ഒരു കുടുംബത്തിലെ വിവിധ മേഖലകളിൽ വിദഗ്ധരായ സഹോദരങ്ങൾ ഒത്തുചേർന്ന് കേരളത്തിലെ ഒരു ചെറുഗ്രാമത്തിൽ രൂപംനൽകിയ സംരംഭം ഇന്ന് അന്താരാഷ്ട്ര പ്രശസ്തി നേടിയിരിക്കുന്നു. തീരെ ചെറിയൊരു ജ്വല്ലറിയായി തുടങ്ങിയ സഫ ഗ്രൂപ് റീട്ടെയിൽ, ഹോൾസെയിൽ, മാനുഫാക്ചറിങ്, വിദഗ്ധ പരിശീലന മേഖലകളിൽ വിജയക്കൊടി പാറിച്ചിരിക്കുന്നു. ലോറോൾ (LOROL) എന്ന ബ്രാൻഡുമായി സഹകരിച്ചാണ് ഇന്ത്യയിലും യു.എ.ഇയിലും സൗദിയിലും സഫയുടെ പ്രവർത്തനം. ജ്വല്ലറി രംഗത്തെ മികച്ച വിദ്യാഭ്യാസ സ്ഥാപനവും (Institute of Gems & Jewellery) സഫയുടെ കീഴിലുണ്ട്. അടുത്തിടെയായി കോസ്മെഡിക്സ് (COZMEDICS) എന്ന പേരിൽ സൗന്ദര്യവർധക വസ്തുക്കളുടെ മേഖലയിേലക്കും ചുവടുവെച്ചു. മൂന്നുപതിറ്റാണ്ടു പിന്നിടുന്ന വിജയ യാത്രയെക്കുറിച്ച് മാേനജിങ് ഡയറക്ടർ കെ.ടി.എം.എ. സലാം മനസ്സു തുറക്കുന്നു...
മലപ്പുറം ജില്ലയിലെ മേലാറ്റൂരിലെ ഒറ്റമുറിയിൽനിന്നായിരുന്നു തുടക്കം. അനിയനാണ് കട നടത്തിയിരുന്നത്. ഉപഭോക്താക്കളിൽനിന്ന് അന്നേ മികച്ച പിന്തുണയാണ് ലഭിച്ചിരുന്നത്. റെഡിമെയ്ഡ് ആഭരണങ്ങൾ ഇതര കടകളിൽ ലഭ്യമായിട്ടുപോലും ഓർഡർ ചെയ്ത് ദിവസങ്ങളോളം കാത്തിരുന്ന് സഫയിൽനിന്നുതന്നെ വാങ്ങാൻ ഉപഭോക്താക്കൾ സന്നദ്ധരായിരുന്നു. ആഭരണ ക്വാളിറ്റിയിലും സേവനത്തിലും വിശ്വസ്തത പുലർത്തിയതുതന്നെയായിരുന്നു ആ താൽപര്യത്തിനു കാരണം. അതോടെ, ഒറ്റമുറി ഷോറൂമിന് താങ്ങാവുന്നതിനപ്പുറത്തേക്ക് വർക്കുകൾ വരാൻ തുടങ്ങി. ഉപഭോക്താക്കളുടെ ആവശ്യങ്ങൾ യഥാവിധം നിറവേറ്റി സ്ഥാപനം മുന്നോട്ടു കൊണ്ടുപോകണമെങ്കിൽ സമഗ്ര മാറ്റം അനിവാര്യമാണെന്നുവന്നു. ഈ സമയം ബ്രിക്സിെൻറ ഫീൽഡിലായിരുന്ന ഞാൻ സഹോദരങ്ങളുമായി കൂടിയാലോചിച്ചാണ് കമ്പനി രൂപവത്കരിച്ച് കോർപറേറ്റ് സംവിധാനത്തിലേക്ക് നീങ്ങുന്നത്.
