ദുബൈ ഷോപ്പിങ്​ ഫെസ്റ്റിവലിൽ പങ്കാളികളാകാൻ കല്യാൺ ജൂവലേഴ്സ്​

ദുബൈ: കല്യാൺ ജൂവലേഴ്സ്​ 27ാമത്​ ദുബൈ ഷോപ്പിങ്​ ഫെസ്റ്റിവലിൽ പങ്കാളികളാവുന്നു. ഇതിന്‍റെ ഭാഗമായി കല്യാൺ ജൂവലേഴ്സിൽനിന്നും 500 ദിർഹത്തിന് മുകളിലുള്ള തുകക്ക്​ സ്വർണാഭരണങ്ങൾ വാങ്ങുന്നവർക്ക് ഒരു ഡി.എസ്.​എഫ് റാഫിൾ കൂപ്പൺ സമ്മാനമായി നൽകും. 500 ദിർഹത്തിന് മുകളിൽ തുകക്ക് ഡയമണ്ട് ആഭരണങ്ങൾ വാങ്ങുന്നവർക്ക് രണ്ട് ഡി.എസ്.​എഫ് റാഫിൾ കൂപ്പണുകൾ സമ്മാനമായി ലഭിക്കും.

45 ദിവസം നീളുന്ന ദുബൈ ഷോപ്പിങ്​ ഫെസ്റ്റിവലിൽ ഒന്നിടവിട്ട ദിവസങ്ങളിൽ നാലുപേർക്ക് ഒരു കിലോ സ്വർണം (250 ഗ്രാം വീതം) സമ്മാനമായി നേടാം. ജനുവരി 29 വരെയുള്ള ദിവസങ്ങളിൽ റാഫിൾ കൂപ്പണുകളിൽനിന്നായി 100 ഉപയോക്​താക്കൾക്ക് 25 കിലോ സ്വർണം സ്വന്തമാക്കാം.

വിനോദോപാധികളും ഷോപ്പിങ്ങും ഭക്ഷ്യവിഭവങ്ങളും നിറയുന്ന മേള ജനുവരി 29ന് കൊടിയിറങ്ങുമ്പോൾ ഷോപ്പിങ്ങിനെത്തുന്നവരിൽനിന്ന് തെരഞ്ഞെടുക്കുന്ന 12 ഭാഗ്യശാലികൾക്ക് മൂന്നു കിലോ സ്വർണം (250 ഗ്രാം സ്വർണം വീതം) മെഗാ സമ്മാനമായി നേടാം.

കല്യാൺ ജൂവലേഴ്സ്​ ഒരു അന്താരാഷ്​ട്ര ജൂവലറി സ്​ഥാപനം എന്ന നിലയിൽ വമ്പൻ നാഴികക്കല്ലുകൾ പിന്നിട്ടതും ഒട്ടേറെ നേട്ടങ്ങൾ സ്വന്തമാക്കിയതുമായ വർഷമായിരുന്നു 2021 എന്ന് കല്യാൺ ജൂവലേഴ്സ്​ എക്സിക്യൂട്ടീവ് ഡയറക്ടർ രമേഷ് കല്യാണരാമൻ പറഞ്ഞു. ഉപയോക,താക്കൾക്കായി സമഗ്രമായൊരു അന്തരീക്ഷം ഒരുക്കാൻ സാധിച്ചു. വർഷം അവസാനിക്കുമ്പോൾ ജനപ്രിയമായ ദുബൈ ഷോപ്പിങ്​ ഫെസ്റ്റിവലിൽ പങ്കാളികളാകുന്നതിൽ സന്തോഷമുണ്ട്.

ദീർഘകാലമായുള്ള ഈ പങ്കാളിത്തത്തിലൂടെ ഓരോ വർഷവും ഉപയോക്​താക്കൾ സമ്മാനങ്ങൾ നേടുന്നുണ്ട്. 2021 എഡിഷൻ തുടങ്ങുമ്പോൾ ബ്രാൻഡിന്‍റെ എല്ലാ ഉപയോക്​താക്കൾക്കും ആശംസകൾ നേരുകയാണെന്ന് അദ്ദേഹം പറഞ്ഞു.

