കൊച്ചി: കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര ഭക്ഷ്യ ബ്രാൻഡായ 'ടേസ്റ്റി നിബ്ബിൾസ്' മലയാളിക്ക് ഏറെ പ്രിയപ്പെട്ട മൂന്ന് മീൻകറി വിഭവങ്ങൾ വിപണിയിലെത്തിക്കുന്നു. 'റെഡി ടു ഈറ്റ്' വിഭാഗത്തിലാണ് 'ടേസ്റ്റി നിബ്ബിൾസ്' തേങ്ങാപ്പാൽചേർത്ത മീൻകറി, മുളകിട്ട മീൻകറി, ഷാപ്പിലെ കറി എന്നിവ വിപണിയിൽ എത്തിച്ചിരിക്കുന്നത്.
എറണാകുളം താജ്ഗേറ്റ് ഹോട്ടലിൽ നടന്ന ചടങ്ങിൽ ടേസ്റ്റി നിബ്ബിൾസ് മാനേജിങ് ഡയറക്ടർ ചെറിയാൻ കുര്യൻ റെഡി ടുഈറ്റ് മീൻ കറി വിഭവങ്ങളുടെ വിപണന ഉദ്ഘാടനം നിർവഹിച്ചു. ചലച്ചിത്ര താരം ദിവ്യ പിള്ള ഉൽപന്നങ്ങൾ ഏറ്റുവാങ്ങി. വീട്ടിൽനിന്ന് കഴിക്കുന്ന മീൻകറിയുടെ അതേരുചിയിലും മണത്തിലും ഇനി മൂന്ന് മീൻകറികൾ ലോകത്തെവിടെയും സൗകര്യപ്രദമായ പായ്ക്കിൽ ലഭ്യമാക്കുകയാണ് 'ടേസ്റ്റി നിബ്ബിൾസ്' എന്ന് മാനേജിങ് ഡയറക്ടർ ചെറിയാൻ കുര്യൻ കൊച്ചിയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
185 ഗ്രാം തൂക്കമുള്ള പാക്കറ്റുകളിൽ ലഭ്യമാകുന്ന മൂന്നുവിഭവങ്ങൾക്കും 150 രൂപ വീതമാണ് വില. ഇന്ത്യയിൽ എല്ലാ ഭക്ഷ്യ ഉൽപന്ന വിൽപനശാലകളിലും ഇവ ലഭിക്കും. 'പാക്കറ്റ് തുറക്കുക, രണ്ട് മിനിട്ട് ചൂടാക്കുക, രുചികരമായ മീൻകറി ആസ്വദിച്ച് കഴിക്കുക'– ചെറിയാൻ കുര്യൻ കൂട്ടിച്ചേർത്തു. പ്രധാന ഓഹരി ഉടമകളായ, ഹിഗാഷിമാരു ഇൻറർനാഷനൽ കോർപറേഷൻ എന്ന ജാപ്പനീസ് കമ്പനിയുമായി ചേർന്നാണ് ടേസ്റ്റി നിബ്ബിൾസ് പ്രവർത്തിക്കുന്നത്. HACCP (ഹസാർഡ് അനാലിസിസ് ക്രിട്ടിക്കൽ കൺേട്രാൾ പോയിൻറ്) കൃത്യമായി പാലിച്ച് പ്രവർത്തിക്കുന്ന ഫാക്ടറിയിൽ ലോകോത്തര ഉൽപാദന നിലവാരവും ഗുണനിലവാര മാനദണ്ഡവും ഉറപ്പാക്കിയാണ് ഉൽപന്ന നിർമാണം. രാസപദാർത്ഥങ്ങളുടെ സാന്നിധ്യമില്ലെന്ന് ഉറപ്പാക്കിയും അതീവ ശുചിത്വ നിലവാരം കാത്തുസൂക്ഷിച്ചുമാണ് മീൻവിഭവങ്ങൾ ജനങ്ങളിലെത്തിക്കുന്നത്.