വ്യത്യസ്ത മേഖലകളിൽ ജോലി ചെയ്തിരുന്ന ഏഴു സഹോദരങ്ങൾ അംഗങ്ങളായി ഡയറക്ടർ ബോർഡ് രൂപവത്കരിച്ചു. ബാക്കിയുള്ള എല്ലാ തസ്തികകളിലും പ്രഫഷനലുകളെയാണ് നിയമിച്ചത്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറ് അടക്കം വലിയ മാനേജ്മെൻറ് സ്ഥാപനങ്ങളിൽനിന്ന് പഠിച്ചിറങ്ങിയവർ ഞങ്ങളുടെകൂടെ ജോലി ചെയ്യുന്നുണ്ട്. പിന്നീട് കമ്പനിയുടെ പ്രവർത്തനം ഓർഗനൈസ്ഡ് സിസ്റ്റത്തിലേക്ക് കൊണ്ടുവന്നു. ഒരു കമ്പനിക്ക് അെല്ലങ്കിൽ ഒരു ബിസിനസ് സംവിധാനത്തിന് ഉണ്ടായിരിക്കേണ്ട കാര്യമാണ് സിസ്റ്റം. വ്യക്തികൾ പലപ്പോഴും മാറിയേക്കാം, അതേസമയം, സിസ്റ്റം അവിടെ നിലനിൽക്കുകയാണെങ്കിൽ കമ്പനിയുടെ മുന്നോട്ടുപോക്ക് സുഗമമായിരിക്കും. േമലാറ്റൂരിലെ ഷോറൂമിനുശേഷം സമീപ പ്രദേശങ്ങളിലും കടകൾ തുടങ്ങി. ഇന്ന് അത് പത്തോളം സ്ഥാപനങ്ങളായി വളർന്നിട്ടുണ്ട്.
മറ്റു കമ്പനികൾ മാസത്തിലോ ത്രൈമാസത്തിലോ ബോർഡ് മീറ്റിങ്ങുകൾ കൂടുേമ്പാൾ ആഴ്ചയിൽ േചരുന്നു. ഞാനും സഹോദരങ്ങളായ മുഹമ്മദ് മുസ്തഫ, ഹംസ, ഉസ്മാൻ, അബ്ദുൽ കരീം, നാസർ, മുഹമ്മദ് ഹനീഫ എന്നീ ബോർഡംഗങ്ങളും നിർബന്ധമായും മീറ്റിങ്ങിൽ പങ്കെടുക്കും. ഒരു ബോർഡ് മീറ്റിങ് എന്നതിനപ്പുറം കുടുംബാംഗങ്ങളുടെ ഒത്തുചേരൽകൂടിയാണിത്. പലരും ചോദിക്കാറുണ്ട്, 'അത്യാവശ്യത്തിനായില്ലേ, ഇനി നിർത്തിക്കൂടേ?' എന്ന്. ലാഭമുണ്ടാക്കുക മാത്രമാണ് ആത്യന്തിക ലക്ഷ്യമെങ്കിൽ വർഷങ്ങൾക്കു മുേമ്പ നിർത്താമായിരുന്നു. ബിസിനസിനപ്പുറം ഞങ്ങൾക്കിതൊരു മിഷനാണ്. ഒറ്റമുറിയിൽനിന്ന് തുടങ്ങിയ സ്ഥാപനം ഇന്ന് 500ൽപരം പേർക്ക് തൊഴിൽ നൽകുന്നു. അതിെൻറ എത്രയോ ഇരട്ടിപ്പേർക്ക് തൊഴിൽ പരിശീലനം നൽകുന്നു. രാജ്യത്തിെൻറ സാമ്പത്തിക വളർച്ചയിൽ ഞങ്ങളുടെ ഒരു കൈയൊപ്പും ഗ്രൂപ്പിെൻറ ലക്ഷ്യങ്ങളിൽപെട്ടതാണ്.
