സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുമ്പോഴാണ് ധനമന്ത്രി കെ.എൻ ബാലഗോപാൽ ബജറ്റ് അവതരിപ്പിക്കുന്നത്. കോവിഡ് മഹാമാരി മൂലം കടകളായ കടകളൊക്കെ അടഞ്ഞു കിടന്നപ്പോൾ അടച്ചിട്ടിരുന്ന കടകളിൽ നിന്നും വിൽപന നികുതിയും ജിഎസ്ടി യും കിട്ടും എന്നു വിശ്വസിച്ചാണ് ഡോ. തോമസ് ഐസക് 2021–22 ലെ ബജറ്റ് തയാറാക്കിയത്. കേരളത്തിന്‍റെ ഏറ്റവും വലിയ വരുമാന േസ്രാതസായ വിൽപന നികുതിയുടെയും ജി.എസ്.ടി, വില്പന നികുതി കണക്കുകൾ ഇങ്ങനെയാണ്.
വർഷം- വിൽപന നികുതി- ജി.എസ്.ടി- ആകെ- മൊത്തം സംസ്ഥാന നികുതി വരുമാനം (കോടി രൂപയിൽ)
2017/18- 24577.81- 12007.69- 36585.50- 46459.61
2018/19- 19225.75- 21014.71- 40240.46- 50644.10
2019/20- 19649.64- 20446.95- 40096.59- 50323.14
2020/21- 16998.41- 18999.57- 35997.98- 45272.15
2021/22- 24038.73- 36922.45- 60961.18- 73120.63
കോവിഡ് പ്രതിസന്ധി കാലഘട്ടത്തിൽ സംസ്ഥാന വിൽപന നികുതി 19649 കോടി രൂപയിൽ നിന്നും 16998 കോടി ആയി കുറഞ്ഞു (2020–21 കാലഘട്ടം) ജി.എസ്.ടി ആകട്ടെ 20447 കോടിയിൽ നിന്നും 18999 കോടി ആയി കുറഞ്ഞു. ചുരുക്കത്തിൽ വാണിജ്യ നികുതി 40097 കോടിയിൽ നിന്നും 35998 കോടി ആയി കുറഞ്ഞു മൊത്തം സംസ്ഥാന നികുതി വരുമാനത്തിന്റെ 80 ശതമാനമാണ് വാണിജ്യ നികുതിവരുമാനം എന്നതിനാൽ തന്നെ വില്പന നികുതിയും ജി.എസ്.ടിയും സംസ്ഥാനത്തിെൻ്റ ജീവനാഡിയാണ്.
കോവിഡ് പശ്ചാത്തലത്തിൽ അന്നത്തെ ധനമന്ത്രി തോമസ് ഐസക്കിെൻ്റ നിർദ്ദേശപ്രകാരം സംസ്ഥാനം ആസൂത്രണ ബോർഡ് സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെപ്പറ്റിയും നികുതി വരുമാനത്തെപ്പറ്റിയും വിദഗ്ധപഠനം നടത്തിയിരുന്നു. ധനമന്ത്രിയുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ടും സമാന പഠനം നടത്തിയിരുന്നു. കോവിഡിന്റെ ഭാഗമായുണ്ടായ സാമ്പത്തിക വാണിജ്യ നിശ്ചലാവസ്ഥയുടെ ഭാഗമായി അടുത്ത രണ്ടുവർഷമെങ്കലും സംസ്ഥാന നികുതി വരുമാനത്തിൽ കാതലായ കുറവുണ്ടാക്കപ്പെരുന്നു വിദഗ്ധ പഠനങ്ങൾ ചൂണ്ടിക്കാട്ടിയത്.
എന്നിട്ട് ഒന്നാം പിണറായി നർക്കാരിെൻ്റ അവസാന ബജറ്റിൽ സംസ്ഥാന നികുതി വരുമാനം കുറയും എന്നു വ്യക്തമായി അറിയാമായിട്ടു വിൽപന നികുതിയിലും ജി.എസ്.ടിയിലും വൻവർധനവുണ്ടാകുമെന്നായിരുന്നു ഐസക്കിന്റെ കണക്കുകൂട്ടൽ. 2020–21 ൽ 16998 കോടി ആയിരുന്ന വില്പന നികുതി 2021–22 ൽ 24039 കോടി ആയിഉയരുമെന്നായിരുന്നു ബജറ്റിൽ എഴുതിയത്. ഒറ്റവർഷം കൊണ്ട് 41 ശതമാനം നികുതിവർദ്ധനവ്. കോവിഡ് കാലഘട്ടത്തിൽ ഈ 41 ശതമാനം വിൽപനനികുതി വരുമാന വർദ്ധനവ് അസാദ്ധ്യമായിരുന്നു. ജി.എസ്.ടിയാകട്ടെ 18999 കോടി രൂപയിൽ നിന്നും 36922 കോടിയായി ഒറ്റ വർഷം കൊണ്ട് വർധിക്കും എന്നായിരുന്നു ഐസക്കിന്റെ ബജറ്റ് കണക്ക്. ഒറ്റ വർഷം കൊണ്ട് ജി.എസ്.ടി നികുതി വരുമാനം 94 ശതമാനം കൂടുമെന്ന ഐസക്കിെൻ്റ പ്രതീക്ഷ എത്രമാത്രം ശരിയാണെന്ന്. നിലവിലെ ധനമന്ത്രി ബാലഗോപാൽ അവതരിപ്പിക്കുന്ന ബജറ്റിെൻ്റ ഭാഗമായി സംസ്ഥാന ധനകാര്യ വകുപ്പ് പുറത്തിറക്കുന്ന ബജറ്റ് ഇൻ ബ്രീഫ് വ്യക്തമാക്കും. ഈ ഉൗതിപെരുപ്പിച്ച വരുമാന കണക്ക് കേരളത്തിലെ സർക്കാർ ജീവനക്കാർക്കും അദ്ധ്യാപകർക്കും ശമ്പള വർദ്ധനവു നൽകാനുള്ള സാമ്പത്തിക ശേഷി കേരളത്തിനുണ്ടെന്ന് സമർദ്ധിക്കാനായിരുന്നുവെന്ന് വേണം കരുതാൻ.
