിയിൽ സൃഷ്ടിച്ച വിജയം വിസ്മയകരമാണ്. ഓരോ സഹോദരങ്ങളും കമ്പനിയുടെ വിവിധ മേഖലകൾക്ക് ചുക്കാൻപിടിക്കുന്നു. മൂത്ത സഹോദരൻ തോമസ് കൊട്ടാരമാണ് ഫിനാൻസ് സംബന്ധമായ കാര്യങ്ങൾ നോക്കിനടത്തുന്നത്. രണ്ടാമൻ സിബി കൊട്ടാരം അഡ്മിനിസ്ട്രേഷനും നിയന്ത്രണവും ഏകോപിപ്പിക്കുന്നു, ആൻറണി കൊട്ടാരം മാർക്കറ്റിങ്, സോഴ്സിങ് എന്നിവയിലാണ് ശ്രദ്ധിക്കുന്നത്. മാത്യു കൊട്ടാരം കേരളത്തിെൻറ ഉത്തരമേഖലയുടെ ചുമതലയും ബാബു കൊട്ടാരം ദക്ഷിണ മേഖലയുടെ നിയന്ത്രണവും വഹിക്കുന്നു.
വിതരണ കമ്പനിയായി സ്ഥാപനത്തിന് തുടക്കമിടുമ്പോൾ ഇളയ മൂന്നു സഹോദരങ്ങളായിരുന്നു ചുക്കാൻപിടിച്ചിരുന്നത്. അന്നും ചാലകശക്തിയായി ജ്യേഷ്ഠസഹോദരന്മാർ ഒപ്പമുണ്ടായിരുന്നു. അക്കാലത്ത് മൂത്ത സഹോദരൻ തോമസ് കൊട്ടാരം ഫെഡറൽ ബാങ്കിലും സിബി സൗദി അറേബ്യയിലും ജോലി ചെയ്യുകയായിരുന്നു. പിന്നീട് അവരും കമ്പനിയുടെ ഭാഗമായി മാറി. കൂടാതെ, തങ്ങളുടെ അടുത്ത തലമുറയും കമ്പനിയിലേക്ക് എത്തിയെന്ന് അഭിമാനത്തോടെ അവർ പറയുന്നു. കുടുംബത്തിെൻറ കാർഷിക പാരമ്പര്യവും ഇതോടൊപ്പം പിന്തുടരുന്നുണ്ട്. മുണ്ടക്കയത്തും കോതമംഗലത്തും വയനാടും പ്ലാേൻറഷനുണ്ട്.
വിപണിയിൽ വമ്പൻ ബ്രാൻഡുകൾ വാണരുളുന്ന കാലം. പല കമ്പനികളുടെയും ഉൽപന്നങ്ങൾ വിതരണം ചെയ്തുകൊണ്ടായിരുന്നു കൊട്ടാരം വീട്ടിലെ സഹോദരന്മാരുടെ തുടക്കം. ഇന്ത്യയിലെ മികച്ച ബ്രാൻഡുകളാണ് വിതരണം ചെയ്തിരുന്നത്. എന്നാൽ, മറ്റൊരാളുടെ കുട്ടിയെ വളർത്തുന്നതിന് തുല്യമാണ് വിതരണക്കമ്പനിയുടെ പ്രവർത്തനമെന്ന ചിന്ത സ്വന്തമായൊരു ബ്രാൻഡ് എന്ന ആശയത്തിലേക്ക് തങ്ങളെ എത്തിക്കുകയായിരുന്നെന്ന് ഡയറക്ടർമാരിൽ ഒരാളായ ആൻറണി കൊട്ടാരം പറഞ്ഞു. പിന്നീട് അതിനുള്ള പരിശ്രമത്തിെൻറ നാളുകളായിരുന്നു. കേരളം ഒരു പ്രത്യേക ഡൈനിങ്, കുക്കിങ് ശീലങ്ങളുള്ള സംസ്ഥാനമാണ്. നമ്മുടെ പല ഭക്ഷണങ്ങളും നമുക്കു മാത്രം അവകാശപ്പെട്ടതാണ്. ഈ വിഭവങ്ങൾ തയാറാക്കുന്നതിന് തൃപ്തികരമായ ഉൽപന്നങ്ങൾ 90കളുടെ അവസാനങ്ങളിൽ കുറവായിരുന്നു. കുക്കിങ് ആവശ്യകതകൾ പരിഹരിക്കുക എന്ന ലക്ഷ്യത്തിൽ എത്തിച്ചേരുകയും ചെയ്തെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