ജ്വല്ലറി മേഖലയിലെ ഞങ്ങളുടെ സംഭാവനയാണ് ഐ.ജി.ജെ അഥവ Institute of Gems & Jewellery. ആഭരണ നിർമാണ രംഗത്ത് ആദ്യകാലങ്ങളിൽ സ്മിത്തുകളായിരുന്നു പണിയെടുത്തിരുന്നത്. സാങ്കേതികവിദ്യയുടെ വളർച്ചയും യന്ത്രവത്കരണവുമെല്ലാം വന്നതോടെ മേഖലയുടെ ചിത്രംതന്നെ മാറി. ഇന്ന് ആധുനിക നിർമാണ ശൃംഖലയിൽ 100 മോതിരം നിർമിക്കാൻ ഒരു മണിക്കൂർ മതി. നല്ല ജ്വല്ലറി സെയിൽസ്മാനെയും മാനേജറെയും കിട്ടുക എന്നതാണ് ഓരോ സ്ഥാപനവും നേരിടുന്ന വെല്ലുവിളി. കേരളത്തിലെ യുവതക്ക് ഇൗ രംഗത്ത് മികച്ച പരിശീലനം നൽകുകയാണെങ്കിൽ അവർക്ക് തൊഴിൽ സാധ്യതയുമാകും. ഇത്തരം ചിന്തകളുടെ ഫലമാണ് ഐ.ജി.ജെ. നല്ലവണ്ണം പഠിച്ചശേഷംതന്നെയായിരുന്നു മലപ്പുറം ഇൻകെൽ എജുസിറ്റിയിൽ സ്ഥാപനത്തിന് തുടക്കമിട്ടത്. ഇതിനായി ലോകമെമ്പാടുമുള്ള സമാന വിദ്യാഭ്യാസ സ്ഥാപനങ്ങൾ സന്ദർശിച്ചു. സ്ഥാപനത്തെ മെച്ചപ്പെടുത്താൻ എന്തൊക്കെ ചെയ്യാൻ പറ്റുമോ അതൊക്കെ പഠിച്ചെടുത്തു. സെൻട്രൽ സ്കിൽ മിനിസ്ട്രിയുമായി ബന്ധപ്പെട്ടായിരുന്നു ഐ.ജി.ജെയുടെ പ്രവർത്തനം. അഞ്ചു വർഷമായി സ്ഥാപനം മികച്ച രീതിയിലാണ് പ്രവർത്തിക്കുന്നത്.
നിലവിൽ കേന്ദ്ര -സംസ്ഥാന സർക്കാറുകളുടെ സ്കിൽ വികസന പദ്ധതികളുടെ പരിശീലന പാർട്ണറാണ് ഐ.ജി.ജെ. കേന്ദ്ര നൈപുണ്യവികസന മന്ത്രാലയത്തിന് കീഴിലെ DDUGKY, സംസ്ഥാന സർക്കാറിന് കീഴിലെ കുടുംബശ്രീയുടെ യുവകേരളം, അസാപ്പിന് കീഴിലുള്ള കുട്ടികൾക്ക് ട്രെയ്നിങ് തുടങ്ങിയ പരിശീലനങ്ങൾ സ്ഥാപനത്തിൽ നടന്നുവരുന്നു. ജ്വല്ലറിയിലെ മാത്രമല്ല, ബാങ്കിങ് രംഗത്തെ ഗോൾഡ് ലോൺ സെക്ഷനിലെ അപ്രൈസർ ജോലിക്കാർക്കുള്ള സർട്ടിഫിക്കറ്റ് കോഴ്സുകളും നടത്തുന്നു. പഠിച്ചിറങ്ങിയ ഭൂരിഭാഗം പേരും ജോലിയിൽ കയറിയിട്ടുണ്ട്. പഠിച്ചിറങ്ങുന്നവരെ ജ്വല്ലറി രംഗത്തെ ജോലിക്ക് മാത്രമല്ല മാനുഫാക്ചറിങ്, ഗോൾഡ് റിഫൈനറീസ് എന്നിവകൂടി നടത്താൻ പ്രാപ്തരാക്കുന്ന രീതിയിലാണ് കരിക്കുലം.
