കേരളത്തിൽ രണ്ടാമതും അധികാരത്തിലെത്താമെന്നതിെൻറ ആത്മവിശ്വാസത്തിലാണ് മുൻ ധനമന്ത്രി തോമസ് ഐസക് കഴിഞ്ഞ തവണ പൂർണ ബജറ്റ് അവതരിപ്പിച്ച് പടിയിറങ്ങിയത്. തെരഞ്ഞെടുപ്പ്കാലത്ത് വോട്ട് ഓൺ അക്കൗണ്ട് അവതരിപ്പിക്കുകയെന്ന പതിവ് തെറ്റിച്ചായിരുന്നു ഐസകിെൻറ ബജറ്റവതരണം. ഒരു വർഷകാലത്തേക്ക് കേരളത്തിൽ നടപ്പാക്കുന്ന പദ്ധതികളെ കുറിച്ചും രണ്ടാമതും അധികാരത്തിലെത്തുേമ്പാൾ പൊതുവിൽ സർക്കാർ സ്വീകരിക്കുന്ന നയപരിപാടികളെ കുറിച്ചുമായിരുന്നു ഐസക്കിെൻറ അവസാന ബജറ്റ്. രണ്ടാം പിണറായി സർക്കാർ അധികാരത്തിലെത്തിയപ്പോൾ വീണ്ടുമൊരു ബജറ്റ് അവതരണം ഉണ്ടാവില്ലെന്നാണ് പ്രതീക്ഷിച്ചിരുന്നത്. സമഗ്രമായ തോമസ് ഐസകിെൻറ ബജറ്റുമായി ഈ വർഷം മുന്നോട്ട് പോകുമെന്നായിരുന്നു വിലയിരുത്തൽ. എന്നാൽ, കോവിഡിെൻറ രണ്ടാം തരംഗം കാര്യങ്ങൾ കീഴ്മേൽ മറിച്ചു.രണ്ടാം തരംഗം സമ്പദ്വ്യവസ്ഥയിൽ പുതിയ പ്രതിസന്ധിക്ക് തുടക്കം കുറിച്ചു. ഇതോടെ സമ്പദ്വ്യവസ്ഥയിൽ പുതിയ പദ്ധതികളും പ്രഖ്യാപനങ്ങളും ആവശ്യമായി വന്നു. ഈയൊരു സാഹചര്യത്തിലാണ് ഐസക്കിെൻറ ബജറ്റിെൻറ തുടർച്ച അവതരിപ്പിക്കാൻ കെ.എൻ ബാലഗോപാൽ നിർബന്ധിതനായത്
കോവിഡ് പ്രതിരോധത്തിന് മുഖ്യപരിഗണന
രണ്ടാം പിണറായി വിജയൻ സർക്കാറിെൻറ ആദ്യ ബജറ്റിലേയും ഊന്നൽ കോവിഡ് പ്രതിരോധത്തിനാണ്. കോവിഡ് മൂലം തകർച്ചയിലായ സമ്പദ്വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാൻ 20,000 കോടിയുടെ പാക്കേജാണ് പ്രഖ്യാപിച്ചത്. ആരോഗ്യമേഖലക്കായി 2800 കോടി രൂപയാണ് കോവിഡ് പാക്കേജിൽ നീക്കിവെച്ചത്. ജനങ്ങൾക്ക് പണമെത്തിക്കാൻ 8900 കോടിയും വിവിധ വായ്പകൾക്കും പലിശ സബ്സിഡിക്കുമായി 8300 കോടിയും നീക്കിവെച്ചിട്ടുണ്ട്. വാക്സിൻ വിതരണത്തിന് 1000 കോടിയാണ് മാറ്റിവെച്ചിരിക്കുന്നത്.
നേരത്തെ സർക്കാർ പ്രഖ്യാപിച്ച കോവിഡ് പാക്കേജിെൻറ തുടർച്ചായാണിത്. ആദ്യ പാക്കേജ് പ്രഖ്യാപിക്കുേമ്പാൾ രാജ്യത്ത് കോവിഡ് രണ്ടാം തരംഗം തുടങ്ങിയിരുന്നില്ല. എന്നാൽ, ഇപ്പോൾ കോവിഡിെൻറ രണ്ടാം തംഗം അതിരൂക്ഷമായി തുടരുകയാണ്. ഈയൊരു സാഹചര്യത്തിലാണ് രണ്ടാം കോവിഡ് പാക്കേജ് പ്രഖ്യാപിക്കാൻ സർക്കാർ നിർബന്ധിതമായത്. മൂന്നാം തരംഗം നേരിടാൻ ആരോഗ്യമേഖലയെ ശാക്തീകരിക്കേണ്ടത് പ്രാധാന്യം അർഹിക്കുന്ന ഒന്നാണ്. കൂടുതൽ ഓക്സിജൻ ലഭ്യത ഉറപ്പാക്കിയും ആശുപത്രികളിലെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിച്ചും മൂന്നാം തരംഗത്തെ നേരിടാനാണ് സർക്കാർ നീക്കം. ഇതിനായുള്ള പദ്ധതികളാണ് പാക്കേജിൽ ഇടംപിടിച്ചത്.
