ഉപയോഗിച്ച​ എണ്ണ കളയല്ലേ; പണം നൽകി ശേഖരിക്കാൻ ആളെത്തും

കാസർകോട്​: അടുക്കളയിൽ മീനും ചിക്കനും വറുത്ത എണ്ണയെന്ത്​ ചെയ്യും? കാൻസർ ഉൾപ്പടെയുള്ള മാരക രോഗങ്ങൾക്ക്​ കാരണമാകുന്നതിനാൽ കുപ്പയിൽ തള്ളാൻ വര​ട്ടെ. ഇത്​ ശേഖരിക്കാൻ വീടുകളിൽ കുടുംബശ്രീ പ്രവർത്തകരെത്തും. ചുമ്മാതല്ല, പണവു​ം കിട്ടും. ഉപയോഗിച്ചശേഷമുള്ള എണ്ണ ​ഉപയോഗിച്ച്​ ബയോഡീസൽ ഉൽപ്പാദിപ്പിക്കുന്ന സംസ്​ഥാനത്തെ ആദ്യ പ്ലാൻറ്​ കാസർകോട്​ ഒരുങ്ങുന്നു. ഭക്ഷ്യസുരക്ഷാവകുപ്പി​െൻറ നേതൃത്വത്തിൽ ചില ജില്ലകളിൽ നേരത്തേ ഇത്തരം എണ്ണശേഖരിച്ചുവെങ്കിലും കേരളത്തിൽ പ്ലാൻറ്​ ഇല്ലാത്തതിനാൽ അതൊന്നും ഫലപ്രദമായില്ല.

ഹോട്ടലുകളിലും​ ബേക്കറികളിലും ഉപയോഗിച്ച എണ്ണ വീണ്ടും വീണ്ടും ഉപയോഗിക്കുന്നതാണ്​ രീതി. വെളിച്ചെണ്ണക്കും പാംഓയിലിനും പൊള്ളുംവിലയാവും മു​േമ്പ അതാണ്​ ശീലം. ഭക്ഷ്യസുരക്ഷവകുപ്പ്​ ഉദ്യോഗസ്​ഥർ ആ വഴിക്ക്​ തിരിഞ്ഞുനോക്കാത്തതിനാൽ ഇതെല്ലാം നാട്ടുനടപ്പാണ്​. എന്നാൽ, ഈ എണ്ണക്ക്​ ആവശ്യക്കാരുണ്ടാവുകയും പണം കിട്ടുന്ന കാര്യമാവുകയും ചെയ്യു​േമ്പാൾ ഹോട്ടലുകളും ബേക്കറികളും മാറിച്ചിന്തിക്കാൻ സാധ്യതയേറെ. ഇത്തരമൊരു സംരംഭം കൂടിയാണ്​ ബയോഡീസൽ പ്ലാൻറ്​.

ബയോ ഡീസൽ വരുന്ന വഴി

പാചകത്തിന് ഉപയോഗിച്ച എണ്ണ ബയോ ഡീസലാക്കി മാറ്റുന്ന സംരംഭം വിദേശരാജ്യങ്ങളിൽ വൻ വിജയമാണ്​. ഗൾഫിൽ മലയാളികൾ നടത്തുന്ന കമ്പനികളുമുണ്ട്​. ഉത്തരേന്ത്യയിൽ വിവിധ സംസ്​ഥാനങ്ങളിലും ഇത്തരം പ്ലാൻറുകൾ വന്നു കഴിഞ്ഞു. കാസർകോട്​ കുമ്പള അനന്തപുരത്തെ വ്യവസായ വകുപ്പി​െൻറ രണ്ടേക്കര്‍ സ്ഥലത്താണ് പ്ലാൻറ്​ സ്​ഥാപിക്കുന്നത്​. പ്രതിമാസം 500 ടണ്‍ ബയോ ഡീസല്‍ ഉൽപാദന ശേഷിയുള്ള ഫാക്ടറിയാണ്​ ലക്ഷ്യം.

ഡിസംബറോടെ പ്ലാൻറ്​ പ്രവര്‍ത്തനമാരംഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. പ്ലാൻറിന്​ ആവശ്യമായ പഴയ എണ്ണ സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിൽനിന്ന്​ ശേഖരിക്കും. ഇതിനു പുറമെ തമിഴ്​നാട്ടിൽനിന്ന്​ എത്തിക്കും​. ഇതിനായി കുടുംബശ്രീ പ്രവര്‍ത്തകരെയും ഹരിത കര്‍മ സേനാംഗങ്ങളെയും കൂലി നൽകി ചുമതലപ്പെടുത്തും. ഇന്‍ഡ്യന്‍ ഓയില്‍ കോര്‍പ്പറേഷനുമായി കരാറില്‍ ഏര്‍പ്പെട്ടാണ് ബയോ ഡീസല്‍ വിപണിയിലെത്തിക്കുക.


