ഫോക്കസ് ഫീച്ചർ
കോവിഡ് കാലം ലോകത്തിന് ഒരുപാട് നഷ്ടങ്ങളുണ്ടാക്കി യിട്ടുണ്ടെങ്കിലും മലയാളിയെ സംബന്ധിച്ചിടത്തോളം സാമ്പത്തികനഷ്ടത്തേക്കാളും വലിയ നഷ്ടങ്ങളാണ് മറ്റു പലതിലുമുണ്ടായിരിക്കുന്നത്. ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് സമാധാനത്തോടെയും സന്തോഷത്തോടെയും ജീവിച്ചുവരുന്ന മലയാളികൾക്കു മുന്നിൽ ഈ മഹാമാരിക്കാലം ഇല്ലാതെയാക്കിയത് അവരുടെ സഞ്ചാരസ്വാതന്ത്ര്യവും ഉല്ലസിക്കാനുള്ള അവസരങ്ങളുമാണ്. ഈ അവസ്ഥ അവസാനിച്ചാലും പെട്ടെന്നൊന്നും നഷ്ടപ്പെട്ട സ്വാതന്ത്ര്യവും വിനോദങ്ങളും മുഴുവനായ അളവിൽ തിരിച്ചുലഭിക്കാൻ ഇടയില്ല. ഇത്തരം ആശങ്കകൾക്കിടയിലാണ് 'സെക്യൂറ സെൻററുകൾ' എന്ന ആശയത്തിന് പ്രസക്തിയേറുന്നത്.
ഈ പശ്ചാത്തലത്തിലാണ് കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന 'സെക്യൂറ െഡവലപ്പേഴ്സ്' റീെട്ടയിൽ മേഖലയിൽ അതിനൂതനവും കാലത്തിന് അനുസൃതവുമായ ആശയവുമായി രംഗത്തുവന്നിരിക്കുന്നത്. 'സെക്യൂറ സെൻററുകൾ' എന്ന പേരിൽ സംസ്ഥാനത്തെ ചെറുനഗരങ്ങളിൽ ആരംഭിക്കാനിരിക്കുന്ന പദ്ധതി സ്വന്തം ജീവിതപരിസരത്തുനിന്ന് അകലെപോകാതെതന്നെ ഒരു കുടുംബത്തിന് അവരുടെ നിത്യജീവിതത്തിലെ ആവശ്യങ്ങളും അതോടൊപ്പം വിനോദങ്ങളും ലഭ്യമാക്കുകയാണ് ചെയ്യുന്നത്.
മികച്ച ബ്രാൻഡുകളടങ്ങിയ ഉൽപന്നങ്ങളും മികച്ച ഗുണനിലവാരമുള്ള നിത്യോപയോഗ വസ്തുക്കളും ഉയർന്ന നിലവാരത്തിലുള്ള വിനോദോപാധികളും കൈയെത്തുംദൂരത്ത് ഒരു കുടക്കീഴിൽ ലഭ്യമാകുന്നു എന്നതാണ് 'സെക്യൂറ സെൻററുകളു'ടെ ഏറ്റവും വലിയ പ്രത്യേകത.
മെട്രോ നഗരങ്ങളുടെ മാത്രം കുത്തകയായിരുന്ന 'മാൾ' എന്ന ആധുനിക സൗകര്യത്തെ കേരളത്തിൽ ആദ്യമായി സാക്ഷാത്കരിച്ച കോഴിക്കോട്ടെ ഫോക്കസ്മാളിെൻറ നിർമാണത്തിൽ മുൻനിരയിൽ പ്രവർത്തിച്ച എം.എ. മെഹബൂബ് തന്നെയാണ് സെക്യൂറ സെൻറർ സംരംഭത്തിനും നായകത്വം വഹിക്കുന്നത്. ഒരു കുടുംബത്തിന് തങ്ങളുടെ വീടിെൻറ ഏതാനും കിലോമീറ്ററിനുള്ളിൽ ഒരൊറ്റ സന്ദർശനത്തിൽതന്നെ ആവശ്യമുള്ള മുഴുവൻ സാധനങ്ങൾ വാങ്ങുവാനും സിനിമ, ഗെയിമിങ്, ഭക്ഷണം തുടങ്ങിയ വിനോദങ്ങളിൽ ഏർപ്പെടാനുമുള്ള മുഴുവൻ സൗകര്യങ്ങളും ഉയർന്ന നിലവാരത്തിൽതന്നെ ചെറുനഗരങ്ങളിൽ വരാൻ പോകുന്ന 'സെക്യൂറ സെൻററുകളി'ൽ ലഭ്യമാകും.
ഇന്ന് നമ്മുടെ സംസ്ഥാനത്ത് തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് തുടങ്ങിയ വലിയ നഗരങ്ങളിലാണ് കൂടുതലായും മാളുകളും വൻകിട സൂപ്പർമാർക്കറ്റുകളും ബ്രാൻറഡ് ഉൽപന്നങ്ങളുടെ സ്റ്റോറുകളും. അതേസമയം, ചെറുനഗരങ്ങളിൽ ജീവിക്കുന്നവർക്ക് ഇവിടങ്ങളിൽ എത്തിപ്പെടാനുള്ള പ്രയാസങ്ങൾ നിരവധിയാണ്. വൻ നഗരങ്ങളിലേക്കുള്ള പാതകളിൽ പതിവായ ഗതാഗതക്കുരുക്ക്, അത് സൃഷ്ടിക്കുന്ന സമയനഷ്ടം, ഇന്ധന നഷ്ടം, ഇതിലൂടെയുണ്ടാവുന്ന മാനസിക സമ്മർദം എന്നിവയെല്ലാം ഒറ്റയടിക്ക് പരിഹരിച്ച് നഗരത്തിൽ ലഭ്യമാകുന്ന എല്ലാ സൗകര്യങ്ങളും താങ്ങാവുന്ന ചെലവിൽ ചെറുനഗരങ്ങളിൽ സാധാരണക്കാർക്കുപോലും ലഭ്യമാക്കുക എന്നതാണ് ഈ പദ്ധതികൊണ്ടുദ്ദേശിക്കുന്നത്.
