മാഹി -തലശ്ശേരി ദേശീയപാതക്കരികിൽ പുന്നോലിൽ തലയുയർത്തിനിൽക്കുന്ന സെറാമിക്ക ടൈൽസ് ആൻഡ് സാനിറ്ററി ഷോറൂമിെൻറ അമരക്കാരൻ എൻ.സി. അഹമ്മദ് തെൻറ 43 വർഷക്കാലത്തെ മസ്കത്ത് പ്രവാസജീവിതത്തെ ഓർത്തെടുത്തു. പ്രവാസജീവിതത്തിലെ ഒരു സ്വപ്നപദ്ധതിയായ 'സെറാമിക്ക' മൂന്നു വർഷംകൊണ്ട് കണ്ണൂർ, കോഴിക്കോട് ജില്ലയിലെ പ്രമുഖ സ്ഥാപനമായി വളരുമ്പോൾ മസ്കത്തിലെ ജീവിതാനുഭവവും മുതൽക്കൂട്ടായുണ്ട്.
1970കളിൽ പത്തേമാരിയിലും മറ്റും കയറി ഗൾഫ് മോഹം സഫലീകരിക്കുന്നതിനിടയിൽ പലരും അപകടങ്ങളിൽ മരിക്കുന്നത് പത്രങ്ങളിലെ സ്ഥിരം വാർത്തകളായിരുന്നുവെങ്കിലും തലശ്ശേരിയിലെ നുച്ചിലകത്ത് ചേരിയമ്മൽ കുടുംബാംഗമായ അദ്ദേഹത്തിെൻറ ഗൾഫ്മോഹങ്ങളെ അതൊന്നും പിന്തിരിപ്പിച്ചിരുന്നില്ല. പലവഴിക്കും ഗൾഫ് മണലാരണ്യത്തിൽ എത്തിപ്പെടാൻ ചെറുപ്രായത്തിൽതന്നെ ശ്രമിച്ചുകൊണ്ടേയിരുന്നു. പത്തേമാരിയിൽ പോകാനായി ഒന്നുരണ്ടു തവണ അവസരം കിട്ടിയെങ്കിലും മാതാവിെൻറ സമ്മതമില്ലാത്തതിനാൽ പോകാൻ കഴിഞ്ഞില്ല. നേരായവഴിയിൽ വിസയെടുത്ത് പോയാൽ മതിയെന്ന മാതാവിെൻറ ശക്തമായ നിലപാടിലാണ് പിന്നീട് വിസ ശരിപ്പെടുത്തി ഒമാനിലെത്തിപ്പെട്ടത്. വർഷങ്ങൾക്കുമുമ്പ് മരണപ്പെട്ട, ജീവിത വഴിയിൽ എന്നും പ്രചോദനായിരുന്ന മാതാവ് നബീസുവിന് നാഥൻ സ്വർഗം നൽകി അനുഗ്രഹിക്കട്ടെ എന്നാണ് പ്രാർഥന.
1977ൽ വിവാഹിതനായി. മധുവിധു കഴിയുംമുേമ്പ ഗൾഫിലേക്കു പോകാനായിരുന്നു യോഗം. ആശിച്ചുമോഹിച്ചു ലഭിച്ച വിസക്ക് പോകേണ്ട കാലാവധി കുറവായതിനാൽ പെെട്ടന്ന് യാത്ര തിരിക്കേണ്ടിവന്നു. ഇന്നത്തെപ്പോലെ അത്ര എളുപ്പമായിരുന്നില്ല അന്ന് ഗൾഫ് യാത്ര. കേരളത്തിൽനിന്ന് നേരിട്ട് ഗൾഫിലേക്ക് വിമാന സർവിസ് ഇല്ല. മുംെബെയിൽ പോയി ടിക്കറ്റ് ശരിയാക്കിവേണം യാത്ര തുടരാൻ. ഇൻറർനെറ്റും ഓൺലൈനും ഒന്നും ഇല്ലാത്ത ആ കാലം ടിക്കറ്റ് സംഘടിപ്പിക്കുക വളരെ ശ്രമകരമായിരുന്നു. ചിലപ്പോൾ ആഴ്ചകൾവരെ കാത്തിരിക്കേണ്ടി വരുമായിരുന്നു. ഗൾഫ് രാജ്യങ്ങളിൽ ബഹ്റൈൻ ആസ്ഥാനമായി നടത്തിയിരുന്ന ഗൾഫ് എയറും പിന്നെ നമ്മുടെ എയർ ഇന്ത്യയും മാത്രമാണ് സർവിസ് നടത്തിയിരുന്നത്. ഇപ്പോൾ ബ്രേക്ക് ഫാസ്റ്റ് കഴിച്ച് ഉച്ചഭക്ഷണത്തിന് ഗൾഫിലെത്താം. കേരളത്തിൽ മാത്രം നാല് ഇൻറർനാഷനൽ എയർപോർട്ടുകളുമായി...