പ്രിസർവേറ്റീവുകൾ ചേർക്കുന്നില്ല
എയർടൈറ്റ് പൗച്ചിലോ ക്യാനുകളിലോ പായ്ക്ക്ചെയ്ത ഭക്ഷണം അതിശക്തമായ ചൂടിലൂടെയും പ്രഷറിലൂടെയും കടത്തിവിട്ട് പാകപ്പെടുത്തിയെടുക്കുന്ന, റിട്ടോർട് േപ്രാസസിങ് വഴി അതുല്യമായ തരത്തിൽ അണുനശീകരണവും സാധ്യമാക്കുന്നു. 'മുറിക്കകത്തെ അന്തരീക്ഷ ഊഷ്മാവിൽ, പ്രിസർവേറ്റീവുകൾ ഉപയോഗിക്കാതെതന്നെ, പോഷകഗുണങ്ങൾ നഷ്ടപ്പെടാതെ, രണ്ടുവർഷംവരെ കേടുകൂടാതെ ഈ മീൻവിഭവങ്ങൾ സൂക്ഷിച്ചുവയ്ക്കാൻ സഹായിക്കുന്നത് റിട്ടോർട് സാങ്കേതിക വിദ്യയാണ് '–ചെറിയാൻ കുര്യൻ പറഞ്ഞു.
ക്യാൻഡ് ട്യൂണയുടെ പ്രധാന ഉൽപ്പാദകർ
ഇന്ത്യയിൽനിന്ന് കയറ്റി അയക്കുന്ന ക്യാൻഡ് ട്യൂണയുടെ പ്രധാന ഉൽപാദകരായ 'ടേസ്റ്റി നിബ്ബിൾസ്' ഈ രംഗത്തെ പ്രധാന കയറ്റുമതിക്കാർ കൂടിയാണ്. ട്യൂണചങ്ക്സും ഫ്ളേക്ക്സും ലൈറ്റ്മീറ്റ്, വൈറ്റ്മീറ്റ്ട്യൂണ ക്യാനുകളിൽ വാട്ടർ, വാട്ടർസാൾട്ട് ആഡഡ്, സൺഫ്ലവർ ഓയിൽ, എക്സ്ട്രാ വിർജിൻ ഒലിവ് ഓയിൽ, തക്കാളിസോസ്, മയോ മീഡിയത്തിൽ ലഭിക്കും. ശീതികരിച്ച് ഉണക്കിയ കൊഞ്ച്, ക്യാൻഡ് മത്തി എന്നിവയും ടേസ്റ്റി നിബ്ബിൾസ്' വിപണിയിൽ എത്തിക്കുന്നു. ബിരിയാണി, കറികൾ, അച്ചാറുകൾ, പലഹാരങ്ങൾ എന്നിവ ഉൾപ്പെടെ വിവിധ തരത്തിലുള്ള റെഡി ടു ഈറ്റ്, റെഡി ടു കുക്ക് വിഭവങ്ങൾ എന്നിവയും പുറത്തിറക്കിയിട്ടുണ്ട്.
ബിസിനസ് വിപുലീകരണം
ആഗോളമാർക്കറ്റിൽ ഇന്ത്യൻ ട്യൂണയുടെഒന്നാമത്തെ വിപണന ബ്രാൻഡ് ആയിമാറുക എന്നതാണ് ലക്ഷ്യമെന്ന് 'ടേസ്റ്റി നിബ്ബിൾസ്' അസിസ്റ്റൻ്റ്വൈസ് പ്രസിഡൻറ് (സെയിൽസ്) സുനിൽ കൃഷ്ണൻ പറഞ്ഞു. 'ഞങ്ങൾ അതിവേഗവളർച്ചയുടെ പാതയിലാണ്. സസ്യേതര അച്ചാർ വിപണന വിഭാഗത്തിൽ ഒരുവർഷംകൊണ്ട് ഒന്നാമതെത്താനുള്ള പരിശ്രമത്തിലാണ്. ഇന്ത്യയിലെ പ്രധാന മെേട്രാ നഗരങ്ങളിൽ വിതരണ ശൃംഖല ശകതിപ്പെടുത്തുന്നതിനാണ് ഇപ്പോൾ കൂടുതൽ ഈന്നൽ നൽകുന്നത്. രാജ്യത്താകെ 20,000 പിൻ കോഡുകൾവഴി ഉൽപന്ന വിതരണത്തിന് ഇ–കൊമേഴ്സ് സാധ്യത ഉപയോഗപ്പെടുത്തും' – സുനിൽ കൃഷ്ണൻ പറഞ്ഞു.