നിലവിൽ കണ്ണൂർ, പെരിന്തൽമണ്ണ, പെരുമ്പാവൂർ, കൊല്ലം, കോട്ടയം തുടങ്ങിയ സ്ഥലങ്ങളിലാണ് 'സെക്യൂറ സെൻററുകൾ' ഉയർന്നുവരുന്നത്. ഇതിൽ കണ്ണൂരിലെ പദ്ധതി 2021 പകുതിയോടെ യാഥാർഥ്യമാകും.
കണ്ണൂരിലെ സെക്യൂറ സെൻറർ
നിക്ഷേപങ്ങൾക്ക് 100 ശതമാനം സുരക്ഷ ഉറപ്പുവരുത്താൻ കേരള സർക്കാർ കൊണ്ടുവന്ന 'റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി (RERA)'യിൽ രജിസ്റ്റർ ചെയ്ത കേരളത്തിലെ ആദ്യത്തെ മാൾ സംരംഭമാണ് ദേശീയപാതക്കരികിൽ കണ്ണൂരിൽ ദ്രുതഗതിയിൽ പൂർത്തീകരിച്ചുവരുന്ന 'സെക്യൂറ സെൻറർ'. അന്താരാഷ്ട്ര തലത്തിൽ പ്രശസ്തിയാർജിച്ച 'സിനിപോളിസ്' ഒരുക്കുന്ന അഞ്ച് സ്ക്രീനുകളുള്ള മൾട്ടിപ്ലെക്സ്, കേരളത്തിലെ ഏറ്റവും വലിയ റീട്ടെയിൽ ശൃംഖലയായ 'അജ്മൽ ബിസ്മി' ഹൈപ്പർ മാർക്കറ്റിെൻറ 27,000 സ്ക്വയർഫീറ്റ് വിസ്തീർണമുള്ള ഔട്ട്ലെറ്റ്, 200+ പേർക്ക് ഒരേസമയം ഭക്ഷണം കഴിക്കാവുന്ന ഫുഡ് കോർട്ട്, വിശാലമായ ഫാമിലി എൻറർടെയ്ൻമെൻറ് സെൻറർ, 225+ ലധികം കാറുകൾ പാർക്ക് ചെയ്യാനുള്ള സൗകര്യം തുടങ്ങി ആധുനികമായ എല്ലാ ജീവിതസൗകര്യങ്ങളും ഒത്തുചേർന്നൊരു ഇടമായാണ് 'സെക്യൂറ സെൻറർ' ഉയരുന്നത്.
ചെറിയ ആവശ്യങ്ങൾക്കുപോലും നഗരങ്ങളെ ആശ്രയിക്കേണ്ട ബുദ്ധിമുട്ട് ഒഴിവാക്കി കുട്ടികളും സ്ത്രീകളും അടക്കമുള്ളവർക്ക് അധികം ബുദ്ധിമുട്ടാതെ ഉല്ലസിക്കുവാനും വിനോദങ്ങളിൽ ഏർപ്പെടാനുമുള്ള എല്ലാ സൗകര്യങ്ങളും ഒരു വീട്ടിലേക്കാവശ്യമായ നിത്യോപയോഗ വസ്തുക്കളും ഗൃഹോപകരണങ്ങളും ഒറ്റ സന്ദർശനത്തിൽ ഇൗ സെൻററിൽ ലഭ്യമാകും എന്നത് കുടുംബങ്ങളെ സംബന്ധിച്ചിടത്തോളം വളരെ ആശ്വാസം പകരുന്ന കാര്യമാണ്.
കൂടാതെ, വിവിധ കാരണങ്ങളാൽ നാട്ടിൽ സ്ഥിരതാമസമാക്കാൻ ഉദ്ദേശിക്കുന്ന വിദേശ മലയാളികൾക്ക് നാട്ടിൽ സ്ഥിരമായി വാടക വരുമാനം മാസംപ്രതി ലഭ്യമാവുന്ന തരത്തിലുള്ള നിക്ഷേപം നടത്താൻ ഏറ്റവും അനുയോജ്യമായ ഒരു പദ്ധതികൂടിയാണ് ഇത്തരം 'സെക്യൂറ' സെൻററുകൾ. എം.എ. മെഹബൂബിനു പുറമെ നേരേത്ത ഹൈലൈറ്റ് ബിൽഡേഴ്സിൽ ഡയറക്ടർമാർ ആയിരുന്ന നൗഷാദ് കെ.പി, ഹാരിസ് സി.എം എന്നിവരും, പ്രമുഖ ചാർേട്ടഡ് അക്കൗണ്ടൻറ് ഹാമിദ് ഹുസൈൻ കെ.പി, പ്രമുഖ ബിസിനസ് കൺസൽട്ടൻറ് ടിനി ഫിലിപ്, സദ്ഭാവന ഗ്രൂപ് സി.ഇ.ഒ ഹാരിഷ് കെ.ഇ. എന്നിവരുമാണ് സെക്യൂറ െഡവലപ്പേഴ്സിെൻറ പ്രമോട്ടർമാർ.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 9946602004.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.