ഫോക്കസ് ഫീച്ചർ
സമകാലീന കേരള സമൂഹത്തിെൻറ പൊതുധാരയിൽ അർഹിക്കുന്ന പരിഗണന ലഭിക്കാതെപോകുന്ന കാസർകോട് ജില്ലയിൽ മറ്റു ജില്ലകളെ വെല്ലുന്ന ബിസിനസുകളുണ്ടെന്നതിെൻറ ഒരു തെളിവാണ് മഞ്ചേശ്വരത്ത് ഇന്ന് തലയുയർത്തിനിൽക്കുന്ന 'ഹിന്ദുസ്ഥാൻ പ്രമോട്ടേഴ്സ് ആൻഡ് െഡവലപ്പേഴ്സ്', 'ടബാസ്കോ ഹിന്ദുസ്ഥാൻ ഇൻഫ്രാ ഡെവലപ്മെൻറ് ൈപ്രവറ്റ് ലിമിറ്റഡ്', ഹിന്ദുസ്ഥാൻ സിറ്റി ഡെവലപ്പേഴ്സ്, ഹിന്ദുസ്ഥാൻ ഇൻഫ്രാസ്ട്രെക്ചർ ഡെവലപ്പേഴ്സ്, എം.കെ ഹിന്ദുസ്ഥാൻ ഇൻഫ്രാസ്ട്രക്ചേഴ്സ്, റോക്സി ഹിന്ദുസ്ഥാൻ ബിൽഡ് മാട്രിക്സ്, സിയുഡാഡ് ന്യൂ ഹിന്ദുസ്ഥാൻ ഡെവലപ്പേഴ്സ് പ്രൈവറ്റ് ലിമിറ്റഡ്, എം.എ സ്മാർട്ട് മാംഗളൂർ ഡെവലപ്പേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ സ്ഥാപനങ്ങൾ. കാസർകോട് ജില്ലയിലെ ഒരു സാധാരണക്കാരനായ കർഷകെൻറ പുത്രനായി ജനിച്ച് സൗദി അറേബ്യയിലെ ദമ്മാമിൽ ഒരു അറിയപ്പെടുന്ന ബിസിനസുകാരനായി മാറുകയും പിന്നീട് മഞ്ചേശ്വരത്തേക്ക് തെൻറ ബിസിനസ് സാമ്രാജ്യം വികസിപ്പിക്കുകയും ചെയ്ത ഡോ. മുഹമ്മദ് ഇബ്രാഹിം പാവൂരിെൻറ ജീവിതകഥയുടെ വിജയംകൂടിയാണ് മേൽപറഞ്ഞ സ്ഥാപനങ്ങൾ.
കാർഷിക പ്രവർത്തനങ്ങളോടൊപ്പം മരക്കച്ചവടവും ചെയ്തിരുന്ന പിതാവിൽനിന്നുതന്നെയാണ് നാട്ടുകരുടെയും കുടുംബക്കാരുടെ ഇടയിൽ പാവൂർ മാനു എന്നറിയപ്പെട്ടിരുന്ന ഇദ്ദേഹം ബിസിനസിെൻറ ബാലപാഠങ്ങൾ പഠിച്ചെടുത്തത്. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം ഉപരിപഠനത്തിനായി മുംബൈയിലേക്കു ചേക്കേറിയ മുഹമ്മദ് ഇബ്രാഹിം, പഠിച്ച വിഷയത്തിൽ ഡോക്ടറേറ്റ് എടുത്തശേഷമാണ് ബിസിനസിലേക്ക് തിരിഞ്ഞത്. ഗൾഫ് രാജ്യങ്ങളിൽ നിരവധി സാധ്യതകൾ നിലനിന്നിരുന്ന ഒരു കാലമായതിനാൽ 1987ൽ തന്നെ ഇദ്ദേഹം വിമാനം കയറി ദമ്മാമിലെത്തി. ഒരു കെട്ടിടനിർമാണ കമ്പനിയിൽ സൈറ്റ് സൂപ്പർവൈസറായായിരുന്നു തുടക്കം. മുഹമ്മദ് ഇബ്രാഹിമിന് അത് ജീവിക്കാനുള്ള ഒരു തൊഴിൽ മാത്രമായിരുന്നില്ല, മറിച്ച് കൺസ്ട്രക്ഷൻ മേഖലയിലെ എല്ലാ സാധ്യതയും പഠിക്കാനുള്ള ഒരു കളരികൂടിയായിരുന്നു. ഈ കാലത്തെ കഠിനാധ്വാനത്തിലൂടെ അദ്ദേഹം ഈ മേഖലയെ കാണാപാഠമാക്കി. ഒരു കമ്പനിക്കു കീഴിൽ ജോലിചെയ്യുേമ്പാഴും തെൻറ പൈതൃകം പകർന്നുനൽകിയ ബിസിനസ് മനസ്സ് മുന്നോട്ടുകൊണ്ടുപോകാൻ കഴിഞ്ഞതാണ് പിന്നീട് ഒരു ബിസിനസുകാരനായി പേരെടുക്കാൻ ഇദ്ദേഹത്തെ പ്രാപ്തനാക്കിയത്. അങ്ങനെയാണ് ഏതാനും വർഷത്തെ പരിചയം കൈമുതലാക്കി തെൻറ സഹോദരനോടൊപ്പം ചേർന്ന് 1994ൽ ദമ്മാമിൽതന്നെ സ്വന്തമായി ഒരു കൺസ്ട്രക്ഷൻ കമ്പനി