മനസ്സിൽ ബിസിനസ് സ്വപ്നങ്ങൾ പൂത്തുലഞ്ഞുനിൽക്കുേമ്പാൾ പഠനത്തിരക്കിലലിയാൻ 17 കാരനായ ആകാശ് ആനന്ദിന് കഴിയുമായിരുന്നില്ല. സ്വപ്നത്തിൽ നിന്ന് യാഥാർഥ്യത്തിലേക്കുള്ള പാത ഒരുപാടുണ്ടെന്ന് അറിയാമായിരുന്നു. വെറുതെയിരിക്കാൻ സമയം നൽകാതെ ആ സ്വപ്നം വീണ്ടും വീണ്ടും മുട്ടിവിളിച്ചപ്പോഴാണ് സിംഗപൂരിൽനിന്ന് നാട്ടിലേക്ക് മടങ്ങിയത്. മനസ്സിൽ നിറഞ്ഞുനിന്ന പ്രതീക്ഷകൾക്ക് ആകാശ് ഒരു പേരുമിട്ടു- കാൽടെൽ.
വെറും സ്വപ്നങ്ങളല്ല അവയെന്നറിഞ്ഞ വീട്ടുകാരാകട്ടെ ആകാശിെൻറ മോഹനങ്ങൾക്ക് സമ്മതം മൂളി. അങ്ങനെയാണ് കാൽടെൽ ഡെവലപേഴ്സിെൻറ ഫൗണ്ടറും സി.ഇ.ഒയുമായ ആകാശ് എന്ന തൃശൂർ അയ്യന്തോൾ സ്വദേശിയായ കൊച്ചുബിസിനസുകാരെൻറ പിറവി. വർഷങ്ങളേറെ പഴക്കമുള്ള കഥയൊന്നുമല്ല, ഇത്. ഇപ്പോൾ ആകാശിന് വയസ്സ് 26.
കോൺക്രീറ്റ് കാടുകളിലല്ല, പച്ചപ്പ് നിറഞ്ഞ കെട്ടിടങ്ങളിലായിരുന്നു ആകാശ് സ്വപ്നങ്ങൾ പണിതത്. കാർബണിക പാദമുദ്രകൾ അധികം പതിയാതെ ജൈവവൈവിധ്യവും തുറസ്സും സമ്മാനിക്കുന്ന ഹൃദയഗേഹങ്ങളാണ് നാളെയിലേക്കുള്ള നീക്കിവെപ്പെന്നറിഞ്ഞാണ് ഫസ്റ്റ് റിയൽ എസ്റ്റേറ്റ് ലൈഫ്സ്റ്റൈൽ ബ്രാൻഡ് ആയ കാൽടെൽ ഡെവലപേഴ്സിന് ജന്മം നൽകിയത്.
ഇൻറനെറ്റിെൻറയും സാങ്കേതിക വിദ്യയുടെയും സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തിയുള്ള പ്രകൃതി സൗഹൃദ കെട്ടിടങ്ങളുടെ നിർമാണ രീതിയാണ് ആകാശ് തെൻറ നിർമാണ രീതിയുടെ മുഖമുദ്രയാക്കിയ ആക്ച്വൽ യൂട്ടിലൈസബ്ൾ ഗ്രീൻ സ്പേസ് (AUGUS).ടെക്നോളജിക്കലി അഡ്വാൻസ്ഡ് ഗ്രീൻ വില്ലകളുടെ നിർമാണത്തിലൂടെയാണ് ആകാശ് തെൻറ സ്വന്തം ആശയം പ്രാവർത്തികമാക്കിയത്. നിർമാണ മേഖലയിൽ ഈ പുതുആശയം ചർച്ചയാകുകയും സംസ്ഥാനത്തിെൻറ വിവിധ മേഖലകളിൽ നിന്ന് കാൽടെലിന് പ്രോജക്ടുകളെത്തുകയും ചെയ്തു.
