എൽദോസ് മത്തായി

നല്ല ഭക്ഷണം കിട്ടാൻ ഏതറ്റം വരെയും പോകാൻ മലയാളി റെഡി. ഭക്ഷണം എവിടെയും കിട്ടും, പക്ഷേ, രുചിയുടെ കാര്യത്തിൽ വിട്ടുവീഴ്ചകളില്ലാതെ, വയറിന് പ്രശ്നമുണ്ടാക്കാതെ, മികച്ച സേവനം ഒരേ പോലെ കാത്തുസൂക്ഷിച്ച് ഭക്ഷണപ്രിയർക്ക് നൽകാൻ കഴിയുന്നതിലാണ് മിടുക്കും വിജയവും. ലോകത്തെല്ലായിടത്തും ഒരുപോലെ സ്വീകാര്യതയുണ്ട്​ ചിക്കൻ വിഭവങ്ങൾക്ക്​. ഫ്രൈഡ് ചിക്കൻ രംഗത്ത്​ പ്രശസ്തവും അല്ലാത്തതുമായ ബ്രാൻഡ്പേരുകളിൽ എണ്ണമറ്റ നിലയിൽ ഇവ ലഭ്യവുമാണ്. കുത്തക ഭീമന്മാർ പറന്നുനടക്കുന്ന ഫ്രൈഡ് ചിക്കൻ ബിസിനസിലേക്ക് ചിറക് വിരിച്ചു പറക്കുകയാണ് ഒരു മലയാളി യുവാവ്. കോതമംഗലം പിണ്ടിമന സ്വദേശി എൽദോസ് മത്തായി എന്ന പ്രവാസി മലയാളി ബഹ്റൈൻ കേന്ദ്രമാക്കി 2008ൽ ബിസിനസിലേക്കിറങ്ങി. 2016ൽ തുടങ്ങിയ 'ചിക്കി വോക്ക്​' ഫാസ്റ്റ് ഫുഡ് റസ്റ്റാറന്‍റുകളുടെ ശൃംഖലയായി വളർന്നു. ആറുവർഷത്തിനുള്ളിൽ മിഡിലിസ്റ്റിൽ 25ഉം, കേരളത്തിൽ അഞ്ചും റസ്റ്റാറന്‍റുകളായി ചിക്കി വോക്ക് പറന്നുയർന്നു.

ആഗോള ബ്രാൻഡെന്ന നിലയിൽ പറപറക്കാൻ തന്നെയാണ്​ ചിക്കിവോക്കിന്‍റെ തീരുമാനം. വരുന്ന 18 മാസക്കാലയളവിൽ കേരളത്തിൽ മാത്രം 250 റസ്റ്റാറന്‍റുകൾ ആരംഭിക്കാനാണ് പദ്ധതി. മലപ്പുറത്തെ പെരിന്തൽമണ്ണ, കോഴിക്കോട് കുറ്റിക്കാട്ടൂർ, കോട്ടയത്തെ പാമ്പാടി, പാലക്കാട്ടെ ഒറ്റപ്പാലം, എറണാകുളത്ത് കോലഞ്ചേരി എന്നിവിടങ്ങളി​ൽ നിലവിലുള്ള ഔട്ട്​ലെറ്റുകൾക്കു പുറമേയാണിത്​.

നെക്സ്റ്റ് ജനറേഷൻ ബിസിനസ്

വരും തലമുറക്കുവേണ്ടിയുള്ള ബിസിനസാണ് തന്‍റേതെന്ന്​ എൽദോസ് മത്തായി. 'കുറേ ലാഭമുണ്ടാക്കി ആസ്വദിക്കുക ലക്ഷ്യമേയല്ല. കേരളത്തിലെ ബിസിനസ് സൗഹൃദാന്തരീക്ഷത്തിൽ തൃപ്തനാണ്. ഭക്ഷണത്തോട് പൊതുവേ കേരളീയർ കൊതി കാണിക്കുന്നതിനാൽ മികച്ച കസ്റ്റമർ ഫീഡ്ബാക്കാണ് ലഭിക്കുന്നത്. മൂന്നുനേരം ഒരുപോലെ സെർവ് ചെയ്യുകയാണ് പേരിലെ 'വോക്ക്' അർഥമാക്കുന്നത്'-എൽദോസ് പറയുന്നു.