നോൾട്ടയുടെ തുടക്കകാലത്ത് ഇറക്കുമതി ഉൽപന്നങ്ങളുടെ കലക്ഷനായിരുന്നു പ്രധാനം. മാറ്റങ്ങൾ എപ്പോഴും ആവശ്യകതകളാണെന്ന് തിരിച്ചറിഞ്ഞ് തുടർലക്ഷ്യങ്ങൾ ആവിഷ്കരിച്ചു. മേക് ഇൻ ഇന്ത്യയുടെ ആശയംകൂടി ഉൾക്കൊണ്ട് നോൾട്ടയുടെ 70 ശതമാനം പ്രോഡക്ടുകളും ഇപ്പോൾ ഇന്ത്യയിൽ നിർമിക്കുന്നതാണ്. പ്രഷർകുക്കർ, ഗ്യാസ് സ്റ്റൗ പോലുള്ളവ ബംഗളൂരു ഫാക്ടറിയിലാണ് നിർമിക്കുന്നത്. ക്രോക്കറി, ഗ്ലാസ് ഉൽപന്നങ്ങൾ ജയ്പുർ യൂനിറ്റിലും. കുറച്ച് പ്രോഡക്ടുകൾ യു.എ.ഇയിൽനിന്ന് എത്തിക്കുന്നുണ്ട്. ചൈനീസ് പ്രോഡക്ടുകളെ ആശ്രയിക്കുന്നത് വളരെയധികം കുറച്ചു.
'നോൾട്ട' എന്ന പേരിന് പിന്നിലുമുണ്ട് ഒരു കഥ. സ്വന്തം ബ്രാൻഡിന് ഏറ്റവും അനുയോജ്യമായ ഒരു പേര് കണ്ടെത്തുക പ്രധാനമാണ്. അതിനായി പരസ്യ ഏജൻസികൾ വിവിധ പേരുകൾ നിർദേശിച്ചു. അതിലൊന്നും തങ്ങൾക്ക് തൃപ്തി തോന്നിയില്ല. പേര് ആേലാചിച്ച് നടക്കുേമ്പാഴാണ് 'നോ അതർ ഓൾട്ടർനേറ്റിവ്' എന്ന് ഒരു ഒരു പ്രസംഗത്തിൽ കേൾക്കുന്നത്. അത് വിവിധ രീതിയിൽ ക്രമീകരിച്ചപ്പോൾ പിറന്ന പേരാണ് നോൾട്ട. അതിന് വലിയ സ്വീകാര്യത ലഭിച്ചു. വിപണിയിൽ സ്വന്തം സ്ഥാനമുറപ്പിക്കാൻ കുറുക്കുവഴികൾ േതടാൻ നോൾട്ട തയാറായില്ല. ഗുണമേന്മക്ക് ഒന്നാം സ്ഥാനം നൽകി കൃത്യമായ വിലയുംനിർണയിച്ചതോടെ സ്വന്തമായ സ്ഥാനം ഉറപ്പിക്കാൻ സാധിച്ചു.
നോൾട്ട എന്ന പേര് കേൾക്കുമ്പോൾ ഏതു മലയാളിക്കും ഒപ്പം ഒരുപിടി വാചകങ്ങൾ കൂടെ മനസ്സിലെത്തും. 'നോൾട്ട വന്നതോടെ അടുക്കള ഒരു കൊട്ടാരമായി' എന്നതിൽ തുടങ്ങി 'വീടു വീടാകാൻ നോൾട്ട വീടു വീടാന്തരം നോൾട്ട' വരെ എത്തിനിൽക്കുന്ന സുപരിചിതമായ വാക്യങ്ങൾ. ഇത് വിജയത്തിന് വേഗം വർധിപ്പിച്ചു. അതോടൊപ്പം പ്രോഡക്ടിെൻറ എണ്ണവും വർധിച്ചു.