ജ്വല്ലറി മേഖലയിൽ എല്ലാ തലത്തിലും (360 ഡിഗ്രി) സഫ ഗ്രൂപ്പുണ്ട്. നേരത്തേ കല്യാണത്തിനും മറ്റും ആഭരണങ്ങൾ എടുക്കുമ്പോൾ മാതാപിതാക്കളോ മുതിർന്നവരോ ആയിരുന്നു അഭിപ്രായം പറഞ്ഞിരുന്നത്. എന്നാൽ, ഇന്ന് കാലം മാറി. തങ്ങൾക്ക് ഇഷ്ടപ്പെട്ട ആഭരണങ്ങൾ എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ചൊക്കെ കുട്ടികൾ അഭിപ്രായം പറയാൻ തുടങ്ങി. മഞ്ഞസ്വർണത്തോട് ന്യൂജൻ തലമുറക്ക് താൽപര്യക്കുറവുണ്ട്. പലരും വൈറ്റ് ഗോൾഡ്, ആൻറിക്, ഡയമണ്ട്, പ്ലാറ്റിനം തുടങ്ങിയവയൊക്കെയാണ് ആവശ്യപ്പെടുന്നത്. മറ്റുള്ളവരിൽനിന്ന് വ്യത്യസ്തമായി തങ്ങൾക്ക് മാത്രം യുനീക്കായി ആഭരണം ധരിക്കാനാണ് ചിലരെങ്കിലും ഇഷ്ടപ്പെടുന്നത്. ഇതൊരു മാറ്റമാണ്.
ഈ മാറ്റം ഉൾക്കൊണ്ടാണ് ഡിസൈനർ ജ്വല്ലറി ആശയവുമായി ക്ലാരസ് (CLARUS) ജ്വല്ലറി പിറവിയെടുക്കുന്നത്. മെലിഞ്ഞവർ, തടിച്ചവർ, വെളുത്തവർ ഇങ്ങനെ വ്യത്യസ്ത ശരീരപ്രകൃതിയുള്ളവരാണ് ഓരോരുത്തരും. അതുകൊണ്ടുതന്നെ ഇത്തരക്കാരുടെ ആഭരണങ്ങളും വ്യത്യസ്തമായിരിക്കേണ്ടതുണ്ട്. ഇന്ന് ആഭരണത്തിെൻറ മൂല്യം നിശ്ചയിക്കുന്നത് ഡിസൈനാണ് എന്ന തരത്തിലേക്ക് കാര്യങ്ങൾ മാറിയിരിക്കുന്നു.
കാര്യങ്ങൾ വ്യത്യസ്തമായി ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് പുതുസംരംഭങ്ങൾ വിജയിപ്പിച്ചെടുക്കാം. ഇന്ന് പലരും മറ്റുള്ളവർ വിജയിപ്പിച്ചെടുത്ത പദ്ധതികളെ അപ്പടി പകർത്താനാണ് ശ്രമിക്കുന്നത്. ഇതിൽ മാറ്റംവരണം. തുടങ്ങാൻ പോകുന്ന സംരംഭത്തെക്കുറിച്ചും അതിെൻറ സാധ്യതയെക്കുറിച്ചും നന്നായി പഠിക്കണം. ഒരു വൈറ്റ്കോളർ ജോബായി കാണാതിരിക്കുക. രാവിലെ ഓഫിസിൽ വന്ന് വൈകീട്ട് വീട്ടിൽ പോകുന്ന തരത്തിൽ ഒരു സംരംഭവും വിജയിപ്പിച്ചെടുക്കാൻ സാധിക്കില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.