കോവിഡ് ലോക്ക് ഡൗണിൽ കേരളം നിശ്ചലമായപ്പോൾ സംസ്ഥാനത്ത് തൊഴിലെടുക്കുന്ന 1.27 കോടി തൊഴിലാളികളിൽ 1.20 കോടിയോളം പേരുടേയും വേതനം പകുതിയായി കുറഞ്ഞപ്പോളാണ് കേരളത്തിലെ സർക്കാർ ജീവനക്കാരുടെ ശമ്പളം ഒന്നാം പിണറായി സർക്കാർ കുത്തനെ കൂട്ടിയത്. ഒപ്പം പെൻഷനും കൂട്ടി കൊടുത്തു. കേരളത്തേക്കാൾ സാമ്പത്തിക ഭദ്രതയുള്ള സംസ്ഥാനങ്ങളിൽ സർക്കാർ ജീവനക്കാരുടെ ശമ്പളം പകുതിയായി കുറച്ചപ്പോഴായിരുന്നു ഇത്.
2020–21 ൽ 28109 കോടി രൂപയായിരുന്ന ശമ്പള ചിലവ് വർധന നടപ്പാക്കിയപ്പോൾ 39846 കോടിയായി ഉയർന്നു. പെൻഷൻ ചെലവ് 19412 കോടിയിൽ നിന്നും 23105 കോടിയായി ഉയർന്നു. 2020–21 ൽ ശമ്പളത്തിനും പെൻഷനുമായി 47521 കോടി ചിലവായ സ്ഥാനത്ത് ശമ്പള/പെൻഷൻ വർദ്ധനവിലൂടെ 62952 കോടി രൂപയായി ഉയർന്നു. 2020–21 ൽ സംസ്ഥാനത്തിെൻ്റ നികുതി വരുമാനം 45272 കോടി ആയിരുന്നിടത്താണ് ശമ്പളവും പെൻഷനും 2021 ൽ 62952 കോടി ആയി ഉയർത്തിയത്. ഇതോടെ ശമ്പളവും പെൻഷനും കൊടുക്കാൻ പ്രതിവർഷം 18000 കോടിരൂപാ കടമെടുക്കേണ്ട അവസ്ഥയായി.
2021–22 ലെ ബജറ്റിൽ ശമ്പളത്തിനും (39846 കോടി) പെൻഷനും (23106 കോടി) പലിശക്കും (21940 കോടി) വേണ്ടി 84892 കോടി രൂപ ഒരു വർഷം ചിലവഴിക്കുമ്പോൾ 2020– 21 ലെ സംസ്ഥാന നികുതി വരുമാനം 45272 കോടി മാത്രമായിരുന്നു എന്നു മനസ്സിലാക്കണം.ഏറ്റവും ഒടുവിലത്തെ കണക്കുകൾ പ്രകാരം സംസ്ഥാനത്തിെൻ്റ കടം 327655 കോടി രൂപയായി ഉയർന്നിരിക്കുകയാണ്.
കെ.എം. മാണി ധനമന്ത്രിയായിരുന്ന 1977–ൽ സംസ്ഥാന കടം 524 കോടി രൂപയായിരുന്നു. 1982ൽ അത് 1133 കോടിയായി ഉയർന്നു. 2011ൽ യു.ഡി.എഫ് സർക്കാർ അധികാരം ഏറ്റെടുക്കുമ്പോൾ കടം 78673 കോടിയായിരുന്നു. 2016 ൽ അത് 157370 കോടി ആയി ഉയർന്നു. ഒന്നാം പിണറായി സർക്കാർ ഭരണ കാലത്ത് ആ കടം 157370 കോടി രൂപയിൽ നിന്നും 327655 കോടിയായി. 2014–15ൽ 16431 കോടി രൂപാ കടമെടുത്തപ്പോൾ സംസ്ഥാനത്ത് വികസനം നടത്തി ആസ്തികൾ വർദ്ധിപ്പിച്ചത് 4083 കോടി രൂപയ്ക്കുമാത്രമാണ്. 2015–16 കാലഘട്ടത്തിൽ 22290 കോടി രൂപാ കടമെടുത്തപ്പോൾ വികസന ആസ്തികൾ കൂടിയത് 7206 കോടി രൂപയുടെ മാത്രം.
വർഷം- എടുത്തകടം- കൂടിയ വികസന ആസ്തികൾ
2016–17- 29084- 8622
2017–18- 24308- 7808
2018–19- 24869- 7606
2019–20- 24680- 7814
2020–21 -36507 – ലഭ്യമല്ല
2021–22- 30837 – ലഭ്യമല്ല
സർക്കാർ ജീവനക്കാരുടെ ശമ്പള വർദ്ധനവും അതിഭീകരമായ കടബാധ്യതകളും കേരളത്തിന്‍റെ സമ്പദ്വ്യവസ്ഥയെ നിലയില്ലാക്കയത്തിൽ മുക്കുകയാണ്. ഈ സാഹചര്യത്തിലാണ് ധനമന്ത്രി കെ.എൻ ബാലഗോപാൽ രണ്ടാം പിണറായി വിജയൻ സർക്കാറിന്റെ ആദ്യത്തെ സമ്പൂർണ്ണ ബജറ്റ് അവതരിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.