ഉൽപന്നങ്ങളുടെ നിര വിപുലീകരിച്ചപ്പോൾ അടുക്കള ഒരു കൊട്ടാരമായി എന്ന വാക്യം അടുക്കളയിൽ മാത്രം ഒതുങ്ങുന്നു എന്ന തോന്നൽ ജനിപ്പിച്ചു. ഇതോടെയാണ് 'വെക്കാനും നോൾട്ട വിളമ്പാനും നോൾട്ട' എന്ന ടാഗ്ലൈൻ സ്വീകരിച്ചത്. അങ്ങനെ അടുക്കള മുതൽ ഊണുമേശവരെയെത്താൻ കഴിഞ്ഞു. ബ്രാൻഡിെൻറ സ്പേസ് വളർന്നതോടെ അത് കൂടുതൽ വിശാലമാക്കേണ്ടിവന്നു. അങ്ങനെയാണ് 'വീടു വീടാകാൻ നോൾട്ട വീടു വീടാന്തരം നോൾട്ട' എന്നതിലേക്ക് എത്തിയത്. ഇന്ന് തങ്ങൾ പ്രതിനിധാനം ചെയ്യുന്ന വിപണിയുടെ 25 മുതൽ 30 ശതമാനം വരെ പിടിച്ചെടുക്കാൻ ഇവർക്ക് കഴിഞ്ഞു.
വിതരണ മേഖലയായിരുന്നപ്പോൾ മുതൽ കാത്തുസൂക്ഷിച്ച ഡീലർ നെറ്റ്വർക്ക് ഇപ്പോഴും ഒപ്പം നിർത്താനാകുന്നതും പുതിയവയെക്കൂടി ഉൾപ്പെടുത്താനാകുന്നതും നോൾട്ടയുടെ വിജയമാണ്. 1500ഓളം ഡീലർമാരിൽ ഭൂരിഭാഗം പേരെയും പേരുചൊല്ലി വിളിക്കാവുന്നത്ര ബന്ധം തങ്ങൾ ഉണ്ടാക്കിയെടുത്തിട്ടുണ്ടെന്ന് ആൻറണി കൊട്ടാരം പറയുന്നു. കോവിഡ് കാലത്തിനുമുമ്പ്് വരെ ഇവരിൽ നല്ലൊരു പങ്ക് ആളുകളുടെയടുത്തും വർഷത്തിൽ ഒരിക്കലെങ്കിലും നേരിട്ട് താൻതന്നെ സന്ദർശനം നടത്താറുണ്ടായിരുന്നു. സ്ഥാപനം തുടങ്ങുന്നതിനുമുമ്പ് മാർക്കറ്റിങ് മേഖലയിൽ ജോലി ചെയ്തിരുന്നതിെൻറ അനുഭവങ്ങൾ ഇവിടെ പ്രയോജനപ്പെടുത്താനായെന്ന് ആൻറണി പറഞ്ഞു. തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള ഓരോ സ്ട്രീറ്റിലെയും ഡീലർമാരുടെ പേര് മനപ്പാഠമായിരുന്നു തനിക്ക്. അങ്ങനെ ബന്ധം നിലനിർത്താൻ കഴിഞ്ഞതുകൊണ്ടാണ് ഇപ്പോഴും അവർ ഒപ്പം നിൽക്കുന്നത്. അത് വ്യക്തിബന്ധങ്ങൾകൊണ്ട് രൂപപ്പെടുത്തിയതാണെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.