ഗൾഫ് കുടിയേറ്റസമയത്ത് മിഡിലീസ്റ്റിലെ പ്രശസ്തമല്ലാത്ത ഒമാനിലെ സുൽത്താൻ ഖാബൂസ് അധികാരമേറ്റ് വികസനപ്രവർത്തനങ്ങൾ ആരംഭിക്കുന്ന കാലത്താണ് അഹമദ് കടൽകടന്നവിടെയെത്തുന്നത്. അതുകാരണം, അധികമാളുകളും ദുബൈ, കുവൈത്ത്, സൗദി, ബഹ്ൈറൻ, ഖത്തർ എന്നിവിടങ്ങളിലേക്കായിരുന്നു പോയിരുന്നത്. എങ്കിലും അത്ര പ്രശസ്തമല്ലാത്ത എന്നാൽ, വികസിച്ചു കൊണ്ടിരുന്ന മിഡിലീസ്റ്റിലെ പ്രകൃതിസുന്ദരമായ മനുഷ്യസ്നേഹമുള്ള ജനങ്ങൾ വസിക്കുന്ന ഒമാനിലേക്കാണ് (മസ്കത്തിൽ) അദ്ദേഹം എത്തിപ്പെട്ടത്. വളരെ കുറച്ച് റോഡുകളും വിരലിലെണ്ണാവുന്ന ആതുരാലയങ്ങളും വിദ്യാലയങ്ങളും മാത്രമുണ്ടായിരുന്ന ഒമാൻ ഇന്ന് ലോകത്തിലെ മുൻനിര രാജ്യങ്ങളോട് കിടപിടിക്കുന്ന രാജ്യമാണ്. മാത്രമല്ല, ഒമാനിനെ മിഡിലീസ്റ്റിലെ നമ്പർ വൺ സ്ഥാനത്തെത്തിച്ചതിൽ പരേതനായ സുൽത്താൻ ഖാബൂസിെൻറ ദീർഘവീക്ഷണത്തോടെയുള്ള ഭരണമാെണന്നതിൽ സംശയമില്ല. അതേപാത പിന്തുടരുന്ന പുതിയ ഭരണാധികാരി സുൽത്താൻ ഹൈത്തം ബിൻ താരിഖും വലിയ പ്രതീക്ഷകളാണ് ലോകത്തിനു നൽകുന്നത്.
1977 ഒക്ടോബർ ആറിന് ബോംബെ ഇൻറർനാഷനൽ എയർ പോർട്ടിൽനിന്നും ഗൾഫ് എയറിെൻറ ജംബോ ജറ്റിൽ കയറി മസ്കത്ത് സീബ് ഇൻറർനാഷനൽ എയർപോർട്ടിൽ ഇറങ്ങി. ഇന്ത്യൻ രൂപകൊടുത്ത് വാങ്ങിയ ഒമാെൻറ രണ്ടു റിയാൽ മാത്രമായിരുന്നു കൈയിലുണ്ടായിരുന്നത്. ദൈവാനുഗ്രഹത്താൽ കഠിനാധ്വാനവും സത്യസന്ധതകൊണ്ടും ഇന്നീ കാണുന്ന സകല സൗഭാഗ്യങ്ങളും ഒമാൻ എന്ന രാജ്യം അദേഹത്തിനു നൽകി. കഫറ്റീരിയ, വാൻ സെയിൽസ്, ദുബൈ റൂട്ട് പച്ചക്കറി ഫ്രൂട്ട്സ് കച്ചവടം, സൂപ്പർ മാർക്കറ്റ്, ഒമാനിൽ ആദ്യമായി എവരിതിങ് വൺ റിയാൽ ഷോപ്പ്, റെഡിമെയ്ഡ് കട, മൊൈബൽ ആക്സസറീസ് ഫോൺ റിപ്പയറിങ് അങ്ങനെ ഒരുപാട് മേഖലകളിൽ പ്രവർത്തിച്ചു. ഇപ്പോൾ കോവിഡ് പ്രതിസന്ധി കാരണം എല്ലാവരെയുംപോലെ ബിസിനസ് മാറ്റിക്രമീകരിച്ചുകൊണ്ട് നാട്ടിലേക്കു മടങ്ങി.
മൂന്നു വർഷം മുമ്പ് നാട്ടിലെ സ്വന്തം കെട്ടിടത്തിൽ ആരംഭിച്ച ടൈൽസ് സാനിറ്ററി കച്ചവടസ്ഥാപനമായ CERAMICA യിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. തലശ്ശേരിയിൽ ആദ്യമായി മികച്ച പാർക്കിങ് സൗകര്യത്തോടെ യഥേഷ്ടം തിരഞ്ഞെടുക്കാൻ വിശാലമായ ഷോറൂം എന്നതാണ് 'സെറാമിക്ക'യുടെ സവിശേഷത. പ്രശസ്തമായ ബ്രാൻഡഡ് കമ്പനികളുടെ നല്ല ക്വാളിറ്റി ടൈലുകളും സാനിറ്ററി വെയറുകളും മിതമായ നിരക്കിൽ ശാന്തമായ അന്തരീക്ഷത്തിൽ പരിചയ സമ്പന്നരായ ജോലിക്കാരുടെ സഹായത്താൽ ഇവിടെനിന്നും തിരഞ്ഞെടുക്കാൻ സാധിക്കുന്നതായും അദ്ദേഹം പറഞ്ഞു. നസീമയാണ് ഭാര്യ.
സജ്ന, മുഹമ്മദ് അഫ്ത്താഷ്, ആയിഷ, അർഷദ് അഹമ്മദ് എന്നിവരാണ് മക്കൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.