സാങ്കേതിക വിദ്യ, പുനരുപയോഗിക്കാവുന്ന ഊർജ സമ്പത്ത്, സുസ്ഥിര വികസനം...ഈ മൂന്ന് ആശയങ്ങളെ കേന്ദ്രമാക്കിയാണ് പുതുചിന്ത വികസിപ്പിച്ചത്. പരമാവധി ഗ്രീൻ സ്പേസ് നൽകിയുള്ള നിർമാണം, ശാസ്ത്രപുരോഗതിയെ ഉൾക്കൊള്ളിച്ചുള്ള സാങ്കേതിക വിദ്യ, സാധാരണക്കാർക്ക് കൈയിലൊതുങ്ങുന്ന വില... ഈ ആശയങ്ങളെയാണ് ഓഗസ് മുന്നോട്ടുവെക്കുന്നതെന്ന് ആകാശ് പറയുന്നു. സോളാർ പോലുള്ള പുനരുൽപാദിപ്പിക്കാവുന്ന ഊർജ മാർഗങ്ങളിലാണ് ഇന്ത്യയുടെ ഭാവി. ഹരിത മാർഗങ്ങൾ അവലംബിക്കുന്ന പ്രവർത്തനങ്ങളിൽ കാൽടെലിെൻറ റിസർച്ച് വിഭാഗം കൂടുതൽ പഠനങ്ങൾ നടത്തുന്നത്. ജൈവവൈവിധ്യം സംരക്ഷിക്കുംവിധം നിർമാണങ്ങളിൽ പരമാവധി ഗ്രീൻ സ്പേസ് കൊണ്ടുവരുന്ന വില്ലകളാണ് നിർമിക്കുന്നത്. 40 ശതമാനത്തിൽ കൂടുതൽ ഗ്രീൻസ്പേസ് ഉപയോഗിച്ച നിർമാണത്തിനും തൃശൂരിൽ നല്ല പ്രതികരണമാണ് ലഭിച്ചത്. മഴവെള്ളക്കൊയ്ത്ത് നടത്തി ഭൂഗർഭജലസ്രോതസ്സിനെ സംരക്ഷിച്ചുവരുന്നു.പൂർണമായും ടെക്നോളജി അധിഷ്ഠിത വീടുകളാണ് കസ്റ്റമേഴ്സിന് ലഭ്യമാക്കുക. കയറിച്ചെല്ലുേമ്പാൾ പേര് ചൊല്ലി വിളിക്കുന്നതുൾപ്പെടെ ഗൂഗ്ൾ അധിഷ്ഠിത നിർമിത ബുദ്ധിയുടെ പ്രവർത്തന പരിധിയിലായിരിക്കും വീട്. ലൈറ്റും ലാൻഡ് ഫോണും സ്വിച്ചുകളും മൊബൈൽ ഫോണിൽ നിയന്ത്രിക്കാം. ഫസ്റ്റ് റിയൽ എസ്റ്റേറ്റ് ലൈഫ്സ്റ്റൈൽ ബ്രാൻഡ്- അതാണ് കാൽടെൽ െഡവലപേഴ്സ്.
അയ്യന്തോൾ കാർത്ത്യായനി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന റിയൽ എസ്റ്റേറ്റ് ബിസിനസുകാരനായ സദാനന്ദെൻറയും സുശീലയുടെയും മകനായ ആകാശ്, സ്കൂൾ പഠനം കഴിഞ്ഞ് മലേഷ്യയിലെ ലണ്ടൻ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയിൽ അക്കൗണ്ടിങ് കോഴ്സ് പഠിക്കാൻ പോയത് 2011ലായിരുന്നു. ബി.എസ്.സി ഇൻ ബിസിനസ് കോഴ്സ് പഠിക്കാനായി അടുത്തവർഷം സിംഗപൂരിലെത്തി. സ്വന്തമായി ബിസിസന് ചെയ്യണമെന്ന മോഹത്തെ പ്രചോദിപ്പിച്ചത് അവിടത്തെ ബിസിനസിെൻറ വളർച്ചയും വൈവിധ്യവുമായിരുന്നു. ആപ്പിൾ ടെക്നോളജി സ്ഥാപകൻ സ്റ്റീവ് ജോബ്സിെൻറ ജീവിതവും വിജയവും വല്ലാതെ പ്രചോദിപ്പിച്ചിരുന്നെന്ന് ആകാശ് പറയുന്നു. നാട്ടിൽ തിരിച്ചെത്തി അച്ഛനോട് ചേർന്ന് തൃശൂരിൽ ഒന്ന് രണ്ട് നിർമാണ കരാറുകൾ ഏറ്റെടുത്ത് നടത്തിയത് മേഖലയെക്കുറിച്ച് കൂടുതലറിയാൻ സഹായകമായി. ഒടുവിൽ 2013 ഒക്ടോബറോടുകൂടി കമ്പനി തുടങ്ങി-കാൽടെൽ െഡവലപേഴ്സ്. അന്ന് 19 വയസ്സ് തികഞ്ഞിരുന്നില്ല.
ചെറുതുരുത്തിയിലായിരുന്നു ആദ്യ െപ്രാജക്ടായ 'ഓർക്കിഡ് വില്ലേജ് '.ആദ്യദൗത്യം വെല്ലുവിളി തന്നെയായിരുന്നു. 45 േപ്ലാട്ട്. 20 വില്ലകൾ. 29 ലക്ഷം മുതലുള്ള വില്ലകളായിരുന്നു അവ. വലിയ ലാഭം ഉണ്ടായില്ലെങ്കിലും ആദ്യ െറസിഡൻഷ്യൽ പ്രോജക്ട് വിജയകരമായിരുന്നു. ഒന്നരവർഷത്തിനുള്ളിൽ മുഴുവൻ േപ്ലാട്ടുകളും വിറ്റുപോയി.