തൊണ്ണൂറുകളുടെ അവസാനത്തിൽ വിതരണ മേഖലക്ക് ഇല്ലാതിരുന്ന ഒരു കൃത്യതക്ക് രൂപം കൊടുക്കാൻ പിൽക്കാലത്ത് നോൾട്ടക്ക് സാധിച്ചു. ഒരു ഓർഡർ സ്വീകരിച്ചാൽ 24 മണിക്കൂറിനുള്ളിൽ അത് വ്യാപാരികളുടെ കൈയിൽ എത്തിക്കാൻ അവർക്ക് കഴിഞ്ഞു. മുന്നിൽ മത്സരിച്ചിരുന്ന വമ്പൻ ബ്രാൻഡുകളെ പിന്തള്ളിയത് തങ്ങളുടെ ലഭ്യത വർധിപ്പിച്ചതിലൂടെയാണ്. അത് ഡീലർമാരുമായുള്ള ബന്ധംകൊണ്ട് ഉണ്ടാക്കിയതാണ്. അതിനാൽ സൗത്ത് ഇന്ത്യയിൽ എല്ലായിടത്തും എത്താൻ കഴിഞ്ഞു. ഗൾഫ് രാജ്യങ്ങളിലും സ്വന്തമായ സ്ഥാനമുറപ്പിച്ചു. കേരളത്തിൽ ശക്തമായ സാന്നിധ്യമായി മാറി. ഏതു മേഖലയിലേക്ക് ഇറങ്ങുമ്പോഴും ഉൽപന്നത്തിെൻറ ആവശ്യകത എത്രത്തോളമുണ്ടെന്ന് മനസ്സിലാക്കുകയാണ് പ്രധാനം. കണ്ണും പൂട്ടി എടുത്തുചാടുന്ന രീതി പാടില്ല.
കോവിഡ് കാലത്ത് ലക്ഷ്യങ്ങളെല്ലാം പുനർവ്യാഖ്യാനം ചെയ്യേണ്ടതുണ്ട്. കോവിഡ് കാലം വീടുകളിലെ അടുക്കളകളെ കൂടുതൽ സജീവമാക്കി എന്നത് ഗുണകരമായ മാറ്റമാണ്. എല്ലാവരും സ്വന്തമായി പാചകം ചെയ്യുന്നതിന് വലിയ പ്രാധാന്യമാണ് നൽകുന്നത്. ഹോട്ടൽ ഭക്ഷണം വീട്ടിലെത്തിച്ച് കഴിച്ചിരുന്ന രീതിക്ക് മാറ്റം വന്നതോടെ ഡൈനിങ് േടബ്ൾ സജീവമായി. സാമൂഹികപരമായി ഇത് നല്ല ലക്ഷണമാണ്. വ്യവസായപരമായി തങ്ങൾക്കും ഇത് അനുകൂലമാണ്. പാചകത്തിന് പ്രാധാന്യമേറുമ്പോൾ പാത്രങ്ങൾക്കും മറ്റ് ഉപകരണങ്ങൾക്കും ജനം പ്രാധാന്യം നൽകും.
കുടുംബം എന്ന വാക്ക് നിർവചിക്കുമ്പോൾ അത് സഹോദരന്മാരും രക്തബന്ധങ്ങളും മാത്രമായി ഒതുങ്ങുന്നില്ലെന്നതാണ് നോൾട്ടയുടെ നേതൃത്വം വ്യക്തമാക്കുന്ന മറ്റൊരു കാര്യം. ജീവനക്കാരും തങ്ങളിലൊരാളാണ് എന്ന് അവർ കൂട്ടിച്ചേർക്കുന്നു. അവരെ വിശ്വാസത്തിലെടുത്ത് മാത്രമേ ഏതു പ്രസ്ഥാനവും വളരുകയുള്ളൂ. എന്നും കാൻറീനിൽ അവർക്ക് സൗജന്യ ഭക്ഷണത്തിന് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. തൊഴിലാളി-മുതലാളി വ്യത്യാസമില്ലാതെ അവിടെ ഒരുമിച്ച് ഇരുന്നാണ് തങ്ങൾ കഴിക്കുന്നത്. ഈ രീതി ജീവനക്കാരിൽ രൂപപ്പെടുത്തുന്ന ആത്മവിശ്വാസവും സമർപ്പണബോധവും വലുതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.