ടെൻഷൻ ഫ്രീ

ഒരു ഫ്രാഞ്ചൈസി കൊണ്ടെന്ത്​ എന്നു ചോദിച്ചാൽ ടെൻഷൻ ഇല്ലാതാക്കാം എന്നു തന്നെ ഉത്തരം. മറ്റു ജോലികളിലേർപ്പെടുന്നവർക്കും അനായാസകരമായി നിയന്തിക്കാവുന്നത്ര ബിസിനസ് ഫ്രണ്ട്‍ലി എന്നതാണ്​ ഏറ്റവും വലിയ സവിശേഷത. നേരിട്ട് ചെലവഴിക്കാൻ ആഴ്ചയിൽ രണ്ടോ മൂന്നോ മണിക്കൂർ മാത്രം മതി എന്നത് നിസ്സാരമല്ല. വിൽപന, ബില്ലിങ് എല്ലാം കേന്ദ്രീകൃത സർവറിലൂടെ ഒറ്റ വഴിയാണ് നിയന്ത്രണം. പരാതികൾ പരിശോധിക്കാനും പരിഹരിക്കാനുമുതകുന്ന ഓട്ടോമേറ്റഡ് ആപ്ലിക്കേഷനാണ്​ തയാറാക്കിയിട്ടുള്ളത്. അതിനാൽ ആവശ്യമുള്ളത്ര സ്റ്റോക്കില്ലെങ്കിൽ വിളിച്ചു പറഞ്ഞു വരുത്തിക്കേണ്ട ആവശ്യം വരുന്നില്ല. ഐറ്റം ഷോപ്പിൽ ഇല്ലാത്ത സ്ഥിതിയുണ്ടാകില്ല.

നിയമനവും മാനേജ്​മെന്‍റും നേരിട്ട്

ഫ്രാഞ്ചൈസി എടുക്കുമ്പോഴുള്ള മറ്റൊരു മുഖ്യ തലവേദനയാണ് ജോലിക്കാരുടെ നിയമനവും അവരെ മാനേജ് ചെയ്യലും. എന്നാൽ, ചിക്കി വോക്ക് നേരിട്ട് പരിശീലിപ്പിച്ച ജീവനക്കാരെയാകും ലഭ്യമാക്കുക. ഒരു ഷോപ്പിൽ ഒരാൾക്ക് ലീവ് എടുക്കേണ്ട സാഹചര്യം വന്നാൽ പോലും ഫ്രാഞ്ചൈസിക്കാർ ടെൻഷനടിക്കേണ്ടതില്ല. കമ്പനി ട്രെയിനിങ് കഴിഞ്ഞ അധിക ജീവനക്കാർ എല്ലായ്പോഴും ഉള്ളതിനാൽ ഏതു ഫ്രാഞ്ചൈസിയിലേക്കും മാറ്റി നിയമിക്കാൻ സാധിക്കും. പരിചയ സമ്പന്നരായതിനാൽ മറ്റു തലവേദനകളൊന്നുമുണ്ടാകുന്നുമില്ല.

യന്ത്ര നിർമിത സാമഗ്രികളുടെ പ്രവർത്തന പരിചയമാണ് ആവശ്യമെന്നതിനാൽ കുക്കിങ് അറിയണമെന്നത് നിർബന്ധമല്ല. പാകം ചെയ്യാനുപയോഗിക്കുന്ന വിവിധ പൗഡറുകളടങ്ങിയ രുചിക്കൂട്ട് നിരവധി പരീക്ഷണങ്ങൾക്കൊടുവിലാണ് രൂപപ്പെടുത്തിയെടുത്തിട്ടുള്ളത്. പൗഡർ മെഷീനിൽ നിറക്കുന്ന അനുപാതം യു.എസ്.ബി നിയന്ത്രിതമാണ്. ഇതേത് അനുപാതത്തിലാണ് പൊടിഞ്ഞു മെഷീനിലേക്ക് പോകുന്നതെന്ന രഹസ്യമാണ് 'ചിക്കി വോക്കി'ന്‍റെ രുചി മാന്ത്രികതക്കു പിന്നിൽ.