ഏറെ വെല്ലുവിളി രണ്ടാമത്തെ പ്രോജക്ട് ആയ തൃശൂർ കുട്ടനെല്ലൂരിലെ 'സിയാൻ' തുടങ്ങിയപ്പോഴായിരുന്നു. പദ്ധതിക്ക് തൃശൂർ നഗരസഭയിൽനിന്ന് അംഗീകാരം കിട്ടാൻ രണ്ടരവർഷം കാത്തിരിക്കേണ്ടിവന്നു. കടമ്പ പിന്നിട്ടതോടെ എട്ടുമാസത്തിനുള്ളിൽ ഏറക്കുറെ വിറ്റുതീർന്നു. ആ പ്രോജക്ട് ഹിറ്റായതോടെ ഇത് അനുകരിച്ച് മറ്റു െഡവലപ്പർമാർ എത്തിത്തുടങ്ങി. പിന്നീട് 10 വില്ലകളുള്ള ചിയ്യാരത്തുള്ള 'സേജ്' എന്ന വില്ല പ്രോജക്ടും ലോഞ്ച് ചെയ്തു.
കേരളത്തിലെ ഏറ്റവും വലിയ റസ്റ്റാറൻറുകളിലൊന്ന് തൃശൂരിൽ ചെയ്തുകൊണ്ടിരിക്കുകയാണ്. ആരും ഇന്ന് കണ്ടിട്ടില്ലാത്ത വിധം വൈവിധ്യമാണ് ഒരുക്കുന്നത്. ബിനാലെയിലെ ആർട്ടിസ്റ്റിനെ ഹയർ ചെയ്ത് ചുവരുകളിലെ ചിത്രപ്പണികൾ ചെയ്തുവരുകയാണ്. 35-45 വർഷം പഴക്കമുള്ള മരങ്ങൾ ഉൾപ്പെടെ വനാന്തരീക്ഷം ഉൾപ്പെടെ സൃഷ്ടിച്ചുകൊണ്ട് മാസ്മരികാനുഭവമായിരിക്കും ഇൗ നിർമിതി സമ്മാനിക്കുക.
വർഷാവസാനത്തോടെ കാലിക്കറ്റിൽ േപ്രാജക്ട് തുടങ്ങുമെന്ന് ആകാശ് പറഞ്ഞു. തുടർന്ന് തിരുവനന്തപുരം, കൊച്ചി, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കും ബിസിനസ് വ്യാപിപ്പിക്കും. അഞ്ചുവർഷംകൊണ്ട് കേരളത്തിലെ പ്രധാന നഗരങ്ങളിലെ പദ്ധതികൾ വ്യാപിപ്പിക്കാനാണ് ഉദ്ദേശ്യം. ശേഷം പ്രവർത്തനം സംസ്ഥാനത്തിന് പുറത്തേക്ക് വ്യാപിപ്പിക്കാനും ലക്ഷ്യമിടുന്നു.
തീർച്ചയായും അല്ല.നിർമാണ പ്രവർത്തനങ്ങൾ പൂർണമായി ഏറ്റെടുക്കുേമ്പാൾ കുറഞ്ഞ തുകക്ക് ഗുണനിലവാരം കൂടിയ ഉൽപന്നങ്ങൾ നേരിട്ട് ഏറ്റെടുക്കുേമ്പാൾ നല്ല ശതമാനം ലാഭം ലഭ്യമാകും. ലഭിക്കുന്ന ഉൽപന്നത്തിനനുസരിച്ച് നിർമാണ രീതി ആളുകളെ പരിശീലിപ്പിക്കുന്നതും നിർമാണം നടത്തുന്നതും കമ്പനിയാണ്. അതിനാൽ, ഗുണനിലവാരം ഉറപ്പുവരുത്താനാകുമെന്ന് ആകാശ് പറയുന്നു.
''ഞാൻ ആരെയും അനുകരിച്ചിരുന്നില്ല. ആരും കടന്നുവന്ന പാതയിലൂടെയല്ല സഞ്ചരിക്കുന്നതും. എനിക്ക് 26 വയസ്സായി. എെൻറ വൈബ് മനസ്സിലാക്കിയ ടീമാണ് ലഭിച്ചത്. തൃശൂർ ജില്ലയിലെ കോർപറേറ്റ് ഓഫിസും മൂന്ന് ഓപറേഷനൽ ഓഫിസുകളിലുമായി 24 പേരാണ് ടീമിലുള്ളത്. ലോകത്തിെൻറ പല ഭാഗങ്ങളും ഹരിത വാതകങ്ങളുടെ തള്ളിച്ചയിൽ ഇന്നുതന്നെ ജീവിക്കാൻ കഴിയാത്ത ഇടങ്ങളായി മാറിക്കഴിഞ്ഞു. നാം കാണുന്ന പച്ചപ്പും ഉൗർജവും അടുത്ത തലമുറക്കുകൂടി അവകാശപ്പെട്ടതാണ്. ആ കരുതലിലായിരിക്കണം കെട്ടിട നിർമാണ വ്യവസായം മുന്നോട്ടുപോകേണ്ടത്. ആ കൾട്ടാണ് മാതൃകയാക്കേണ്ടതും. ആ യത്നത്തിലാണ് കാൽടെൽ''- ആകാശ് പറയുന്നു.
Latest Video
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.