ഡിജിറ്റൽ കറൻസികൾക്ക് മൂക്കുകയർ; ഉപഭോക്​താക്കളിൽനിന്ന്​ വിവരങ്ങൾ ആരാഞ്ഞ്​ ബാങ്കുകളും

പണമിടപാടിന്‍റെ പുതിയ രൂപമായി അതിവേഗം വളർന്നുവരുന്ന ഡിജിറ്റൽ കറൻസികൾക്ക് മൂക്കുകയർ. ഒൗദ്യോഗിക സ്വഭാവമില്ലാത്ത ഡിജിറ്റൽ കറൻസി ഇടപാടുകൾ രാജ്യത്തിെൻറ സാമ്പത്തിക സംവിധാനത്തിന് ഭീഷണിയായി മാറുന്നതായി റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെ, ക്രിപ്​​േറ്റാ കറൻസികൾ ഉൾപ്പെടെ ഡിജിറ്റൽ കറൻസികളെ നിയന്ത്രിക്കുന്നതിന് നിയമനിർമാണം നടത്തുമെന്ന് കേന്ദ്ര ധനസഹമന്ത്രി പ്രഖ്യാപിക്കുകയും ചെയ്തു.

സ്വകാര്യ ഡിജിറ്റൽ കറൻസികളെ നിയന്ത്രിക്കുന്നതിനുള്ള നിയമത്തിെൻറ കരട് ബിൽ താമസിയാതെ പാർലമെൻറിൽ അവതരിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കുന്നു. ഇതോടെ, ഇന്ത്യൻ ഡിജിറ്റൽ കറൻസി നയം നിക്ഷേപകർക്കിടയിലും അന്താരാഷ്​ട്ര തലത്തിലും ചൂടേറിയ ചർച്ചകൾക്കിടയാക്കിയിരിക്കുകയാണ്.

സ്വകാര്യ ഡിജിറ്റൽ കറൻസികൾ നിരോധിക്കേണ്ടത് ആവശ്യമാണെന്ന് ഒരുവിഭാഗം വാദിക്കുേമ്പാൾ, ഡിജിറ്റൽ കറൻസികളെയും ഒാൺലൈൻ സാമ്പത്തിക തട്ടിപ്പുകളെയും വേർതിരിച്ച് കാണാത്തതിെൻറ പ്രശ്നമാണിതെന്ന് 'ഡിജിറ്റൽ കറൻസി ഉപഭോക്താക്കൾ' മറുവാദമുന്നയിക്കുന്നു.

അതിനിടെ, ഇന്ത്യയുടെ ഒൗദ്യോഗിക ഡിജിറ്റൽ കറൻസി താമസിയാതെ പുറത്തിറക്കുമെന്നും സൂചനയുണ്ട്. ഒാൺലൈനായോ സ്വന്തം കമ്പ്യൂട്ടറിലോ ഡിജിറ്റൽ വാലറ്റുകളിലോ സൂക്ഷിച്ചുവെച്ച് വ്യക്തികൾക്ക് പരസ്പരം കൈമാറാൻ കഴിയുന്ന 'ഡിജിറ്റൽ പണമാണ്' ഡിജിറ്റൽ കറൻസി എന്നറിയപ്പെടുന്നത്. ക്രിപ്റ്റോ കറൻസികൾ ഉൾപ്പെടെയുള്ളവയെയാണ് ഇത്തരത്തിൽ ഡിജിറ്റൽ കറൻസികളായി പരിഗണിക്കുന്നത്. ബാങ്കുകൾ വഴിയല്ലാതെ വ്യക്തികൾക്ക് നേരിട്ട് ഇത് കൈമാറാനാകും. ബിറ്റ്കോയിൻ, ഇൗതർ തുടങ്ങിയവയാണ് ആഗോള തലത്തിൽ പ്രശസ്തമായ ക്രിപ്റ്റോ കറൻസി രൂപങ്ങൾ.

ആഗോള തലത്തിൽ ചെറുതും വലുതുമായി 8400ൽപരം ക്രിപ്റ്റോകറൻസി സംവിധാനങ്ങളുണ്ടെന്നാണ് കണക്ക്. ക്രിപ്റ്റോ കറൻസി കൈമാറ്റം സംബന്ധിച്ച വിവരങ്ങളടങ്ങിയ ഒാപൺ റെ​േക്കാഡാണ് ബ്ലോക്ക് ചെയിൻ. സ്വകാര്യ ഡിജിറ്റൽ കറൻസികളുടെ ഇടപാടും കൈമാറ്റവുമെല്ലാം രാജ്യത്തിെൻറ സമ്പദ്ഘടനയെ പ്രതികൂലമായി ബാധിക്കുന്നുവെന്നാണ് ആർ.ബി.െഎ ഗവർണർ വിശദീകരിക്കുന്നത്.