കല്യാൺ ജൂവലേഴ്സിന്‍റെ വി കെയർ കോവിഡ് –19 മാർഗനിർദേശങ്ങൾ അനുസരിച്ച് ഉപയോക്​താക്കളുടെയും ജീവനക്കാരുടെയും ആരോഗ്യത്തിനും സുരക്ഷക്കുമായി കമ്പനി ഏറ്റവും ഉയർന്ന തലത്തിലുള്ള സുരക്ഷാ, മുൻകരുതൽ നടപടികളാണ് എല്ലാ ഷോറൂമുകളിലും സ്വീകരിച്ചിരിക്കുന്നത്. സുരക്ഷാ േപ്രാട്ടോക്കോൾ മാർഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ സേഫ്റ്റി മെഷർ ഓഫിസറെ നിയമിച്ചിട്ടുണ്ട്.

കൂടാതെ തെർമൽ ഗൺ ഉപയോഗിച്ചുള്ള ശരീരതാപനില പരിശോധന, ഡബിൾ മാസ്​കിംഗ്, ഉപയോക്​താക്കൾക്കായി സുരക്ഷാ ഗ്ലൗസുകൾ, ഉയർന്ന തോതിൽ സ്​പർശമേൽക്കുന്ന സ്​ഥലങ്ങളിൽ ഇടയ്ക്കിടെ ആഴത്തിലുള്ള വൃത്തിയാക്കൽ, അണുനശീകരണം, കോണ്ടാക്ട്​ലെസ്​ ബില്ലിംഗ് തുടങ്ങിയവ എല്ലാ ഷോറൂമുകളിലും നടപ്പാക്കിയിട്ടുണ്ട്.

കൂടാതെ പരിശുദ്ധിയും ജീവിതകാലം മുഴുവൻ ആഭരണങ്ങളുടെ സൗജന്യ മെയിന്‍റനൻസും ഉൽപ്പന്നങ്ങളുടെ വിശദമായ വിവരങ്ങളും കൈമാറ്റത്തിനും തിരികെ വാങ്ങുന്നതിനുമുള്ള സുതാര്യമായ നയങ്ങളും അടങ്ങിയ കല്യാൺ ജൂവലേഴ്സിന്‍റെ 4–ലെവൽ അഷ്വറൻസ്​ സർട്ടിഫിക്കറ്റും ഉപയോക്​താക്കൾക്ക് സ്വന്തമാക്കാം. ഏറ്റവും മികച്ചത് ഉപയോക്​താക്കൾക്ക് നൽകുന്നതിനുള്ള ബ്രാൻഡിന്‍റെ പ്രതിബദ്ധതയുടെ ഭാഗമാണ് ഈ സാക്ഷ്യപത്രം.

കല്യാൺ ജൂവലേഴ്സ്​ നവീന, പരമ്പരാഗത രൂപകൽപ്പനകളിൽ വൈവിധ്യമാർന്ന ആഭരണനിരയാണ് അവതരിപ്പിക്കുന്നത്. ഇന്ത്യയിലെങ്ങുനിന്നുമായി സമാഹരിച്ച വധുക്കൾക്കായുള്ള ആഭരണങ്ങളായ മുഹൂർത്ത്, ജനപ്രിയ ഹൗസ്​ ബ്രാൻഡുകളായ പോൾക്കി ആഭരണങ്ങൾ അടങ്ങിയ തേജസ്വി, ആൻറിക് ആഭരണങ്ങൾ അടങ്ങിയ മുദ്ര, ഹെരിറ്റേജ് ആഭരണങ്ങൾ അടങ്ങിയ നിമാഹ്, പ്രഷ്യസ്​ സ്​റ്റോൺ പതിപ്പിച്ച ആഭരണങ്ങളായ രംഗ്, അൺകട്ട് ഡയമണ്ട് ആഭരണങ്ങളായ അനോഖി, ഡയമണ്ട് ആഭരണങ്ങളായ ഹീര, ഗ്ലോ, സിയാ എന്നിവയും കല്യാൺ ജൂവലേഴ്സിൽനിന്ന് സ്വന്തമാക്കാം.

കൂടുതൽ വിവരങ്ങൾക്ക് www.kalyanjewellers.net എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

Tags:    
News Summary - Kalyan Jewelers to participate in Dubai Shopping Festival

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.