ജനങ്ങൾക്ക് നേരിട്ട് പണമെത്തിക്കാൻ 8900 കോടി മാറ്റിവെച്ചിട്ടുണ്ടെങ്കിലും ഇതിനായി പുതിയ പദ്ധതിയുടെ പ്രഖ്യാപനം ഉണ്ടായിട്ടില്ല. നിലവിലുള്ള പദ്ധതികളുടെ തുടർച്ചയെന്ന രീതിയിൽ ഈ തുക ചെലവഴിക്കുകയാവും ചെയ്യുക. ഒന്നാം കോവിഡ് പാക്കേജിെൻറ നടത്തിപ്പിനെ കുറിച്ച് പ്രതിപക്ഷം ആക്ഷേപം ഉന്നയിച്ചിട്ടുണ്ട്. അതിനിടെയാണ് രണ്ടാം പാക്കേജും എത്തുന്നത്. ഇത് പ്രയോഗികതലത്തിൽ കൊണ്ടു വരികയാവും സർക്കാറിന് മുന്നിലുള്ള പ്രധാനവെല്ലുവിളി. പാക്കേജിനുള്ള പണം കണ്ടെത്തുന്നതും പ്രതിസന്ധിയാകും
തീരദേശ മേഖലക്ക് കരുതൽ
കേരളത്തിൽ ഏറ്റവും ദുരിത അനുഭവിക്കുന്ന മേഖലയാണ് തീരദേശം. മേഖലക്കായി നിരവധി പദ്ധതികൾ വിഭാവനം ചെയ്തിട്ടുണ്ടെങ്കിലും ഒന്നും ഫലപ്രാപ്തിയിലെത്തിയിട്ടില്ല. കടലാക്രമണവും തീരശോഷണവും കാലവർഷകെടുതിയുമെല്ലാം മാറ്റമില്ലാതെ തീരദേശത്ത് തുടരുകയാണ്. ഇതിനിടയിലാണ് 11,000 കോടിയുടെ പാക്കേജ് സർക്കാർ പ്രഖ്യാപിച്ചത്. കടൽഭിത്തി നിർമാണത്തിന് 2300 കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്. നാല് വർഷം കൊണ്ടാവും പദ്ധതി പൂർത്തിയാക്കുക. കിഫ്ബി, ലോകബാങ്ക് തുടങ്ങിയവയുടെ സഹായത്തോടെയായിരിക്കും. ഇത് പൂർത്തികരിക്കുക. ഇതിനൊപ്പം തീരദേശ മേഖലയുടെ സമഗ്ര വികസനത്തിനുള്ള പദ്ധതികളും ഇടംപിടിക്കും
പക്ഷേ നിരവധി പാക്കേജുകളും പ്രഖ്യാപനങ്ങളും ഇതിന് മുമ്പും തീരമേഖല കണ്ടിട്ടുണ്ട്. ധനമന്ത്രി കെ.എൻ ബാലഗോപാലിെൻറ തീരദേശ പാക്കേജും ഈ രീതിയിൽ തന്നെയാവുമോയെന്ന ആശങ്ക നില നിൽക്കുന്നുണ്ട്. എന്നാൽ, കടുത്ത പ്രതിസന്ധി അഭിമുഖീകരിക്കുന്ന തീരദേശമേഖലയിൽ ബജറ്റ് പ്രഖ്യാപനങ്ങൾ നടപ്പിലാക്കാൻ സാധിച്ചാൽ അത് നൽകുന്ന ആശ്വാസം ചെറുതല്ല.\
പ്രതിസന്ധിയിലും നികുതി നിർദേശങ്ങളില്ല
കടുത്ത സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കുേമ്പാഴും പുതിയ നികുതി നിർദേശങ്ങൾ ഇല്ലെന്നത് ആശ്വാസകരമായ കാര്യമാണ്. കടമെടുത്തായാലും ജനക്ഷേമ പദ്ധതികൾ നടപ്പിലാക്കുകയാണ് സർക്കാറിെൻറ നയമെന്ന് ധനമന്ത്രി ഒരിക്കൽ കൂടി പ്രഖ്യാപിച്ചിരിക്കുകയാണ്. കോവിഡും തുടർന്ന് സംസ്ഥാനത്ത് ഏർപ്പെടുത്തിയ രണ്ട് ലോക്ഡൗണുകളും മൂലം വലിയ പ്രതിസന്ധിയാണ് കേരളത്തിലെ ജനങ്ങൾ അനുഭവിക്കുന്നത്. ഇവരുടെ മേൽ അധികനികുതി ഭാരം അടിച്ചേൽപ്പിച്ചാൽ അതവർക്ക് താങ്ങാനാവില്ല. ഇത് മനസിലാക്കി തന്നെയാണ് ധനകമ്മി ഉയരുന്ന സാഹചര്യത്തിലും പുതിയ നികുതി നിർദേശങ്ങളിലേക്ക് ധനമന്ത്രി കടക്കാതിരുന്നത്. സ്വാഗതാർഹമായ കാര്യമാണ് ധനമന്ത്രിയുടെ ഭാഗത്ത് നിന്ന് ഉണ്ടായത്.