സംയുക്​ത സംരംഭം

ബ്രീട്ടീഷുകാരനായ കാള്‍ വില്യംസ് ഫീല്‍ഡറി​െൻറ ഉടമസ്ഥതയിലുള്ള ന്യൂട്രല്‍ ഫ്യൂവല്‍സും കോഴിക്കോട് സ്വദേശി ഹക്‌സര്‍ മാനേജിങ് ഡയരക്ടറായ ഖത്തര്‍ ആസ്ഥാനമായ എറീഗോ ബയോ ഫ്യൂവല്‍സ് പ്രൈവറ്റ് ലിമിറ്റഡി​െൻറയും സംയുക്ത സംരംഭമാണ് കാസർകോ​ട്ടെ പ്ലാൻറ്​. വീടുകള്‍, ഹോട്ടലുകള്‍, ബേക്കറികള്‍, റസ്റ്റോറൻറുകള്‍ എന്നിവിടങ്ങളില്‍ ഭക്ഷ്യവസ്തുക്കള്‍ ഉണ്ടാക്കാന്‍ ഉപയോഗിച്ച എണ്ണ ശേഖരിച്ച് വിവിധ പ്രക്രിയകളിലൂടെ സംസ്‌കരിച്ചാണ് ഡീസല്‍ നിര്‍മാണം.

ദുബൈ, അബൂദബി, ബഹ്‌റൈന്‍, ഒമാന്‍, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളില്‍ ന്യൂട്രല്‍സ് ഫ്യൂവല്‍സി​െൻറ ബയോ ഡീസല്‍ പ്ലാൻറ്​ പ്രവര്‍ത്തിക്കുന്നുണ്ട്. ഒമാന്‍, ഖത്തര്‍, ടുണീഷ്യ എന്നിവിടങ്ങളില്‍ ബയോ ഡീസല്‍ ഉൽപാദനം നടത്തുന്ന കമ്പനിയാണ് എറീഗോ.

ഖത്തറിനേക്കാൾ സാധ്യത കേരളത്തിൽ

ഖത്തറില്‍ പ്രതിമാസം 500ടണ്‍ ബയോഡീസലാണ്​ ഉൽപാദിപ്പിക്കുന്ന്​. ജനസംഖ്യയിൽ ഖത്തറി​െൻറ പത്തിരട്ടിയുള്ള കേരളത്തിൽ അവശിഷ്ട പാചക എണ്ണയുടെ അളവും കൂടും. ആ നിലക്ക്​ ഖത്തറിലേതി​െൻറ പത്തിരട്ടി ബയോ ഡീസല്‍ ഉൽപാദനം സാധ്യമാണെന്ന് എറീഗോ ബയോ ഫ്യുവല്‍സ് മാനേജിങ് ഡയരക്ടര്‍ ഹക്‌സര്‍ പറഞ്ഞു. നിലവില്‍ കേരളത്തില്‍ അനധികൃതമായി എണ്ണ ശേഖരിച്ച് സംസ്‌കരിച്ച ശേഷം പുനരുപയോഗത്തിനായി നമ്മുടെ വീടുകളില്‍ എത്തുന്നുണ്ട്. പ്രാദേശികമായി 60മുതല്‍ 70 രൂപ വരെ നല്‍കി ശേഖരിച്ച ശേഷമാണ് കൂടിയ വിലക്ക് പുതിയ രൂപത്തില്‍ വിവിധ പേരുകളില്‍ പൊതുവിപണിയിലെത്തിക്കുന്നത്. മാരക രോഗങ്ങള്‍ക്ക് ഇതി​െൻറ ഉപയോഗം കാരണമാകുമെന്നും ഹക്‌സര്‍ പറഞ്ഞു.

ഡീസൽ എൻജിനുകൾക്കും

ബയോഡീസല്‍ ഉപയോഗിച്ച് എല്ലാതരം ഡീസല്‍ എന്‍ജിനുകളും പ്രവര്‍ത്തിപ്പിക്കാമെന്ന്​ കാള്‍ വില്യം ഫീല്‍ഡര്‍ പറഞ്ഞു. യൂറോപ്യന്‍ രാജ്യങ്ങളില്‍ ബയോ ഡീസല്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. വാഹന എന്‍ജിനുകളുടെ ശേഷി വര്‍ധിപ്പിക്കാന്‍ ബയോ ഡീസലിന് സാധ്യമാണെന്ന് തെളിയിക്കപ്പെട്ടതാണെന്നും കുറഞ്ഞ നിരക്കില്‍ ഡീസല്‍ വിപണിയില്‍ ലഭ്യമാക്കുമെന്നും ഫീല്‍ഡര്‍ പറഞ്ഞു. ഫീല്‍ഡറി​െൻറ നേതൃത്വത്തിലുള്ള കമ്പനി പ്രതിനിധികള്‍ കാസർകോട്​ എത്തി പ്ലാൻറ്​ നിര്‍മ്മാണ പുരോഗതി വിലയിരുത്തി.

Tags:    
News Summary - biodiesel plant kasaragod

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.