ഇതിനു പിന്നാലെ കേന്ദ്രസർക്കാർ, 'ക്രിപ്റ്റോ കറൻസി ആൻഡ്​ ​െറഗുലേഷൻ ഒാഫ് ഒഫിഷ്യൽ ഡിജിറ്റൽ കറൻസി ബിൽ 2021' എന്ന കരട് നിയമം ലോക്സഭയിൽ അവതരിപ്പിക്കാൻ ഒരുക്കവുമാരംഭിച്ചു. ഡിജിറ്റൽ കറൻസി ഇടപാടുകൾ നിയന്ത്രിക്കാൻ നീക്കമാരംഭിച്ചുവെന്ന് വ്യക്തമായതിനെ തുടർന്ന് രാജ്യത്തെ ബാങ്കുകളും ജാഗ്രതയിലായി. പല സ്വകാര്യ ബാങ്കുകളും പുതുതായി അക്കൗണ്ട് തുടങ്ങാനെത്തുന്നവരോട് നിങ്ങൾ ഡിജിറ്റൽ കറൻസി ഇടപാടുകൾ നടത്തുന്നവരാണോ എന്ന് ആരായുന്നുമുണ്ട്.

വരുന്നു, രാജ്യത്തിന്‍റെ സ്വന്തം ഡിജിറ്റൽ കറൻസി

സ്വകാര്യ ഡിജിറ്റൽ കറൻസികൾക്ക് തടയിടുന്നതിനൊപ്പം, ഇന്ത്യ സ്വന്തമായി ഒൗദ്യോഗിക ഡിജിറ്റൽ കറൻസി രംഗത്തിറക്കുകയും ചെയ്യും. ഇതിെൻറ പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് റിസർവ് ബാങ്ക് ഗവർണർ നൽകുന്ന സൂചന. ചൈന, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങൾ ഇപ്പോൾതന്നെ തങ്ങളുടേതായ ഡിജിറ്റൽ കറൻസികൾ വിപണിയിലിറക്കിയിട്ടുണ്ട്. ജപ്പാൻ, റഷ്യ, സ്വീഡൻ തുടങ്ങിയ രാജ്യങ്ങൾ ഒൗദ്യോഗിക തലത്തിൽ ഡിജിറ്റൽ കറൻസികൾ രംഗത്തിറക്കാനുള്ള ഒരുക്കത്തിലുമാണ്.

പണം കൈമാറ്റത്തിനും നിക്ഷേപത്തിനുമെല്ലാം പുതിയ തലമുറ കൂടുതലായി ഡിജിറ്റൽ രൂപങ്ങളെ ആശ്രയിച്ചുവരുന്ന സാഹചര്യത്തിൽ പിന്തിരിഞ്ഞുനിൽക്കാനാവില്ലെന്ന തിരിച്ചറിവിലാണ് വിവിധ രാജ്യങ്ങൾ ഒൗദ്യോഗികമായി ഡിജിറ്റൽ കറൻസികൾക്ക് രൂപംനൽകുന്നത്. മാത്രമല്ല, അച്ചടിച്ച കറൻസി നോട്ടുകളെ അപേക്ഷിച്ച് കേന്ദ്ര ബാങ്കുകൾക്ക് ഡിജിറ്റൽ കറൻസി ലാഭകരവുമാണ്. കറൻസി അച്ചടിക്കൽ, സുരക്ഷിതമായി സൂക്ഷിക്കൽ, ബാങ്കുകൾക്കും മറ്റും എത്തിക്കൽ, കൈകാര്യം ചെയ്യൽ തുടങ്ങിയ ചെലവുകൾ കുറയുമെന്നതുതന്നെ പ്രധാന ലാഭം.

വ്യക്തികളെ സംബന്ധിച്ചിടത്തോളം, ഡിജിറ്റൽ വാലറ്റുകളിലും സ്വന്തം കമ്പ്യൂട്ടറിലും നെറ്റ്​വർക്കിലും ഇത് സുരക്ഷിതമായി സൂക്ഷിക്കാനും എളുപ്പത്തിൽ കൈമാറാനും കഴിയും. അതിനാൽ, ഇനിയുള്ള കാലത്ത് സാമ്പത്തിക ഇടപാടുകളിൽ നിന്ന് ഡിജിറ്റൽ കറൻസികളെ മാറ്റിനിർത്താനാവില്ല. അതിന് ഒൗദ്യോഗിക സ്വഭാവം നൽകുക എന്നതാണ് മുന്നിലുള്ള വഴി. അതിനുള്ള ഒരുക്കത്തിലാണ് റിസർവ് ബാങ്ക്.

Tags:    
News Summary - Nosebleeds for digital currencies; Banks also seek information from customers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.