വിട്ടുവീഴ്ചയില്ലാത്ത ക്വാളിറ്റി

ഗുണനിലവാരമുള്ള ഭക്ഷണത്തിനു ചെലവേറും. എന്നാൽ, ആ പേരുപറഞ്ഞ് അധിക നിരക്കീടാക്കിയാൽ കസ്റ്റമർ ഒരുതവണയേ വരൂ. ചെലവേറിയാലും പേരു നിലനിൽക്കണമെങ്കിൽ ഒരു വിട്ടുവീഴ്ചയും പാടില്ലെന്നാണ്​ എൽദോസ്​ മത്തായിയുടെ പോളിസി. നാലു പേരു കഴിക്കാൻ വരുന്ന ഷോപ്പിൽ എട്ടുപേർ വന്നാൽ ആ നഷ്ടം മേക്കപ്പ് ചെയ്യാനാകും. സ്വന്തം ഫാമിലെ കോഴികൾക്ക് കഴിക്കാൻ നൽകുന്ന ഭക്ഷ്യവസ്തുക്കൾ മുതൽ സ്വന്തം റെസിപ്പി വരെ, പാകം ചെയ്യുന്നയിടം മുതൽ വിളമ്പും വരെയും കഴിച്ച ശേഷം വീണ്ടും വരാൻ പ്രേരിപ്പിക്കുന്നയിടം വരെ നിലനിർത്തേണ്ടതാണ് വിശ്വാസ്യതയെന്നാണ് എൽദോസിന്‍റെ മതം. ഫാമിലെ കോഴികൾക്ക് ശാസ്ത്രീയ ഗുണനിലവാരമുള്ള കോഴിത്തീറ്റയാണ് നൽകുന്നത്. ആഴ്ചയിലൊരിക്കൽ വെറ്ററിനറി ഡോക്ടറുടെ സാന്നിധ്യത്തിൽ പരിശോധന ഉറപ്പു വരുത്തുന്നു. അങ്ങനെ ഇറച്ചിയുടെ ഗുണനിലവാരം നിലനിർത്താനാകുന്നത്. അഡ്വാൻസായി പണം വാങ്ങാതെ കച്ചവടം നടന്ന ശേഷം മാത്രമേ ഡീലിങ് വരൂ എന്നതും ഫ്രാഞ്ചൈസിക്കാർക്ക് ആശ്വാസകരമാണ്.

ഫ്രാഞ്ചൈസിക്കാർ ലാഭം ഉണ്ടാക്കിയാൽ മാത്രമേ തനിക്കും നിലനിൽക്കാനാകൂവെന്നും വളർച്ചയുണ്ടാകൂവെന്നുമുള്ള ബോധ്യം സദാ കൊണ്ടുനടക്കുകയാണ് എൽദോസ്. വിൽപന കുറവുള്ള ഷോപ്പിൽ സ്പെഷൽ ഓഫറുകളും ഹാപ്പി ഹവേഴ്സ് ഡീലുകളും അവതരിപ്പിച്ച് സഹായിക്കുന്നതും ഫ്രാഞ്ചൈസിക്കാർക്ക് ഗുണകരമാണ്. കമ്പനി നിയോഗിച്ചിട്ടുള്ള രണ്ടുവീതം മാർക്കറ്റിങ് സ്റ്റാഫുകൾ സ്ഥാപനത്തിന് അഞ്ചുകിലോമീറ്റർ ചുറ്റളവിലുള്ള 2500ഓളം വീടുകളിൽ കമ്പനി ആപ്പുമായി കണക്ടഡാക്കുന്നതിനും ശ്രമം നടത്തും. ഹോം ഡെലിവറി മാറ്റിനിർത്തിയാൽ തന്നെ ദിനേന 60 പേർ ഷോപ്പിൽ വന്ന് കഴിച്ചാൽപോലും ഫ്രാഞ്ചൈസിക്കാരന് ലാഭമുറപ്പ്​. ഫുഡ് കോസ്റ്റല്ലാതെ മറ്റു ചെലവുകൾ വരുന്നില്ലതാനും. 300 റസ്റ്റാറന്‍റുകൾക്ക് സെർവ് ചെയ്യാനും നിയന്ത്രിക്കാനും സാധ്യമാകുന്ന വിധത്തിലുള്ള കേന്ദ്രീകൃത സംവിധാനമാണ് എൽദോസിന്‍റെ മനസ്സിലുള്ളത്. 'വൻകിട ഭീമന്മാരോടാണ് മുട്ടുന്നതെന്ന് നല്ല ബോധ്യമുണ്ട്, മിഡിലീസ്റ്റിലെ പ്രിയപ്പെട്ട ബ്രാൻഡാണെങ്കിലും ഇന്ത്യയിലെ വിപണിയിൽ ഞങ്ങളിപ്പോഴും ശൈശവദശയിൽ തന്നെയാണ്, ചിറകുവിരിച്ചു പറക്കുമെന്ന കോൺഫിഡൻസാണ് കൈമുതൽ' എൽദോസ് നിലപാട് വ്യക്തമാക്കി.

ഫ്രാഞ്ചൈസി അന്വേഷണങ്ങൾക്ക്:
മൊബൈൽ: 9207976000, 9207977000, 9207978000.
വെബ്സൈറ്റ്: www.chickywok.com

Tags:    
News Summary - story of ChickyWok startup

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.