ഇദ്ദേഹം ആരംഭിച്ചത്. ഏതാനും അറബികളും പങ്കാളികളായിരുന്ന കമ്പനിയുടെ വളർച്ച പ്രതീക്ഷിച്ചതിലും വേഗത്തിലായിരുന്നു. വിട്ടുവീഴ്ചയില്ലാത്ത ഗുണനിലവാരവും നിർമാണത്തിലെ കൃത്യതയും മുന്നോട്ടുവെച്ച ആ കമ്പനിക്ക് ഉപഭോക്താക്കളിൽനിന്ന് അഭിനന്ദനവും പ്രശസ്തിയും നേടിയെടുക്കാൻ അധികകാലം വേണ്ടിവന്നില്ല. ഗൾഫിൽ ബിസിനസുകാരനായി തുടരുേമ്പാഴും മുഹമ്മദ് ഇബ്രാഹിം ജന്മനാടിനെ മറന്നില്ല. പൊതുവെ പിന്നാക്ക ജില്ലയെന്ന് വിളിക്കപ്പെട്ടിരുന്ന കാസർകോടിെൻറ വികസനത്തെക്കുറിച്ചുതന്നെയായിരുന്നു ഇദ്ദേഹത്തിെൻറ ചിന്തകൾ. ഈ ചിന്തകൾതന്നെയാണ് 2005ഓടെ നാട്ടിലേക്ക് മടങ്ങാനും ബിസിനസ് ജീവിതം നാടിെൻറ പുരോഗതിക്കുവേണ്ടികൂടി വിനിയോഗിക്കാനും ഇദ്ദേഹത്തെ പ്രേരിപ്പിച്ചത്.
തെക്കൻ കർണാടകയിലും കാസർകോടിെൻറ വടക്കൻ മേഖലകളിലുമായി ഉയർന്നുനിൽക്കുന്ന റെസിഡൻഷ്യൽ അപ്പാർട്ട്മെൻറുകൾ, കോമേഴ്സ്യൽ കോംപ്ലക്സുകൾ, മാളുകൾ എന്നിവ സംഭാവനചെയ്ത 'ഹിന്ദുസ്ഥാൻ പ്രമോട്ടേഴ്സ് ആൻഡ് െഡവലപ്പേഴ്സ്' എന്ന കൺസ്ട്രക്ഷൻ കമ്പനിയും സഹോദരസ്ഥാപനങ്ങളും പിറവിയെടുത്തത് അങ്ങനെയാണ്.
കാസർകോടുനിന്ന് മുളച്ചുപൊങ്ങിയ ഈ സ്ഥാപനങ്ങൾ ഇന്ന് സംസ്ഥാനത്തിന് പുറത്തും അതിെൻറ ശക്തമായ സാന്നിധ്യമറിയിച്ചുകൊണ്ട് മുന്നേറുകയാണ്.
കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി നിരവധി സർക്കാർ-സ്വകാര്യ പദ്ധതികൾ ഏറ്റെടുത്തുനടത്തുന്ന 'ഹിന്ദുസ്ഥാൻ പ്രമോട്ടേഴ്സ് ആൻഡ് െഡവലപ്പേഴ്സ്' ഇന്ന് മികച്ച ഗുണനിലവാരത്തിെൻറ കാര്യത്തിലും അത് ഉപഭോക്താക്കൾക്ക് നൽകാനുള്ള കർശനമായ നിർമാണപ്രക്രിയയുടെ പേരിലും പ്രശസ്തമാണ്. ഇതിനെല്ലാം പുറമെ ഇന്ന് കാഞ്ഞങ്ങാട് നഗരത്തിൽ അത്യാധുനിക സൗകര്യങ്ങളുള്ള ഷോപ്പിങ് കോംപ്ലക്സുകളും ലക്ഷ്വറി അപ്പാർട്ട്മെൻറുകളുമുള്ള 18 നിലയിലുള്ള, ബഷീർ മാളികയിൽ ചെയർമാനായുള്ള 'ടബാസ്കോ ഹിന്ദുസ്ഥാൻ ഇൻഫ്രാ ഡെവലപ്മെൻറ് ൈപ്രവറ്റ് ലിമിറ്റഡ്' എന്ന പദ്ധതിയുടെ മാനേജിങ് ഡയറക്ടറും ഇദ്ദേഹമാണ്.
ബിസിനസിെൻറ തിരക്കുകൾക്കിടയിലും ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് സമയം കണ്ടെത്താൻ ഇദ്ദേഹത്തിന് കഴിയുന്നുണ്ട് എന്നതാണ് വ്യക്തി എന്ന നിലയിൽ ഡോ. മുഹമ്മദ് ഇബ്രാഹിം പാവൂരിനെ വ്യത്യസ്തനാക്കുന്നത്. ഈ രംഗത്തെ പേരെടുത്ത 'ഫാത്തിമ എജുക്കേഷൻ ആൻഡ് ചാരിറ്റബ്ൾ ട്രസ്റ്റി'െൻറ അമരക്കാരനും കാസർകോട് ജില്ല ന്യൂനപക്ഷ വിദ്യാഭ്യാസ സമിതിയുടെ പ്രസിഡൻറുമാണ് ഇദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.