ശീതികരിച്ച മീൻ
നെയ്യ്മീൻ, പുള്ളിമോത, ട്യൂണയുടെ വിവിധ തരങ്ങൾ എന്നിവ ശീതീകരിച്ച് കറികട്ട് / പാൻ റെഡി വിഭാഗത്തിൽ അവതരിപ്പിക്കാനുള്ള സംരംഭത്തിനും കമ്പനി തുടക്കമിട്ടിട്ടുണ്ട്. ഇപ്പോൾ എറണാകുളത്തു മാത്രമാണ് ലഭ്യതയെങ്കിലും താമസിയാതെ എല്ലാ പ്രദേശങ്ങളിലും ഉൽപന്നങ്ങൾ എത്തിക്കും. ശീതികരിച്ച റെഡിടു ൈഫ്ര വെജിറ്റബിൾ, മീൻ, ചെമ്മീൻ കട്ലറ്റുകൾ, സ്പ്രിങ്റോൾ തുടങ്ങിയവയും ഉടൻ വിപണിയിലെത്തും.
'ടേസ്റ്റി നിബ്ബിൾസ്' എച്ച്.ഐസി–എ.ബി.എഫിന് കീഴിലുള്ള 'ടേസ്റ്റി നിബ്ബിൾസ്' എന്ന ബ്രാൻഡ് 2001ലാണ് പ്രവർത്തനം ആരംഭിച്ചത്. ആലപ്പുഴ ജില്ലയിലെ അരൂരിലാണ് 'ടേസ്റ്റി നിബ്ബിൾസിൈന്‍റ ഫാക്ടറി പ്രവർത്തിക്കുന്നത്. ജാപ്പനീസ് കമ്പനിയായ ഹിഗാഷിമാരു ഇൻറർനാഷനൽ കോർപറേഷൻ ആണ് പ്രധാന ഓഹരി പങ്കാളി. എച്ച്.ഐ.സി–എ.ബി.എഫ് സ്പെഷ്യൽ ഫുഡ്സ് ൈപ്രവറ്റ് ലിമിറ്റഡ് വിവിധ രാജ്യങ്ങളിലേക്ക് ഭക്ഷ്യ ഉൽപന്നങ്ങൾ കയറ്റിയയക്കുന്നുണ്ട്.
ഉൽപന്നങ്ങളുടെ വിപുലമായ ശേഖരം 'ടേസ്റ്റി നിബ്ബിൾസ്' റെഡി ടു ഈറ്റ്, റെഡി ടു കുക്ക് വിഭവങ്ങളുടെ വിപുലമായ നിരയാണ് ഉപഭോക്താക്കളിൽ എത്തിക്കുന്നത്. നല്ല പോഷകങ്ങളും രുചിയും മണവുമുള്ള മീൻ ബിരിയാണി, കപ്പ പുഴുക്ക്, ടൊമാറ്റോറൈസ്, മീൻ കപ്പ ബിരിയാണി, കോക്കനട്ട് റൈസ്, വെജിറ്റബിൾ പുലാവ്, മീൻ പീര, മത്തി പീരവറ്റിച്ചത്, കൊഴുവ പീരവറ്റിച്ചത്, സാമ്പാർ, അവിയൽ എന്നിവ റെഡി ടു ഈറ്റ് േശ്രണിയിൽ ലഭ്യമാണ്.
അച്ചാർ മേഖലയിലും സജീവമാണ് ടേസ്റ്റി നിബ്ബിൾസ്. ചെമ്മീൻ, മത്തി, കക്ക, നത്തോലി, വെളുത്തുള്ളി, മാങ്ങാ, കടുമാങ്ങ, പാലക്കാട് കടുമാങ്ങ, നാരങ്ങ, ഈന്തപ്പഴം അച്ചാറുകൾ, പുളിയിഞ്ചി തുടങ്ങിയവ ഇതിനകം വിപണിയിൽ എത്തിച്ചിട്ടുണ്ട്. ൈഫ്രഡ് ചെമ്മീൻ മസാല, റെഡി ടു ഈറ്റ് ചക്ക വരട്ടിയത്, ആപ്പിൾ സിഡർ വിനിഗർ, സിന്തറ്റിക് വിനിഗർ, കോൺഫ്ളോർ, ചെമ്മീൻ വറുത്തത്, മലബാർ പുളി, സോയചങ്ക്സ്, ചുക്ക്കാപ്പി എന്നിവയും 'ടേസ്റ്റി നിബ്ബിൾസ് ' ജനങ്ങളിൽ എത്തിക്കുന്നു. ചടങ്ങിൽ സീനിയർ മാനേജർ, എച്ച്. ആർ ആൻഡ് അഡ്മിനിസ്േട്രഷൻ വിപിൻ കുമാർ സ്വാഗതവും കീ അക്കൗണ്ട്സ് മാനേജർ മനോജ് ടി.പി. നന്ദിയും പറഞ്ഞു.
വെബ്സൈറ്റ്: www.hic.abf.com | www.tastynibbles.in
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.