പുതുവർഷത്തിൽ രാജ്യത്തെ സാമ്പത്തികരംഗത്ത് വരുന്നത് നിർണായക മാറ്റങ്ങൾ. ക്രെഡിറ്റ് കാർഡ് റിവാർഡ് പോയിന്റ് മുതൽ നാഷണൽ പെൻഷൻ സ്കീമിൽ വരെ മാറ്റങ്ങളുണ്ടാവും. ജനുവരി ഒന്നു മുതലാണ് ഈ മാറ്റങ്ങൾ നിലവിൽ വരിക. സാമ്പത്തികരംഗത്ത് നിലവിൽ വരുന്ന പ്രധാനമാറ്റങ്ങൾ ഇവയാണ്.
1.എസ്.ബി.ഐ ക്രെഡിറ്റ് കാർഡ് റിവാർഡ് പോയിന്റ്
എസ്.ബി.ഐ അവരുടെ റിവാർഡ് പോയിന്റ് പദ്ധതിയിൽ മാറ്റം വരുത്തി. എസ്.ബി.ഐ സിംപ്ലി ക്ലിക്ക്, സിംപ്ലി ക്ലിക്ക് അഡ്വാന്റേജ് തുടങ്ങിയവയുടെ റിവാർഡ് പോയിന്റിലാണ് മാറ്റമുണ്ടാകുക. നേരത്തെ 10X റിവാർഡ് പോയിന്റ് ലഭിച്ചിരുന്നുവെങ്കിൽ ഇനി 5X ആണ് ലഭിക്കുക.
2.എച്ച്.ഡി.എഫ്.സി ക്രെഡിറ്റ് കാർഡിലും മാറ്റം
എച്ച്.ഡി.എഫ്.സി ഇൻഫിനിയ കാർഡിൽ ഇനി മുതൽ പ്രതിമാസം ലഭിക്കുന്ന റിവാർഡ് പോയിൻറ് പരമാവധി 1.5 ലക്ഷമായിരിക്കും. ഡൈനേഴ്സ് ബ്ലാക്ക് കാർഡിൽ 75,000 പോയിന്റും മറ്റ് കാർഡുകളിൽ 50,000 പോയിന്റും ലഭിക്കും. ഇൻഫിനിയ കാർഡുകളിലെ തനിഷ്ക് വൗച്ചറുകളിൽ പരമാവധി 50,000 പോയിന്റുകൾ ലഭിക്കും. ഇതിനൊപ്പം എച്ച്.ഡി.എഫ്.സി ക്രെഡിറ്റ് കാർഡ് വഴിയുള്ള വാടക പേയ്മെന്റിന് ഒരു ശതമാനം തുക അധികമായി നൽകേണ്ടി വരും
ഇൻഷൂറൻസ് പോളിസികൾക്ക് കെ.വൈ.സി നിർബന്ധം
ഇൻഷൂറൻസ് പോളിസികൾക്ക് ഇനി മുതൽ കെ.വൈ.സി നിർബന്ധമായിരിക്കും. പുതിയ പോളിസി എടുക്കുമ്പോൾ കെ.വൈ.സി നിർബന്ധമാണെന്ന് ഐ.ആർ.ഡി.എ.ഐയാണ് അറിയിച്ചത്. ലൈഫ്, ഹെൽത്ത്, മോട്ടോർ, ട്രാവൽ ഇൻഷൂറൻസ് പോളിസികൾക്കെല്ലാം ഈ നിബന്ധന ബാധകമാണ്.
5.എൻ.പി.എസിലെ പണം പിൻവലിക്കൽ
എൻ.പി.എസിൽ നിന്നും പണം പിൻവലിക്കുന്നതിനുള്ള നിയമങ്ങളിലും മാറ്റം വരും. സെൽഫ് ഡിക്ലറേഷൻ ഫോം വഴി പിൻവലിക്കാനാവില്ല. കേന്ദ്രസർക്കാർ, സംസ്ഥാന സർക്കാർ തുടങ്ങിയ സ്ഥലങ്ങളിലെ ജീവനക്കാർക്കാണ് പുതിയ നിബന്ധന. കോവിഡിന്റെ പശ്ചാത്തലത്തിലാണ് സെൽഫ് ഡിക്ലറേഷൻ ഫോമിലൂടെ പണം പിൻലിക്കാൻ ജീവനക്കാർക്ക് അനുമതി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.