കോഴിക്കോട്: പ്ലസ് ടു പഠനത്തിന് മുമ്പ് വിദ്യാർഥികളുടെ തൊഴിൽ അഭിരുചി കണ്ടെത്താൻ അവസരം നൽകി 'സ്റ്റാർട്ട് പാഡ്' പദ്ധതി. കേരളത്തിലെ മുൻനിര എൻട്രൻസ് കോച്ചിങ് സ്ഥാപനമായ റെയ്സും 'മാധ്യമം' ദിനപത്രവും ചേർന്നാണ് വിദ്യാർഥികൾക്ക് തൊഴിൽ അഭിരുചി നിർണയത്തിന് അവസരമൊരുക്കുന്നത്. പത്താം ക്ലാസ് വിദ്യാർഥികൾക്കും പരീക്ഷ ഫലം കാത്തിരിക്കുന്നവർക്കും ശാസ്ത്രീയ കരിയർ ഇൻററസ്റ്റ് സ്ക്രീനിങ്ങിൽ പങ്കെടുക്കാം.
ഓൺലൈൻ ടെസ്റ്റ് വഴി പ്ലസ്ടുവിനുശേഷം വിദ്യാർഥികൾ ഏതു കരിയർ തിരഞ്ഞെടുക്കണമെന്ന് ശാസ്ത്രീയമായി വിലയിരുത്താൻ രക്ഷിതാക്കൾക്കും വിദ്യാർഥികൾക്കും കഴിയും. വിദേശ രാഷ്ട്രങ്ങൾ അവലംബിക്കുന്ന സൈക്കോ മെട്രിക് ടെസ്റ്റുകളിൽ ഒന്നാണ് കരിയർ ഇൻററസ്റ്റ് ടെസ്റ്റ്. പ്രശസ്ത സൈക്കോളജിസ്റ്റ് അമീന സിതാര നേതൃത്വം നൽകുന്ന കോഴിക്കോട് ആസ്ഥാനമായ അബ്സല്യൂട്ട് മൈൻഡ് കൗൺസലിങ് ആൻഡ് സൈക്കോ തെറപ്പി സെൻററാണ് ചോദ്യാവലികൾ തയാറാക്കി ഓൺലൈൻ ടെസ്റ്റ് നടത്തുന്നത്. ചൊവ്വാഴ്ച മുതൽ രജിസ്ട്രേഷൻ ആരംഭിക്കും.
ഫീസ് 200 രൂപ. ജൂൺ അവസാന വാരത്തിലാണ് ടെസ്റ്റ്. താൽപര്യം മനസ്സിലാക്കിയുള്ള പഠനപ്രവർത്തനം വിദ്യാർഥികളുടെ ശേഷി വർധിപ്പിക്കുമെന്ന തിരിച്ചറിവിലാണ് അബ്സല്യൂട്ട് മൈൻഡിെൻറ നേതൃത്വത്തിൽ കോഴിക്കോട്, കണ്ണൂർ, തിരുവനന്തപുരം എന്നിവിടങ്ങളിൽ കോച്ചിങ് സെൻററുകളുള്ള റെയ്സും 'മാധ്യമം' ദിനപത്രവും വിദ്യാർഥികൾക്ക് അവസരം നൽകുന്നത്. മാധ്യമം കോർപറേറ്റ് ഓഫിസിൽ നടന്ന സ്മാർട്ട് പാഡ് പദ്ധതിയുടെ ലോഗോ പ്രകാശനം 'മാധ്യമം' സി.ഇ.ഒ എം.സാലിഹ്, റെയ്സ് എൻട്രൻസ് കോച്ചിങ് സെൻറർ ഡയറക്ടർ ഡി.എം. മുഹമ്മദ് നസീർ എന്നിവർ ചേർന്ന് നിർവഹിച്ചു. ചടങ്ങിൽ റെയ്സ് ഡയറക്ടർമാരായ കെ.എം. അഫ്സൽ, എൻ.എം. രാജേഷ്, അബ്സല്യൂട്ട് മൈൻഡ് ഡയറക്ടറും ക്ലിനിക്കൽ സൈക്കോളജിസ്റ്റുമായ അമീന സിതാര, മാധ്യമം ബിസിനസ് സൊലൂഷൻ മാനേജർ ടി.സി. റഷീദ് തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.