പക്ഷേ, ഈ രീതിയിൽ അധികനാൾ മുന്നോട്ട് പോകാനാവില്ലെന്ന് അദ്ദേഹം തന്നെ പറയുന്നുമുണ്ട്. പ്രതിസന്ധിയുടെ കാലം കടന്നുപോയാൽ വരുമാനം വർധിപ്പിക്കുന്നതിനും ചെലവ് ചുരുക്കുന്നതിനുമുള്ള മാർഗങ്ങൾ തേടേണ്ടി വരുമെന്നാണ് ധനമന്ത്രി വ്യക്തമാക്കുന്നത്. വരുമാനം വർധിപ്പിക്കുന്നതിന് സർക്കാർ സ്വീകരിക്കുന്ന മാർഗങ്ങൾ വരും ബജറ്റിലാവും വ്യക്തമാവുക. ഇത് എത്രത്തോളം ജനങ്ങളെ ബാധിക്കുമെന്നത് കണ്ടറിയണം. ഇക്കാര്യത്തിൽ മാധ്യമങ്ങളുടെ നിർദേശങ്ങൾ പരിഗണനക്കെടുമെന്ന സൂചന ബജറ്റിന് ശേഷമുള്ള വാർത്തസമ്മേളനത്തിൽ ധനമന്ത്രി നൽകിയിരുന്നു. അങ്ങനെയെങ്കിൽ മദ്യത്തിനുൾപ്പടെ അധിക സെസ് ഏർപ്പെടുത്തിയുള്ള പ്രഖ്യാപനങ്ങൾ വരും ബജറ്റുകളിലുണ്ടാവും
മുൻ ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ച ബജറ്റിൽ ഒരു മാറ്റവും വരുത്താതെ പുതിയ ചില കാര്യങ്ങൾ കൂട്ടിച്ചേർക്കുകയാണ് കെ.എൻ ബാലഗോപാൽ ചെയ്തിരിക്കുന്നത്. കോവിഡിനെ നേരിടാനുള്ള പാക്കേജും തീരദേശത്തിനുള്ള സഹായവുമാണ് ബജറ്റിെൻറ ഹൈലൈറ്റ്. കോവിഡിെൻറ മൂന്നാം തരംഗം പ്രവചിക്കപ്പെട്ടിരിക്കുന്ന സാഹചര്യത്തിൽ പ്രത്യേക പാക്കേജ് സഹായമാവുമെന്ന് പ്രതീക്ഷിക്കാം. കേരളത്തിൽ കനത്ത മഴയുടേയും ചുഴലിക്കാറ്റിേൻറയും മുന്നറിയിപ്പ് വരുേമ്പാൾ നെഞ്ചിടിപ്പ് കൂടുന്നത് തീരദേശ ജനതക്കാണ്. അവരുടെ ദുരിതവും സർക്കാർ പരിഗണനക്കെടുത്തുവെന്നത് അഭിനന്ദനാർഹമായ കാര്യമാണ്. എന്നാൽ, റോക്കറ്റ് വേഗത്തിൽ കുതിക്കുന്ന ധനകമ്മി പിടിച്ചുനിർത്തിയേ മതിയാകു. അല്ലെങ്കിൽ ദീർഘകാലത്തിൽ സംസ്ഥാനം വലിയ പ്രതിസന്ധിയിലേക്കാവും വീഴുക. മൂലധനനിക്ഷേപം ഉയർത്താനും തൊഴിലുകൾ വർധിപ്പിക്കാനുള്ള പദ്ധതികളും ദീർഘവീക്ഷണത്തോടെ നടപ്പാക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.